കോഴി കുഞ്ഞുങ്ങൾ ചിറക് താഴ്ത്തി നിൽക്കുന്നു. കാൽ താഴ്ന്നു വീഴുന്നു,ശരീരം മെലിഞ്ഞു ചാവുന്നു .ഇങ്ങനെ ഉള്ള പോസ്റ്റുകൾ മിക്കവാറും എല്ലാ ഗ്രൂപ്പിലും വരാറുണ്ട്.ഇവിടെ പറയുന്നത് എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനുള്ള കുറെ കാരണങ്ങളിൽ ഒന്നാണ്.
രോഗത്തിന്റെ പേര് കോക്സീഡിയ. മലയാളത്തിൽ രക്താതിസാരം ഇതായിരുന്നോ ഇത് supercox കൊടുത്ത പോരെ എന്നു പറഞ്ഞു നിസാരമാക്കി കളയരുത്.ഈ രോഗം നിങ്ങൾക്കുണ്ടാകുന്ന നഷ്ടം വളരെ വലുതായിരിക്കും.
ഇതൊരു മാരക രോഗം ആണോ ചോദിച്ചാൽ അല്ല.എന്നാൽ മാരക.മായ നാശ നഷ്ടം ഉണ്ടാക്കാവുന്ന രോഗം തന്നെയാണ്.
എന്തൊക്കെ ആണ് ലക്ഷണങ്ങൾ ?
പ്രധാന ലക്ഷണം കോഴികൾ ചിറക് താഴ്ത്തി തൂങ്ങി നിൽക്കുക എന്നത് തന്നെയാണ്. കോഴി മെലിഞ്ഞു പോവുക. കാഷ്ഠത്തിൽ രക്തം കാണുക
ദിവസവും 2,3 എണ്ണം മുതൽ കോഴിയുടെ എണ്ണത്തിന് അനുസരിച്ചു 10,20 ഒക്കെയായി ചത്തു പോവുക.
കോഴി കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി ഏകദേശം 7-10 ദിവസങ്ങളിൽ കോഴിക്ക് രോഗം ബാധിക്കുമെങ്കിലും രക്തം കാഷ്ഠത്തിൽ കാണുന്ന രോഗം ബാധിച്ചു 4,5 ദിവസം കഴിയുമ്പോൾ ആയിരിക്കും.അപ്പോൾക്കും കോഴികൾ ക്ഷീണിച്ചു ചിറകുകൾ താഴ്ത്തി നടക്കുകയും ആഹാരം എടുക്കുന്നത് കുറയുകയും ചെയ്യും.
അടുത്ത ദിവസങ്ങളിൽ മരണ നിരക്ക് കൂടുകയും ചെയ്യും.കാഷ്ഠത്തിൽ ബ്ലഡ് കണ്ടാൽ സാധരണയായി നൽകുന്ന മീഡിസിൻസ് ആണ് Supercox ,amproilium,bactrisol powder തുടങ്ങിയ മരുന്നുകൾ.മരുന്ന് കൊടുത്ത കോഴികൾ രക്ഷപെട്ടാൽ തന്നെ പിന്നീട് ആ കോഴികൾക്ക് വളർച്ച മുരടിക്കുകയും മുട്ട കോഴികൾ ആണെങ്കിൽ ഉൽപാദനത്തിന് അടക്കം ബാധിക്കുകയും ചെയ്യും
ഇതിൽ ഏറ്റവും മാരകമായ കാര്യം അസുഖം ബാധിച്ച കോഴികളുടെ കാഷ്ഠത്തിലൂടെ വരുന്ന Oocyst ( മുട്ടകൾ എന്നു പറയാം) കാലങ്ങളോളം ഷെഡിൽ അല്ലേൽ കൂടുകളിൽ നശിക്കാതെ കിടക്കും സാധരണ അനുനശിനികൾ കൊണ്ട് അതിനെ നശിപ്പിക്കുകയും എളുപ്പമല്ല.അത് കൊണ്ട് തന്നെ പിന്നീടുള്ള ഒരു ബാച്ച് കുട്ടികൾക്കും ഈ രോഗം ബാധിക്കുകയും അവസാനം നഷ്ടം കാരണം ഈ മേഖല തന്നെ നിർത്തി പോയവരും ഉണ്ട്.
ആപ്പിൾ സിഡർ വിനെഗർ രോഗത്തെ പ്രതിരോധിക്കാൻ ആയി നൽകാം.2 ml വേരെ 1 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു ഇടവിട്ട ദിവസങ്ങളിൽ കോഴിക്ക് നൽകാം
രോഗം വന്ന കോഴിക്ക് ഹോമിയോ മരുന്ന് പരീക്ഷിച്ചപ്പോൾ പ്രദീക്ഷിച്ച ഒരു റിസൾട്ട് കിട്ടിയിരുന്നില്ല.പ്രതിരോധത്തിനായി ഹോമിയോ കൊടുക്കാം.
ഈ infomation വിഡിയോ രൂപത്തിൽ നിങ്ങൾക്ക് എന്റെ ചാനൽ വഴി കാണാം.കൂടുതൽ അറിവുകൾക്ക് ആയി എന്റെ ചാനൽ subscribe ചെയ്തു support ചെയ്യുക.
https://youtu.be/_eCpsVjCd-4
മരുന്നുകൾ അവശ്യമുള്ളവർക്കും കൂടുതല് വിവരം അറിയേണ്ടവർക്കും വിളിക്കാം
9539744750
സാബിർ കണ്ണൂർ