Updated on: 6 March, 2021 3:23 PM IST

പശുവിൻറെ രണ്ട് പ്രസവങ്ങള്‍ തമ്മിലുമുള്ള ഇടവേള 15-16 മാസങ്ങളായിരിക്കണം. ആദ്യ പ്രസവം രണ്ടര വയസ്സിനുള്ളില്‍ നടക്കണം. മൂന്നില്‍ കൂടുതല്‍ തവണ പ്രസവിച്ച പശുക്കളെ ഫാമിലേക്ക് വാങ്ങരുത്. ഫാമിലെ പശുക്കളില്‍ 80% കറവയിലും ബാക്കി ചെനയിലുമായിരിക്കണം. പ്രായകൂടുതലുള്ളവയെ ഒഴിവാക്കണം.

തീറ്റ, തീറ്റക്രമംശാസ്ത്രീയ തീറ്റക്രമം അനുവര്‍ത്തിക്കണം. ആവശ്യമായ തീറ്റയുടെ പകുതിയെങ്കിലും തീറ്റപ്പുല്ല് (ഒരുഗ്രാം തീറ്റയ്ക്ക് 10 കി. ഗ്രാം.) എന്ന തോതില്‍ നല്‍കണം. ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ നല്‍കണം.

പോത്ത്, ആട്, പശു ശരീരം നന്നാകുവാൻ Biobloom. പ്രോട്ടീൻ പൗഡർ (പാർശ്വഫലങ്ങൾ ഒന്നുമില്ല) MRP : 380

തീറ്റ അല്പം വെള്ളത്തില്‍ കുഴച്ച് വെള്ളം പ്രത്യേകമായി യഥേഷ്ടം നല്‍കണം. ശുദ്ധമായ വെള്ളം മാത്രമെ പശുക്കള്‍ക്ക് നല്‍കാവൂ. രാത്രിയില്‍ വെള്ളം യഥേഷ്ടം കുടിക്കാന്‍ നല്‍കുന്നത് പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
പരിചരണംശാസ്ത്രീയമായ കറവരീതി അനുവര്‍ത്തിക്കണം.

തൊഴുത്ത് ദിവസേന കഴുകി വൃത്തിയാക്കണം. നിലം രോഗാണു വിമുക്തമാക്കാന്‍ കുമ്മായം, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിക്കാം. കറവയ്ക്ക് ശേഷം പോവിഡോണ്‍ അയഡിന്‍ ലായനി ഉപയോഗിച്ച് ടീറ്റ് ഡിപ്പിംഗ് പ്രാവര്‍ത്തികമാക്കാം. ഇത് അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും. പശുക്കളെ ദിവസേന കുളിപ്പിക്കണം. അവയ്ക്ക് 14 മണിക്കൂര്‍ കിടന്ന് വിശ്രമിക്കാനുള്ള സൌകര്യം തൊഴുത്തില്‍ ആവശ്യമാണ്.

English Summary: FOR INCREASING WEIGHT OF COW BIOBLOOM PROTEIN FOOD
Published on: 06 March 2021, 03:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now