പെണ്ണ് ആടുകളും മുട്ടനാടുകളും അടങ്ങിയ ഒരു പ്രജനന യൂണിറ്റായി വേണം ഫാമിനെ ചിട്ടപ്പെടുത്തുന്നത്. 5 മുതൽ 15 വരെ പെണ്ണ് ആടുകൾക്ക് ഒരു മുട്ടനാട് എന്നതാണ് ലിംഗാനുപാതം. ഇത് പരമാവധി 25-30 പെണ്ണ് ആടുകൾക്ക് ഒരു മുട്ടനാട് എന്നാ ലിംഗാനുപാതം വരെ ആവാം.
5 വയസ്സിന് മുകളിലുള്ള മുട്ടനാടുകളെയും 8 വയസ്സിന് മുകളിലുള്ള പെണ്ണ് ആടുകളെയും പ്രജനന ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നത് ഒഴിവാക്കണം.
രക്തബന്ധമുള്ള ആടുകൾ തമ്മിലുള്ള പ്രജനനം അഥവാ അന്തർ പ്രജനനം നടക്കാനുള്ള ചെറിയ സാധ്യത പോലും ഒഴിവാക്കണം.
ഇതിനായി ഓരോ ഒന്നേകാൽ ഒന്നര വർഷം കൂടുമ്പോഴും ഫാമിലെ മുട്ടനാടുകളെ മാറ്റി പുതിയ മുട്ടനാടുകളെ പ്രജനന ആവശ്യത്തിനായി കൊണ്ടുവരാൻ മറക്കരുത്
ആടുകളെ പ്രജനനത്തിനായി ഉപയോഗിക്കുമ്പോൾ അവയുടെ ഭാരവും പ്രായവും പരിഗണിക്കേണ്ടതാണ്. മതിയായ ശരീരവളർച്ച എത്തിയിട്ടില്ലാത്ത പെണ്ണ് ആടുകളെ ഇണ ചേർത്താൽ പ്രജനന തടസ്സം അടക്കമുള്ള സങ്കീർണതകളും കുഞ്ഞിനെയും തള്ളയെ നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്. അതുപോലെതന്നെ ആൺ ആടുകളെ പ്രായം എത്തുന്നതിന് മുമ്പ് പ്രജനന ആവശ്യത്തിന് ഉപയോഗിച്ചാൽ ക്രമേണ വന്ധ്യത, ബീജത്തിന് ഗുണനിലവാരം കുറയൽ, ലൈംഗികവിരക്തി തുടങ്ങിയ പ്രശ്നങ്ങൾക്കിടയാക്കും.
12-14 മാസം പ്രായം എത്തുമ്പോൾ മലബാറി മുട്ടനാടുകളെയും 8-9 മാസത്തിൽ മലബാറി പെണ്ണ് ആടുകളെയും പ്രജനനത്തിന് ഉപയോഗിക്കാം.
ബീറ്റൽ, സിരോഹി പോലുള്ള വലിയ ഇനം ആടുകൾ ആണെങ്കിൽ 12-14 മാസം എത്തുമ്പോൾ പെൺ ആടുകളെയും 16-18 മാസത്തിൽ മുട്ടനാടുകളെ യും പ്രജനനത്തിനായി ഉപയോഗിക്കാം. മുട്ടനാടിൻറെ രണ്ടു മുതൽ അഞ്ചു വരെ വയസ്സാണ് അവയെ പ്രജനനത്തിന് ഉപയോഗിക്കാൻ ഉത്തമം.
പുതിയ പെണ്ണ് ആടുകൾ സാധാരണഗതിയിൽ എല്ലാ 18-21 ദിവസം കൂടുമ്പോഴും മതിലക്ഷണങ്ങൾ കാണിക്കും. കാലാവസ്ഥ, തീറ്റ, മുട്ടനാടിനെ സാമിപ്യം എന്നിവയെല്ലാം പെണ്ണാട്കളുടെ മതിചക്രത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
മതിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ആൺ സാമീപ്യം ഏറെ ആവശ്യമുള്ള ഒരു വളർത്തുമൃഗം ആയതിനാൽ മുട്ടനാടുകളുടെ അസാന്നിധ്യം പലപ്പോഴും പെണ്ണ് ആളുകളിൽ മതി വായിക്കാൻ കാരണമാകാറുണ്ട്.
ആടുകളുടെ പുറത്തു ചാടി കയറാൻ ശ്രമിക്കാൻ, മറ്റ് ആടുകൾക്ക് പുറത്ത് കയറാൻ നിന്നു കൊടുക്കൽ, വാ തുടരെ തുടരെ ഇരുവശങ്ങളിലേക്കും ചലിപ്പിക്കൽ, തുടർച്ചയായി കരയുക, വെപ്രാളം, തുടരെത്തുടരെ കുറഞ്ഞ അളവിൽ മൂത്രമൊഴിക്കുക, തീറ്റ കഴിക്കുന്നത് കുറയ്ക്കുക, പാലുല്പാദനം കുറയുക, യോനിയിൽ നിന്ന് വെള്ള നിറത്തിലുള്ള സ്രവം ഒഴികെ, യോനി ചുവന്ന് വികസിക്കൽ തുടങ്ങിയവയാണ് പ്രധാന മതി ലക്ഷണങ്ങൾ.
