Updated on: 17 April, 2021 10:17 AM IST
കോഴിക്ക് വില കൂടുന്നു

സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു. ഒരാഴ്ച്ചക്കിടെ 50 രൂപയോളമാണ് വില വർധിച്ചത്.

കേരളത്തിൽ കോഴി ലഭ്യതക്കുറവും,കോഴിത്തീറ്റ വില വർധനവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.

വ്രതവും, വിഷുവുമായി ആവശ്യക്കാർ കൂടിയതിനാലാണ് ഇറച്ചിക്കോഴി വില കുതിച്ചുയർന്നത്. ഇപ്പോഴും വർധിച്ച വിലയിൽ തന്നെ തുടരുകയാണ്.

കഴിഞ്ഞ ആഴ്ച്ച ഒരു കിലോ കോഴിക്ക് (ഇറച്ചി തൂക്കം) 190 രൂപയായിരുന്നു വില. ഈ ആഴ്ച്ച അത് 220 രൂപയായി.

ജീവനോടെയുള്ള കോഴിക്ക് 100 രൂപ മുതൽ 120 രൂപവരെയായിരുന്നു കിലോയ്ക്ക് കഴിഞ്ഞ ആഴ്ചയിലെ വില. ഈ ആഴ്ച്ച അത് 140 രൂപയായി വർധിച്ചു.

ചൂട് കാലമായ ഏപ്രിൽ- മെയ് മാസങ്ങളിൽ സാധാരണ കോഴിക്ക് വില കുറയുകയാണ് പതിവ്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായാണ് ഈ സീസണിൽ കോഴി വില വർധിക്കുന്നത്.

English Summary: Good news for poultry farmers: Poultry prices are rising
Published on: 17 April 2021, 09:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now