Updated on: 28 April, 2021 4:30 PM IST
കോഴികൾക്കു നൽകാവുന്ന, മാംസ്യം അടങ്ങിയ സമ്പുഷ്ട തീറ്റ

അടുക്കളമുറ്റത്തു വളർത്തുന്ന കോഴികൾക്കു നൽകാവുന്ന, മാംസ്യം അടങ്ങിയ സമ്പുഷ്ട തീറ്റയാണിത്. മാംസ്യത്തിൻറെ കുറവുമൂലം കോഴികൾ പരസ്പരം തൂവൽ കൊത്തിത്തിന്നുന്ന പ്രവണത നിയന്ത്രിക്കാനും ഈ തീറ്റ ഉപകരിക്കുന്നു. കെവികെയുടെ നേതൃത്വത്തിൽ, പത്തു കർഷകരുടെ വീട്ടുമുറ്റത്തെ കോഴികൾക്കു ഫിഷ് സൈലേജ് തീറ്റ നൽകിയപ്പോൾ തീറ്റച്ചെലവ് പത്തു ശതമാനം വരെ കുറയുന്നതായി കണ്ടു. ഒപ്പം കോഴികളിലെ മാംസ്യക്കുറവു പരിഹരിക്കപ്പെടുകയും വലുപ്പമേറിയതും ഉറച്ച തോടുള്ളതുമായ മുട്ട ലഭ്യമാകുകയും ചെയ്തു.

ഫിഷ് സൈലേജ് നൽകിയാലുള്ള ഗുണങ്ങൾ

മാംസ്യത്തിൻറെ ഉത്തമ കലവറ

കോഴികൾ പരസ്പരം തൂവൽ കൊത്തി തിന്നുന്ന പ്രവണത നിയന്ത്രണ വിധേയമാവുന്നു

തീറ്റ ചിലവിൽ 10 ശതമാനം കുറവ് വരുന്നു

ഉറച്ച തോടോടുകൂടിയ വലിയ മുട്ട ലഭിക്കുന്നു.

നിർമിക്കുന്ന വിധം:

പ്ലാസ്റ്റിക്ക്‌ ബക്കറ്റുകൾ എടുക്കുകതിരിച്ചറിയാനായി മുതൽ വരെ നമ്പർ ഇടുകതണൽ ലഭിക്കുന്ന സ്ഥലത്തു വേണം ബക്കറ്റുകൾ വെക്കാൻ.

ഒന്നാമത്തെ ബക്കറ്റിലേക്കു മീൻ മുറിച്ചു ബാക്കി വരുന്ന അഴുകാത്ത അവശിടങ്ങൾ ഇടുകഅതിലേക്കു ഒരു കിലോ മീൻ വെയ്‌സ്‌റ്റിന്‌ 35 മില്ലി എന്ന തോതിൽ ഫോർമിക് ആസിഡ് ചേർക്കുകനന്നായി ഇളക്കി അടച്ചു വെക്കുക

രണ്ടാം ദിവസത്തെ വെയിസ്റ്റ് രണ്ടാമത്തെ ബക്കറ്റിൽ ഇടുകഅങ്ങിനെ വരെ തുടരുകഎല്ലാദിവസവും ഒരു പ്രാവശ്യമെങ്കിലും മൽസ്യ അവശിഷ്ടങ്ങൾ ഇളക്കികൊടുക്കണംഏഴാമത്തെ ദിവസം ഒന്നാം നമ്പർ ബക്കറ്റിലെ അവശിഷ്ടങ്ങൾ ദ്രവിച്ചു കുഴമ്പു രൂപത്തിൽ ആയിട്ടുണ്ടാവുംഇതിലേക്ക് മൽസ്യ അവശിഷ്ടത്തിന്റെ പകുതി അളവ് അരിത്തവിടോ ഗോതമ്പുതവിടോ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇടിയപ്പം ഉണ്ടാക്കുന്ന ഹാർഡ് പ്രസ് ഉപയോഗിച്ച് തിരി തീറ്റ നിർമിക്കാംവെയിലിൽ ദിവസം ഉണക്കിയെടുത്താൽ ഒട്ടും ദുർഗന്ധം ഇല്ലാത്ത പോഷക സമ്പുഷ്ടമായ കോഴിത്തീറ്റ റെഡി.

മീൻ സൈലേജ്അസോള ,തുടങ്ങിയ ചിലവ് കുറഞ്ഞ ബദൽ മാർഗങ്ങളിലൂടെ തീറ്റ ചിലവ് കർഷകർക്ക് നിയന്ത്രണ വിദേയമാക്കാം.

English Summary: For hen to get more weight and and good egg fish waste good food
Published on: 28 April 2021, 04:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now