Updated on: 30 August, 2020 10:43 AM IST

വിവിധ ഇനം കോഴികൾ

മുട്ടക്കോഴികൾ

ഗ്രാമലക്ഷ്മി

160 ദിവസം കൊണ്ട് മുട്ടയിടുകയും 72 ആഴ്ച്ച് കൊണ്ട് 180- 200 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. ശരാശരി ഭാരം 1.7 കി. ഗ്രാം.

ഗ്രാമപ്രിയ

175 ദിവസം കൊണ്ട് മുട്ടയിടുകയും 72 ആഴ്ച്ച് കൊണ്ട് 200-225 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. ശരാശരി ഭാരം 2 കി. ഗ്രാം.

അതുല്യ

123 ദിവസം കൊണ്ട് മുട്ടയിടുന്ന അതുല്യ 72 ആഴ്ച്ച് കൊണ്ട് 280-290 മുട്ടകൾ ഇടുന്നു. ശരാശരി ഭാരം 1.5 കി. ഗ്രാം.

അസീൽ

196 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 92 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 1.2 കി. ഗ്രാം ഭാരമുണ്ടാകും.

ഫ്രിസിൽ

185 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 110 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 1. കി. ഗ്രാം ഭാരമുണ്ടാകും.

കാടക്നത്ത്

180 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 105 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 0.9 കി. ഗ്രാം ഭാരമുണ്ടാകും.

നേക്കഡ് നെക്ക് (കഴുത്തിൽ തൂവലില്ലാത്തത്)

201 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 99 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ ശരാശരി ഭാരം 1. കി. ഗ്രാം ഭാരമുണ്ടാകും.

ഇറച്ചി ക്കോഴികൾ

ILI-80 

17-18 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും 72 ആഴ്ച്ച കൊണ്ട് 280 മുട്ടകൾ ലഭിക്കുകയും ചെയ്യും.

ഗോൾഡൺ - 92

18 -19 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും മുട്ടയുദ്പാതനം 72 ആഴ്ച്ച കൊണ്ട് 290 എന്ന് കണക്കാക്കപ്പെടുന്നു.

പ്രിയ

17-18 ആഴ്ച്ച കൊണ്ട് പ്രായപൂർത്തിയാവുകയും മുട്ടയുദ്പാതനം 72 ആഴ്ച്ച കൊണ്ട് 290 എന്ന് കണക്കാക്കപ്പെടുന്നു.

വാൻകോബ് 500

40 ദിവസം കൊണ്ട് 2.5 കിലോ തൂക്കം കണക്കാക്കുന്നു .

Poultry farming of country chicken or desi hen farming is been in practice since decades in India. Generally, in backyard poultry, local, indigenous birds are reared. Traditionally these birds had a poor egg and meat production capacity compared to commercial broiler and layer farming.

Varieties like Gramapriya, Vanaraja, Krishna-J, Girirani, Giriraja, etc. can be reared almost anywhere in India. Gramapriya and Vanaraja produce 200-230 eggs annually with the individual egg weight varying between 55 to 60 grams. They start laying eggs at the age of 200 days. The age of first lay varies with the feed, nutrition and other management criterion.

മുട്ടക്കോഴികളുടെ പരിചരണം

പ്രകാശം ഏല്പിക്കുന്നത് മുട്ടക്കോഴി പരിചരണത്തിൽ അത്യാവശ്യമായ ഒന്നാണ്. എന്നാൽ വളരുന്ന് കോ‍ഴിക്കുഞ്ഞുങ്ങൾക്ക് ലഭുക്കുന്ന പ്രകാശത്തിന്റെ അൾവു കൂട്ടേണ്ടതില്ല. 22 ആഴ്ച്ചമുതലോ, മുട്ടയിടുന്ന കോഴികൾക്കോ ആണെങ്കിൽ പ്രകാശ ലഭ്യത വർദ്ധിപ്പിക്കേണ്ടതുണ്ട്. 6 മാസം പ്രായമായ കോഴികൾ മുട്ടയിട്ടു തുടങ്ങിയാൽ പ്രകാശ ലഭ്യത ഒരു ദിവദം 17 മണിക്കൂർ ആക്കണം. മുട്ടയിടുന്ന കാലയളവു മുഴുവൻ ഇതു നില നിർത്തുകയും വേണം. ഒരിക്കൽ പ്രകാശ പരിചറ്രണം തുടങ്ങിയാൽ അത് ക്രമമായി തുടരണം.

