നല്ല വളര്‍ച്ചാനിരക്കും തീറ്റപരിവര്‍ത്തന ശേഷിയും ഏതു പരിസ്ഥിതിക്കും ഇണങ്ങുകയും ചെയ്യുന്നതിനാൽ മാംസോല്‍പ്പാദനത്തിനുവേണ്ടി വളർത്താവുന്ന ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച പോത്തിനമാണ് മുറകള്‍. പോത്തുകള്‍ വളര്‍ന്ന് തൂക്കം വർധിക്കും തോറും പോത്തില്‍നിന്ന് കിട്ടുന്ന ആദായവും പോത്ത് പോലെ വളരും എന്നതാണ് മുറ പോത്ത് വളര്‍ത്തലിന്‍റെ ആകര്‍ഷണീയത.
പോത്തുകളെ വളര്‍ത്തി തുടങ്ങിയ ഉടന്‍ തന്നെ വരുമാനം പോക്കറ്റിലെത്തിയില്ലെങ്കിലും അവയെ ക്ഷമയോടെ പരിപാലിച്ച് വളര്‍ത്തിയാല്‍ ഒന്ന്- ഒന്നര വര്‍ഷത്തിനകം നല്ലൊരു തുക തന്നെ ആദായമായി ലഭിക്കും. ലഭ്യമായ പരിമിതമായ സൗകര്യങ്ങളില്‍ വളര്‍ത്താം എന്നതും തീറ്റച്ചെലവ് ഉള്‍പ്പെടെയുള്ള പരിപാലനച്ചെലവ് കുറവാണെന്നുള്ളതും കാര്യമായ രോഗങ്ങളൊന്നും ഉരുക്കൾക്ക് പിടിപെടില്ലന്നെതും വളർത്താൻ വലിയ അധ്വാനഭാരമില്ലെന്നതുമൊക്കെ മാംസത്തിനായുള്ള മുറാ പോത്ത് വളര്‍ത്തലിന്‍റെ മറ്റ് അനുകൂല ഘടകങ്ങളാണ്.
വളർത്തുന്നതിനായി ചുരുങ്ങിയത് അഞ്ച് - ആറ് മാസമെങ്കിലും പ്രായമെത്തിയ മുറ പോത്തിന്‍ കിടാക്കളെ വാങ്ങുന്നതാണ് അഭികാമ്യം. ഈ പ്രായത്തില്‍ 60-70 കിലോഗ്രാമോളം ശരീര തൂക്കം കിടാക്കള്‍ക്കുണ്ടാകും. ഒരുവര്‍ഷം പ്രായമെത്തിയ മുറ പോത്തിന്‍ കിടാക്കള്‍ക്ക് 150 കിലോഗ്രാമോളം ശരീരതൂക്കമുണ്ടാവും. തമിഴ്നാട്ടില്‍നിന്നും കർണാടകയില്‍നിന്നും ആന്ധ്രയില്‍നിന്നുമൊക്കെയുള്ള നാടന്‍ പോത്തുകളും, നാടൻ എരുമകളെ മുറ പോത്തുകളുമായി വർഗസങ്കരണം ചെയ്തുണ്ടായ സങ്കരയിനം പോത്തുകളും ധാരാളമായി ഇന്നു നമ്മുടെ കാലിച്ചന്തകളില്‍ എത്തുന്നുണ്ട്.
മുറ പോത്തിന്‍കിടാക്കളുടെ ശരീരതൂക്കം നാടന്‍ പോത്തുകള്‍ക്കുണ്ടാവില്ല. ഇവയെ ചുരുങ്ങിയ വിലയ്ക്ക് ലഭിക്കുമെങ്കിലും തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കും രോഗപ്രതിരോധശേഷിയുമെല്ലാം നാടന്‍ പോത്തുകള്‍ക്ക് കുറവായതിനാല്‍ സംരംഭകന് പ്രതീക്ഷിച്ച ആദായം കിട്ടില്ല. മാത്രമല്ല ഇവയില്‍ മരണനിരക്ക് കൂടുതലായതിനാല്‍ സാമ്പത്തികനഷ്ടസാധ്യതയും കൂടും. ചെറിയ തല, വിസ്താരമുള്ള ഉയര്‍ന്ന നെറ്റിത്തടം, നീണ്ട് തടിച്ച കഴുത്ത്, പാർശ്വങ്ങളിലേക്ക് നീണ്ട കട്ടി കുറഞ്ഞ ചെവികൾ, പിന്നോട്ടും മുകളിലോട്ടും വളര്‍ന്ന് അറ്റം മോതിരവളയം പോലെ അകത്തോട്ട് ചുരുണ്ട അര്‍ധവൃത്താകൃതിയിലുള്ള പരന്ന് കുറുകിയ കൊമ്പുകള്‍, നല്ല ഉടല്‍ നീളമുള്ള തടിച്ച് കോണാകൃതിയിലുള്ള (Wedge shape) ശരീരം, നിലത്തറ്റം മുട്ടുമെന്ന് തോന്നിക്കുന്നത്ര നീളമുള്ള വാൽ, ഇടതൂർന്ന് വളർന്ന വാലറ്റത്തെ രോമാവരണം എന്നിവയെല്ലാമാണ് ലക്ഷണമൊത്ത ഒരു മുറ പോത്തിന്റെ ശരീര സവിശേഷതകൾ.
