കുരിപ്പ്(FOWL POX)
ലക്ഷണങ്ങള്‍: പൂവ്, താട, തല എന്നീ ഭാഗങ്ങളില്‍ കുരുക്കൾ, പൊങ്ങലുകള്‍ എന്നിവ കാണും. കണ്‍പോളകളില്‍ പഴുപ്പ്, വായില്‍ പാടപോലെ സ്രവം കാണുന്നതിനാല്‍ ശ്വാസതടസ്സം ഉണ്ടാകും. കണ്ണിലും വായിലും പരുക്കള്‍ വന്നാല്‍ തീറ്റ തിന്നുവാന്‍ സാധിക്കില്ല.
കാരണം: വൈറസ് മൂലം മുറിവുകളിലൂടെ പകരും. കൊതുകുകള്‍, കീടങ്ങള്‍ ഇവ രോഗകാരികളായ വൈറസുകളെ വഹിക്കുന്നു.
പ്രതിരോധമാര്‍ഗ്ഗം: ഈ രോഗം വാക്‌സിനേഷന്‍ നല്‍കി ഫലപ്രദമായി നിയന്ത്രിക്കാം.
മരുന്നുകൾ : മഞ്ഞൾ, ചെറിയ ഉള്ളി, ആര്യവേപ്പില എന്നിവ സമം ചേർത്ത് അരച്ച് പുരട്ടുക, കൂടെ ചെറിയ ഉരുളകളാക്കി കഴിക്കാനും കൊടുക്കാം. (2) ബോറിക് ആസിഡ് പൌഡർ വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക. (3) റസ്‌റ്റോക്സ്-30 ഹോമിയോ മരുന്ന് 4 തുള്ളി ഒരു സ്പൂൺ വെള്ളത്തിൽ ആഡ് ചെയ്തു കുടിക്കാൻ കൊടുക്കുക കൂടെ തൂജ ഓയിന്റ്മെന്റ് പുരട്ടി കൊടുക്കുക.
രണ്ട് തരം fowl pox കണ്ടു വരുന്നതിനാൽ പുറമെ പുരട്ടുകയും അതോടൊപ്പം അകത്തേക്ക് കഴിക്കാനും മരുന്നുകൾ നൽകാൻ മറക്കരുത്. മുകളിലെ മരുന്നുകൾ എല്ലാം ഒരു ദിവസം 3 നേരം മാറുന്നത് വരെ കൊടുക്കുക. ഇത് വന്ന കോഴികളെ മറ്റുള്ള കോഴികളിൽ നിന്നും മാറ്റി പാർപ്പിക്കുക