വ്രിത്തിയുള്ള ചുറ്റുപാടുകളിലെ മുട്ടയുല്പാദനമാണ് ലാഭകരം. ഭക്ഷണത്തിനുള്ള മുട്ടയുല്പാദിപ്പിക്കാൻ പൂവനെ പിടക്കൂട്ടത്തിൽ നിന്നും മാറ്റിനിർത്തണം. ബീജസങ്കലനം നടന്ന മുട്ടകൾ നടക്കാത്തവയെക്കാൾ വേഗം ചീത്തയാവും. ദിവസം 3 പ്രവശ്യമെങ്കിലും മുട്ടകൾ ശേഖരിച്ചു തണുപ്പിള്ള സ്ഥലത്ത് സൂക്ഷിക്കുക. മുട്ടകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വ്രിതിയുള്ള ഫില്ലെർ ഫ്ലാറ്റുകളിലോ, വായുസഞ്ചാരമുള്ള പ്ലാസ്റ്റിക് കുട്ടകളിലൊ വേണം മുട്ടകൾ ശേഖരിക്കേണ്ടത്.

വേനൽക്കാല പരിചരണം

മുട്ടക്കോഴികളുടെ കൂടിനുള്ളിൽ ഊഷ്മാവ് 23.8നും 20.4 നും ഇടയിൽ സെന്റിഗ്രേഡ് ആയിരിക്കണം. എന്നൽ ഇത് 32 ഡിഗ്രിക്കു മുകളിൽ ആണെങ്കിൽ കോഴികൾക്ക് ചൂട് തങ്ങാനവാതെ തീറ്റയെടുക്കുന്നതു കുറയുകയും മുട്ടയുല്പാദനം കുറയുകയും ചെയ്യും. ചൂട് 37 ഡിഗ്രിക്കുമുകളിൽ ആയാൽ കോഴികൾ ചത്തുപോവും. ഇതിന്റെ കൂടെ മുട്ടക്കു വിലകുറയുന്നതും കർഷകർ നേരിടേണ്ടിവരും. അതു കൊണ്ട് വേനൽക്കാല പരിചരണം പ്രധാന്യമർഹിക്കുന്നു.

വേനൽക്കലത്ത് അനുവർത്തിക്കേണ്ട് ചില സുരക്ഷാമർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.

ധാരാളം കുടിവെള്ളം കോഴികൾക്കു ലഭയമാക്കുക. കഴിയുമെങ്കിൽ വെല്ലത്തിൽ ഇകെ പൊടിച്ച് ഇട്ടുകൊടുക്കുക.

കോഴിക്കൂടിനു ചുറ്റും ത്ണൽ മരങ്ങൾ പിടിപ്പിക്കുക.

മേൽക്കൂരക്കുമുകളിൽ നനച്ചു കൊടുക്കുക. ഇതു അകത്തെ ചൂടു കുറക്കും. നല്ല വായു സഞ്ചാരം കിട്ടാൻ നെറ്റുകൾ തുടർച്ചയായി വ്രുത്തിയാക്കണം. പഴയ ചപ്പുചവറുകൾ നീക്കം ചെയ്ത് പുതിയവ 2 ഇഞ്ചു കനത്തിൾ ഇട്ടുകൊടുക്കണം. കോഴികൾ കൂടുതൽ തീറ്റയെടുക്കുന്നത് തരതമ്യേന തണുപ്പുള്ളനേരത്താണ് എന്നത് കൊണ്ട് കഴിയുമെങ്കിൽ ക്രിത്രിമമായ വെളിച്ചം ലഭ്യമാക്കുന്നതു നല്ലതാണ്.

