മണിത്താറാവ് (Muscovy Duck)
നേട്ടങ്ങൾ:
1. ശബ്ദശല്യം ഇല്ലാത്ത ഇനം. മറ്റു താറാവുകളോ വാത്തുകളോ പോലെ ഇവ ശബ്ദം ഉണ്ടാക്കില്ല.
2. അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കും. സാധരണ താറാവിനെ അപേക്ഷിച്ചു ഇവ നാടൻ കോഴികളെപോലെ കുഞ്ഞുങ്ങളെ അടയിരുന്നു വിരിയിക്കുന്നു.
3. വളരെ ഉയർന്ന രോഗപ്രതിരോധശേഷിയും, ഏതുതരം കാലാവസ്ഥയെയും അതിജീവിക്കാൻ കരുത്തും ഉള്ള ഇനം. കാര്യമായി ഒരു രോഗവും ഇവയെ ബാധിക്കാറില്ല.
4. വളരെ കുറച്ചു വെള്ളം മാത്രം ആവശ്യം ഉള്ളവ. സാധരണ താറാവുകളെപോലെ ഇവർക്ക് നീന്തി നടക്കുവാൻ കുളത്തിന്ടെ ആവശ്യം ഇല്ല. ഒരു പ്ലാസ്റ്റിക് ബേസിനിൽ കുറച്ചു വെള്ളം വെച്ചുകൊടുത്താൽ മതി.
5. അടുക്കള മാലിന്യം ഭക്ഷണം ആക്കുന്നു. കൊതുകുകളെയും എലികളെയും വരെ പിടിച്ചു ഭക്ഷിക്കുന്നു.
6. കൊഴുപ്പു തീരെ കുറവുള്ള മാംസം. 3 മാസം കൊണ്ട് 2-2.5 kg തൂക്കം വെക്കുന്നു! പ്രായപൂർത്തിയായ ആൺ മണിത്താറാവുകൾക്കു 6.5 kg വരെയും പെൺ മണിത്താറാവുകൾക്കു 3.5 kg വരെയും തൂക്കം വെക്കുന്നു.
7. വർഷത്തിൽ 60 മുതൽ 120 മുട്ട വരെ ഇടുന്നു. 12 - 20 മുട്ടകൾ ഇട്ടതിനുശേഷം അടയിരിക്കുന്നു. അടയിരിക്കുവാൻ അനുവദിച്ചാൽ 60 കുറെയാതെയും ഇല്ലെങ്കിൽ 100-120 കുറെയാതെയും വർഷത്തിൽ മുട്ട ഇടും. ഇവ നാടൻ കോഴികൾക്ക് തുല്യമാണ്, കൂടാതെ പോഷകസമൃദ്ധവും ഔഷധമൂല്യവും ഉള്ള താറാവ് മുട്ടയും ലഭിക്കുന്നു.
8. അലങ്കാരത്തിനും മുട്ടക്കും മാംസത്തിനും കൂടെ ഏറ്റവും യോജിച്ച ഇനം താറാവ്. ആൺ മണിത്താറാവുകൾ നല്ല കാവൽ പാറാവുകാർകൂടിയാണ്.
9. കോഴികളെ അപേക്ഷിച്ചു ഇവയുടെ കാഷ്ഠത്തിനു ദുർഗന്ധം തീരെ കുറവാണ്. സാധരണ താറാവുകളെ വളർത്തുമ്പോൾ ഉള്ള ദുർഗന്ധവും ഇവയുടെ കാര്യത്തിൽ തീരെ ഇല്ല.
10. അടുക്കള മുറ്റത്തു അഴിച്ചു വിട്ടു വളർത്താൻ അനുയോജ്യമായവ. കൂട്ടമായി മേയുന്ന താറാവുകളെ അപേക്ഷിച്ചു ഇവ കോഴികളെപോലെ മേഞ്ഞു നടക്കുന്ന ഇനമാണ്.