ഗോട്ട് ഇൻഷുറൻസ്
ആടുകൾക്ക് അസുഖം, അപകടം എന്നിവ മൂലം സംഭവിച്ചേക്കാവുന്ന റിസ്കകൾ കവർ ചെയ്യുന്ന പോളിസിയാണിത്. 6 മാസം മുതൽ 6 വയസ്സ് വരെ പ്രായമുള്ളവയെയാണ് ഇൻഷുർ ചെയ്യുക.
മൃഗ ഡോക്ടർ ആണ് ഇൻഷുർ ചെയ്യുന്ന തുക നിശ്ചയിക്കുക. ആടിനെ തിരിച്ചറിയാനായി "കമ്മൽ' (ഇയർ ടാഗ്) അടിക്കുന്നതാണ്. ഇതിന് പുറമെ പ്രായം, നിറം, ഇനം എന്നിവയും തിരിച്ചറിയാനായി കണക്കാക്കുന്നതാണ്. ആടുകളിൽ തന്നെ നാടൻ, സങ്കരയിനം, എക്സോട്ടിക് എന്നിങ്ങനെ വിവിധ ഇനങ്ങളുണ്ട്. പ്രീമിയം നിരക്ക് 4 ശതമാനം മുതൽ 6 ശതമാനം വരെയാണ്.
പൗൾട്രി ഇൻഷുറൻസ്
പൗൾട്രി ഫാമുകളിൽ ഇറച്ചി കോഴികൾ, മുട്ട കോഴികൾ എന്നിങ്ങനെ വിഭാഗങ്ങളുണ്ട്.
ഇതിൽ ഏറിയ പങ്കും എക്സോട്ടിക്, സങ്കരയിനം എന്നീ ഇനങ്ങളായിരിക്കും.
അതുകൊണ്ടുതന്നെ, അസുഖങ്ങൾ, പകർച്ചവ്യാധികൾ എന്നിവ ഉണ്ടാവാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
ഒരു ഫാമിലെ മുഴുവൻ കോഴികളെയും ഇൻഷുർ ചെയ്തിരിക്കണം. അതായത്, ഭാഗികമായി ഇൻഷുർ ചെയ്യാൻ സാധ്യമല്ല. ചുരുങ്ങിയത് 500 എണ്ണം ഉള്ളതും ധനകാര്യ സ്ഥാപനങ്ങൾ, വായ്‌പ കൊടുക്കുന്നതുമായ യൂണിറ്റുകളാണ് ഇൻഷുർ ചെയ്യാൻ അഭികാമ്യമായിട്ടുള്ളത്.
ബ്രോയിലർ കോഴികളുടെ ഇൻഷുറൻസ് കാലാവധി 1 ദിവസം മുതൽ 8 ആഴ്ചവരെയാണ്. ഇതിന് വിലയുടെ 1.5 ശതമാനം വരെ പ്രീമിയം കമ്പനികൾ ഈടാക്കുന്നുണ്ട്. മുട്ടക്കോഴികളുടെ ഇൻഷുറൻസ് കാലാവധി 1 ദിവസം മുതൽ 72 ആഴ്ച വരെയാണ്. ഇവയ്ക്ക് 3 മുതൽ 5 ശതമാനം വരെ പ്രീമിയം ഈടാക്കുന്നുണ്ട്.
ഫാമുകളിലെ കോഴികൾക്ക് പ്രതിരോധകുത്തിവെയ്പ്പുകൾ നൽകേണ്ടതാണ്. ഇതുകൂടാതെ ഫീഡ് രജിസ്റ്റർ സൂക്ഷിച്ചിരിക്കണം. ഒരു മൃഗ ഡോക്ടറുടെ പരിചരണമുള്ള ഫാമുകളാണ് ഇൻഷുർ ചെയ്യുക. കൃത്യമായ പരിചരണം ഇവക്ക് അനിവാര്യമാണ്. ഇൻഷുർ ചെയ്യുന്ന തുക മുൻകൂട്ടി നിശ്ചയിച്ചിരിക്കണം. പ്രായം കൂടുംതോറും വിലയിൽ വർധനവ് ഉണ്ടാവുക സ്വാഭാവികം മാത്രം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടെണ്ട നമ്പർ: 8589024444