കാത്സ്യം ലഭ്യമാക്കി പിടക്കോഴികളിലെ കത്സ്യക്കുറവ് പരിഹരിക്കണം. മുട്ടകൾ പൊട്ടിപോകുന്നത് ഇങ്ങിനെ ഒഴിവാക്കാം. കൂടാതെ ചൂടിനെ അതിജീവിക്കാനുള്ള ജീവകങ്ങളും വിറ്റാമിൻ ച്ച് യും നൽകണം വേനൽക്കാലത്ത് ഫാനും മറ്റു വെന്റിലേഷൻ സൌകര്യങ്ങളും ലഭ്യമാക്കണം.

പകൽ സമയത്ത് തണുപ്പുള്ള നേരങ്ങളിലാണ് തീറ്റ കൊടിക്കേണ്ടത്. ജീവകങ്ങളും ധാതു ലവണങ്ങളും ചേർത്തുകൊടുക്കുന്നത് ഗുണം ചെയ്യും. കൂടിന്റെ വശങ്ങളിൽ നനഞ്ഞ ഗണ്ണി ബാഗുകൾ തൂക്കിയിടുന്നത് നല്ലതാണ്. മൺപാത്രങ്ങളിൽ വെള്ളം വച്ചു കൊടുക്കുക.

വിരിയുന്ന മുട്ടകളുടെ ഉല്പാദനം.

ഇതിനായി പൂവൻ കോഴികളെ പരിപാലിക്കേണ്ടതുണ്ട്. 100 പിടകൾക്ക് 15 പൂവൻ എന്ന നിരക്കിലാണ് ഉത്തമം. 10-15 പിടകൾക്ക് ഒരു പൂവൻ എന്ന ക്രമത്തിൽ ഇണ ചേരാൻ അനുവദിക്കുക. ഉയർന്ന സങ്കര ഇനമാണെങ്കിൽ ഇത് 6-8 പിടകൾക്ക് ഒന്ന് എന്ന രീതിയാണ് കൈക്കൊള്ളേണ്ടത്. തുടർന്ന് രണ്ടാഴ്ചകൾക്ക് ശേഷം വിരിയിക്കാനവസ്യമായ മുട്ടകൾ ശേഖരിക്ക്ക്കാം.ദിവസത്തിൽ മൂന്നോ നലോ തവന്ണ മുട്ടകൾ ശേഖരിക്കണം. കൂടുതൽ ത്ണുപ്പോ കൂടുതൽ ച്ചൂടോ ഉള്ള സമത്ത് ശേഖരണത്തിന്റെ ആവ്രുത്തി കൂട്ടണം. ശേഖരിച ഉടനെ 10-16ഡിഗ്രി കെന്റി ഗ്രേഡിൽ 70-80% ബാഷ്പസാന്ദ്രമായ ചുറ്റുപാടിൽ സൂക്ഷിക്കണം. 

ശരിയായ രൂപവും നിറവും ആവശ്യത്തിനു ഭാരവും ഉള്ള മുട്ടകൾ നോക്കി വിരിയിക്കാൻ തെരെഞ്ഞെടുക്കുക. വിരിയാനുള്ള മുട്ടകൾ സംഭരണത്തിനും ഗതാഗതതിനും സൂക്ഷിക്കുമ്പോൾ വീതികൂടിയ ഭാഗം മുകളിലേക്കാക്കിവളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കഴിയുമെങ്കിൽ ഇത്തരം മുട്ടകൾ ഇൻകുബേഷ്നിൽ നേരിട്ടു സെറ്റു ചെയ്യുകയോ അല്ലെങ്കിൽ ആഴ്ചയിൽ രണ്ടുതവണയെങ്കിലും വിപണനം നറ്റത്തണം. സാധാരണ സംഭരണ ചുറ്റുപാടിൽ വിരിയഅണുള്ള മുട്ടകൾ ഒരു കാരണ വശാലും ഒരാഴ്ച്ചയിൽ കൂടുതൽ സൂക്ഷിക്കരുത്. 

