ആഫ്രിക്കൻ പായൽ പോഷകസമൃദ്ധമായ കാലിത്തീറ്റയാണെന്ന് ഇന്ത്യൻ വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞിരിക്കുന്നു. ഇന്ത്യയിൽ ആസാം, ബംഗാൾ, ഒറീസ്സ, ബീഹാർ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിലായി 6 ലക്ഷം ഹെക്ടർ സ്ഥലത്ത് ആഫ്രിക്കൻ പായൽ വളരുന്നുണ്ട്. ഇതിൽ കേരളം പോലുള്ള സംസ്ഥാനത്ത് കളയായി മാറിയിരിക്കുന്നു.
ഒരു ഹെക്ടർ സ്ഥലത്തുനിന്നും 1200 ടൺ ആഫ്രിക്കൻ പായൽ വർഷത്തിൽ ശേഖരിക്കാം. കൂടാതെ ഒരു വർഷം 300 ടൺ ആഫ്രിക്കൻ പായൽ കൂടുതലായി ഉണ്ടാകും. ആഫ്രിക്കൻ പായലിൽ 6-8% ശുഷ്കപദാർത്ഥവും 6-15% മാംസ്യവും 8o-85% ജൈവാംശവും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിന്റെ 2.84% ദഹ്യമാംസ്യവും 50 മി.ഗ്രാം വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഉയർന്ന തോതിലുള്ള ജലാംശവും, ( 5% ) പൊട്ടാസ്യവും ഉണ്ട്.
രുചിക്കുറവാണ് ഇത് കന്നുകാലികൾക്ക് നേരിട്ട് കൊടുക്കുന്നതിലുള്ള തടസ്സം. എന്നാൽ ഇത് മതി, സൈലേജ് എന്നിവയാക്കി ഉണക്കിയും പൊടിച്ചും കാലികൾക്ക് തീറ്റയായി നല്കാവുന്നതാണ്.
ഹേ ആക്കുവാൻ ആഫ്രിക്കൻപായൽ 2-5 സെ.മീ. നീളത്തിൽ മുറിച്ച് 2-7 ദിവസം നല്ല വെയിലത്തിട്ട് ഉണക്കുക. അപ്പോഴേക്കും അതിലെ ജലാംശം 30-50 ശതമാനമായി കുറയും. ഇത് 10 ശതമാനം മൊളാസസ്സുമായി ചേർത്ത് സൈലേജ് കുഴികളിൽ നിക്ഷേപിക്കാം. 60 ദിവസങ്ങൾക്കുശേഷം ഇൽ ഉപയോഗിച്ചു തുടങ്ങാം.
ഉണക്കിപ്പൊടിച്ച ആഫ്രിക്കൻ പായൽ കന്നുകാലികൾക്ക് തീറ്റയിൽ കുഴച്ചു നല്കാം. ഹേയും സൈലേജും നേരിട്ട് തീറ്റയായി നല്കാം. രുചി കുറവായതിനാൽ കന്നുകാലികൾ എളുപ്പം തിന്നുകയില്ല. കുറേശ്ശ കൊടുത്തു ശീലിപ്പിക്കേണ്ടിവരും. വൈക്കോൽ, പുല്ല് എന്നിവയുടെ കൂടെ ചേർത്തും കൊടുക്കാവുന്നതാണ്. കന്നുകാലികൾക്ക് എത്ര വേണമെങ്കിലും ആഫ്രിക്കൻ പായൽ നല്കാം.