ഓരോ ജനുസ്സിലെയും പ്രത്യുല്പാദന സ്വഭാവമനുസരിച്ച് മതി ലക്ഷണങ്ങൾ 24 മുതൽ 72 വരെ മണിക്കൂർ നീണ്ടുനിൽക്കും. മതി ലക്ഷണങ്ങൾ തുടങ്ങിയശേഷം 12-18 മണിക്കൂറിനുള്ളിൽ ആടുകളെ ഇണ ചേർക്കുന്നതാണ് ഏറ്റവും ഉചിതം.
24 മണിക്കൂറിൽ അധികം മതി ലക്ഷണങ്ങൾ നീണ്ടുനിൽക്കുന്ന ആടുകളെ അടുത്ത ദിവസം വീണ്ടും ഇണചേർക്കാം ആവുന്നതാണ്. മേൽത്തരം മലബാറി ആടുകളുടെ ബീജം ഉപയോഗിച്ചുള്ള കൃത്രിമ ബീജദാനം സൗകര്യം ഇന്ന് ലഭ്യമാണ്.
പ്രസവത്തിൽ ഉണ്ടാകുന്ന ആകെ കുട്ടികളുടെ എണ്ണം, പ്രസവങ്ങൾക്കിടയിൽ ഉള്ള ഇടയിലുള്ള ദൈർഘ്യം, കുഞ്ഞുങ്ങളുടെ ശരീരതൂക്കം, ശരീര വളർച്ച നിരക്ക്, പാൽ ഉൽപ്പാദന ശേഷി, ഇങ്ങനെ ആടിൻറെ ഇനങ്ങൾക്ക് ഇടയിൽ പ്രജനന സ്വഭാവ വൈവിധ്യങ്ങൾ ഏറെയാണ്. ആട് ജനുസ്സുകളെ തെരഞ്ഞെടുക്കുമ്പോൾ തന്നെ അവയുടെ പ്രജനന സ്വഭാവത്തെപ്പറ്റി ധാരണ വേണം. കാരണം ശാസ്ത്രീയമായ പ്രചനനം ആണ് ഏതൊരു ആട് സംരംഭത്തിന് അടിസ്ഥാനം
വിവിധ ജനുസ്സുകൾ തമ്മിലുള്ള സങ്കര പ്രജനന രീതി ക്രോസ് ബ്രീഡിങ് ആണ് ഫാമിൽ സ്വീകരിക്കുന്നതെങ്കിൽ പ്രത്യേകശ്രദ്ധ വേണ്ടതുണ്ട്.
ഉദാഹരണത്തിന് മലബാറി പെണ്ണാളും സിരോഹി മുട്ടനാടും തമ്മിലുള്ളത്.
ആടുകളിൽ മാംസ്യ ആവശ്യത്തിന് അനുയോജ്യമായ നല്ല ശരീര തൂക്കമുള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ശാസ്ത്രീയമായ സങ്കര പ്രജനനം ഏറെ ഉപകരിക്കും.
നമ്മുടെ നാടൻ ആടുകളുടെ വർഗമേന്മ ഉയർത്താൻ സങ്കര പ്രജനനം മികച്ച ഒരു മാർഗ്ഗമാണ്. പ്രജനന ആവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടനാടുകൾ പരമാവധി ശുദ്ധ ജനസ്സ് തന്നെ ആയിരിക്കണം എന്നത് ഏറ്റവും അഭികാമ്യം. ആരോഗ്യവും വളർച്ചയും ഇവർക്ക് ഉറപ്പാക്കണം.
പെണ്ണ് ആടുകളുമായി യാതൊരു തരത്തിലുമുള്ള രക്തബന്ധവും മുട്ടൻ ആടുകൾക്ക് ഉണ്ടാകാൻ പാടില്ല. സ്ഥിരമായി പ്രജനന ആവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടൻ ആടുകൾക്ക് ആഴ്ചയിൽ രണ്ടുദിവസമെങ്കിലും ബ്രീഡിങ് റസ്റ്റ് നൽകണം. പ്രജനന ആവശ്യത്തിന് ഉള്ള മുട്ടനാടുകളെ ഒരുമിച്ച് പാർപ്പിക്കാതെ പ്രത്യേകം പ്രത്യേകം കൂടുതൽ വേണം പാർപ്പിക്കാൻ. താല്പര്യം കാണിച്ചു തുടങ്ങുന്ന പ്രായമാകുമ്പോൾ മുട്ടനാടുകളെ പെണ്ണ് നാടുകളിൽ നിന്ന് മാറ്റി പാർപ്പിക്കണം.