കോഴിമുട്ടയുടെ ഇൻകുബേഷൻ കാലം 21 ദിവസ്മാണ്

കോഴിമുട്ട വിരിയാൻ ആവശ്യമായ പ്രത്യേക പരിതസ്ഥിതി

ഊഷ്മാവ് 1-18 ദിവസം

19-21 ദിവസം 37.5 – 37.8oC

36.9 –37.5oC

ബാഷ്പസാന്ദ്രത 60% 18 ദിവസം വരെ 70% അതിനു ശേഷം

മറിച്ചുവക്കൽ 4 മണിക്കൂർ ഇടവിട്ട് 18 ദിവസം വരെ 

വ്വയുസഞ്ചാരം 1-18 ദിവസം

19-21 ദിവസം 

മണിക്കൂറിൽ 8 തവണ

മണിക്കൂറിൽ 12 തവണ

കോഴിക്കുഞ്ഞുങ്ങളുടെ സംരക്ഷണം 

കോഴിവളർത്തലിൽ പ്രചാരം സിദ്ധിച്ച ഒരു പ്രക്രിയയാണ് കൊക്കു മുറിക്കൽ. ഇതിനിപ്പോൾ ഇലക് ടോണിക്ക് സംവിധാനങ്ങൾ നിലവിലുണ്ട്. പരസ്പരം കൊത്തി മുറിവേൽ‌പ്പിച്ച് തിന്നുന്ന സ്വഭാവം ഇതുമൂലം തടയാൻ കഴിയും. മേൽ കൊക്കിന്റെ മൂന്നിലൊന്നും താഴത്തേതിന്റെ ഒരു ചെറിയ കഷ്ണവും ആണിങ്ങനെ നീക്കം ചെയ്യുന്നത്. വിരിഞ്ഞ് ഒന്നാം ദിവസം മുതൽ ആറ് ആഴ്ചകൾ വരെ സമയത്തിനുള്ളിൽ കൊക്ക് നീക്കം ചെയ്യൽ നടത്താം. പിടക്കോഴിക്കുഞ്ഞുങ്ങളെ മുട്ടക്കുടുകളിലേക്ക് മാറ്റുന്നതിന് മുൻപ് ഒരിക്കൽകൂടി കൊക്കു വെട്ടൽ നടത്താം.-ഏകദേശം പതിനാറ് ആഴ്ച പ്രായമകുമ്പോൾ. വീട്ടുമുറ്റത്തെ കോഴി വളർത്തലിൽ കൊക്കു വെട്ടൽ ആവശ്യമില്ല്ല. ബ്രോയിലർ കോഴികളിൽ ആദ്യ ആഴ്ചതന്നെ കൊക്കു മുറിക്കണം. പരിശീലനം സിദ്ധിച്ച ആളാവണം ഈ ക്രിയ ചെയ്യേണ്ടത്

വീട്ടുമുറ്റത്തെ കോഴിവളർത്തൽ

വീറ്റുമുറ്റത്തെ കോഴിവളർത്തലിൽ പ്രധാനപ്പെട്ട ഇനങ്ങൾ കലിംഗ, മുബൈദേശി, റോഡ് ഐലന്റ് റെഡ്, സി എ ആർ ഐ, നിർഭീക്ക് എന്നിവയണ്. ഓരോ പ്രദേശത്തിലും വീറ്റട്ടുമുറ്റത്തെ കോഴി വളർത്തൽ രീതിയിൽ വളരെ വ്യത്യാസമുണ്ട്.