ഏറ്റവും കൂടുതൽ മുട്ടയിടുന്ന കോഴിയിനം ഏതാണെന്നറിയാമോ? എണ്ണക്കറുപ്പ് നിറമുള്ള മേനി മറ്റ് പോത്ത് ജനുസുകളെ അപേക്ഷിച്ച് രോമവളര്‍ച്ച കുറവുള്ളതും കൂടുതൽ മിനുസമുള്ളതുമായിരിക്കും. ചില മുറ പോത്തുകളില്‍ നെറ്റിയിലും വാലിന്‍റെ അറ്റത്തും വെള്ളനിറം കാണും. എന്നാൽ കാലിനറ്റത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമെല്ലാം കാണുന്ന വെള്ളനിറമുള്ള പാടുകൾ തനത് ഇനത്തിൽ പെട്ട മുറയുടെ സവിശേഷതയല്ല. ഒരു വയസിൽ താഴെ മാത്രം പ്രായമെത്തിയ പോത്തിൻ കുട്ടികളിൽ ഈ ശരീരലക്ഷണങ്ങള്‍ പൂര്‍ണമായും പ്രകടമാവില്ല. അതിനാൽ ചെറിയ പ്രായത്തിൽ ബാഹ്യലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് നല്ലയിനം മുറ പോത്തുകളെ തിരഞ്ഞെടുക്കൽ പ്രയാസകരമായിരിക്കും.
മുറ ഇനത്തില്‍പ്പെട്ട പോത്തിന്‍കുട്ടികളെ ലഭ്യമാകുന്ന നിരവധി ഏജന്‍സികള്‍ ഇന്ന് സംസ്ഥാനത്തുണ്ട്. ആദ്യമായി ഈ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് പോത്തിന്‍ കുട്ടികള്‍ക്കായി വിശ്വാസയോഗ്യമായ ഇത്തരം ഏജന്‍സികളെ ആശ്രയിക്കാം. അല്ലെങ്കില്‍ മുറ എരുമകളെ വളര്‍ത്തുന്ന കര്‍ഷകരില്‍നിന്നും മൂന്നു മാസം പ്രായമെത്തിയ കിടാക്കളെ വാങ്ങി വളര്‍ത്താം. പരിചയസമ്പന്നരായ കര്‍ഷകര്‍ക്ക് കാലിച്ചന്തകളില്‍നിന്നുതന്നെ മികച്ചയിനം ഉരുക്കളെ കണ്ടെത്തി വിലപേശി വാങ്ങാവുന്നതാണ്. എന്തിനേറെ പറയുന്നു , അൽപം അധ്വാനഭാരമുണ്ടെങ്കിൽ കൂടിയും ഹരിയാനയിലും പഞ്ചാബിലും പോയി കർഷകരിൽനിന്ന് നേരിട്ട് നല്ലയിനം മുറ എരുമകളെയും പോത്തുകളെയും സ്വന്തമാക്കുന്ന ചുരുക്കം ചില സംരഭകരും ഇന്നു കേരളത്തിലുണ്ട്.
NABARD-"Salvaging and rearing of male buffalo calves' (SRMBC) എന്ന സ്കീം പ്രകാരം താഴെ പറയുന്ന വ്യവസായിക, പ്രാദേശിക, കോപ്പറേറ്റിവ് ബാങ്കുകളിൽ നിന്ന് പോത്ത് വളർത്തലിന് ധനസഹായം ലഭ്യമാണ്.
മിനി യൂണിറ്റ്
25-പോത്തു കുട്ടന്മാരെ വളർത്തുന്നതിന് മൊത്തം ബാങ്ക് ലോണിന്റെ 25% സബ്സിഡി. ഒരുപോത്തുകുട്ടനുള്ള സബ്സിഡി. സീലിങ്ങ് Rs.6250/-
സംരഭത്തിന്റെ മൊത്തം ചിലവിൽ നിന്ന് സബ്സിഡി. കുറച്ച് ഗുണഭോക്തൃവിഹിതവും ചേർത്ത തുകയുടെ 50% എങ്കിലും ബാങ്ക് ലോൺ എടുക്കണം.
വാണിജ്യയൂണിറ്റ്
25-200 പോത്തുകുട്ടന്മാരെ വളർത്തുന്നതിന് മൊത്തം ബാങ്ക് ലോണിന്റെ 25% സബ്സിഡി.
സബ്സിഡി. സീലിങ്ങ് Rs.150000/25 പോത്ത്കുട്ടികൾക്ക് -സംരഭത്തിന്റെ മൊത്തം ചിലവിൽ നിന്ന് സബ്സിഡി. കുറച്ച്, ഗുണഭോക്സവിഹിതവും ചേർത്ത തുകയുടെ 50% എങ്കിലും ബാങ്ക് ലോൺ എടുക്കണം.
വ്യവസായിക യൂണിറ്റ്
200-20000 പോത്തുകുട്ടന്മാരെ ഒരു സ്ഥലത്ത് വളർത്തുന്നതിന്. മൊത്തം ബാങ്ക് ലോണിന്റെ 25% സബ്സിഡി.
സബ്സിഡി. സീലിങ്ങ് Rs.625000/200 പോത്ത് കുട്ടികൾക്ക് -സംരഭത്തിന്റെ മൊത്തം ചിലവിൽ നിന്ന് സബ്സിഡി. കുറച്ച് ഗുണഭോക്സവിഹിതവും ചേർത്ത തുകയുടെ 50% എങ്കിലും ബാങ്ക് ലോൺ എടുക്കണം.