കൂട് സൌകര്യങ്ങൾ ആവശ്യത്തിനുണ്ടെങ്കിലും കോഴിത്തീറ്റയുടെ കര്യത്തിൽ അവശ്യ ശ്രദ്ധ കൊടുത്തു കാണുന്നില്ല. എന്നാലും ‘ദേശി’ ഇനങ്ങളിലെ ഉല്പാദനക്ഷ്മതയും നല്ലയിനവും ആയി ചേർക്കുമ്പോൾ ഗണ്യമായി വർദ്ധിച്ചു കാണുന്നു. അതുകൊണ്ട് ഇത്തരം സുപ്രധാന കര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വീട്ടുമുറ്റത്തെ കോഴിക്കൂട്ടത്തിലേക്ക് നല്ലയിനം പൂവനെ വിടുക, സങ്കരയിനങ്ങളായ ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, എന്നിവയെ വളർത്തുക. കൂടുകളിൽ രത്രികാലത്ത് വായുസഞ്ചാരം ഉറപ്പു വരുത്തുക. രോഗപ്രതിരോധ കുത്തിവയ്പുകൾ സമയസമയത്ത് ചെയ്യുക. കോഴികളെ മുഴുവൻ സമയവും അലഞ്ഞുതിരിഞ്ഞു ഭക്ഷണം തേടാൻ വിടാതെ ചില സമീക്രത ഭക്ഷണം നൽകാൻ ശ്രദ്ധിക്കുക.

കോഴികളിലെ രോഗപ്രതിരോധ മാർഗ്ഗങ്ങൾ 

പ്രതിരോധമരുന്ന് രീതി കോഴിയുടെ പ്രായം

ലസോട്ട അല്ല്ലെങ്കിൽ എഫ് വാക് സിൻ റാണിഖേട്ട്. മൂക്കിലൂടെ തുള്ളിമരുന്ന് 3-7 ദിവസം

മരേക്ക് വാക് സിൻ പേശികളിൽ 1 ദിവസം

ശ്വാസം മുട്ട് കണ്ണിൽ തുള്ളിമരുന്ന് 2-3 ആഴ്ച

ലസോട്ട റാണിഖേട്ട് കുടിവെള്ളത്തിലൂടെ 5-6 ആഴ്ച

കോഴിവസൂരി ചിറകിനിടയിൽ 7-8 ആഴ്ച

ആർ റ്റു ബി റാണിഖേട്ട് പേശികൾക്കിടയിൽ 9-10 ആഴ്ച

ശ്വാസം മുട്ട് (ഇൻഫെക്ഷ്യസ ബ്രോങ്കൈറ്റിസ്)കണ്ണിലൂടെ തുള്ളിമരുന്നും, കുടിവെള്ളത്തിലൂടെ 16 ആഴ്ച

കോഴിവസൂരി (രണ്ടാഡോസ്) തൊലിക്കടിയിൽ 

18 ആഴ്ച

ലസോട്ട റാണിഖേട്ട് ആവശ്യമെങ്കിൽ കുടിവെള്ളം 20 ആഴ്ച

ലസോട്ട റാണിഖേട്ട് ആവശ്യമെങ്കിൽ കുടിവെള്ളം 40 ആഴ്ച

കോഴികളുടെ തീറ്റക്രമം

മുട്ട കോഴികളുടെ ശരാശരി തീറ്റ

പ്രായം

ആഴ്ചയിൽ

ഉപയോഗിക്കുന്ന

ഭക്ഷണം/1 കോഴി /ഒരു

ദിവസം

1

6.5

2

13.0

3

17.0

4

24

5

32

6

37

7

40

8

49

ആദ്യത്തെ രണ്ടോ മൂന്നോ ദിവസത്തേക്ക് പേപ്പർ വിരിച്ചോ അല്ലെങ്കിൽ ചെറുപത്രങ്ങളുടെ മൂടി ഉപയോഗിച്ചോ തീറ്റ നൽക്കുക. തുടർന്ന് കോഴിക്കുഞ്ഞുങ്ങളുടെ വലിപ്പമനുസരിച്ചുള്ള പാത്രങ്ങളിൽ തീറ്റ നൽകാം. ഇത് വിപണിയിൽ ലഭ്യമാണ്. അല്ലെങ്കിൽ മുളപൊളിച്ചെടുത്ത് ഇത്തരം പാത്രം ഉണ്ടാക്കാം.

രണ്ടാഴ്ചവരെ പ്രായംഉള്ള കോഴിക്കുഞ്ഞുങ്ങൾക്ക് 2.5സെമീ / ഒരു കൊഴി മൂന്നാഴ്ച മുതലുള്ളവക്ക് 4-5 സെ.മി /ഒരു കോഴി എന്നിങ്ങനെ ഉപയോഗിക്കാം 3/- തുക്കിയിടുന്ന തീറ്റ. 100 കോഴികൾക്ക് 36സെ മി വ്യാസതിൽ 12 കി ഗ്രാം വീതം വച്ചു കൊടുക്കുക. ആദ്യ രണ്ടു ദിവസത്തിങ്ങളിൽ പാത്രത്തിന്റെ വക്കു വരെ തീറ്റ നിറക്കണം തുടർന്ന് പകുതിയോ മുക്കാൽ ഭാഗമോ മാത്രമേ നിറക്കാവൂ.

കോഴിത്തീറ്റ

ഘടകങ്ങൾ

ശതമാനം

മഞ്ഞച്ചോളം

40

തവിട്

16

ഗോതമ്പു തവിട്

10

സോയബിൻ

10

നിലക്കടല പിണ്ണാക്ക്

8

എള്ളിൻ പിണ്ണാക്ക്

5

ഉണക്ക മീൻ

9

ധാതുമിത്രിതം

1.75

ഉപ്പ്

0.25

ആകെ

100.00

ശുദ്ധമായ തണുത്ത വെള്ളം കോഴിക്കുഞ്ഞുങ്ങൾക്ക് എപ്പോഴും ലഭ്യമാക്കണം. അടയിരിക്കാൻ വച്ച കോഴികൾക്ക് വെള്ളത്തിൽ ഗ്ലൂക്കോസ് ചേർത്ത് നൽക്കുന്നത് നല്ലതാണ്.ഫൌണ്ടൻ പോലുള്ള ജലസ്രോതസ്സും ലഭ്യമാക്കാവുന്നതാണ്. രണ്ടാഴ്ചവരെ പ്രായമായ കോഴിക്കുഞ്ഞുങ്ങൾക്ക് 0.6 സെ.മി ജല. സേചനം 2-7 ആഴ്ച്ച പ്രായമായവർക്ക് 1.3 സെ മി ഉം ആവശ്യമുണ്ട്. ഫൌണ്ടൻ രൂപത്തിലുള്ളവയാണ് ഉപയൊഗിക്കുന്നതെങ്കിൽ 5 ലിറ്റർ വ്യാപ്തം ഉള്ള രണ്ടെണ്ണം 100 കൊഴികൾക്ക് എന്ന നിരക്കിൽ വക്കണം. തീറ്റയും വെള്ളവും തുല്യ അകലത്തിൽ ഒരു ചക്രത്തിന്റെ കാലുകൾ എന്നരീതിയിൽ വ്യന്യസിക്കണം. വെള്ളത്തിനു ചുറ്റും കോഴികൾ കൂട്ടം കൂടി നിന്ന് വെള്ളം ചൂടാ‍വുകയും അതുവഴി വെള്ളത്തിന്റെ ഉപയോഗം കുറയുകയും ചെയ്യും.

വളരുന്ന കോഴികൾ

വളരുന്ന ഘട്ടത്തിൽ മുട്ടക്കോഴികൾക്കാവശ്യമായ ശരാശരി തീറ്റ

പ്രായം

ആഴ്ചയിൽ

തീറ്റ ഉപഭോഗം/ ഗ്രാം /

ഒരു കോഴി/

ഒരു ദിവസം

10

53.0

11

58.0

12

60.0

13

60.0

14

60.0

15

62.0

16

62.0

17

65.0

18

70.0

19

75.0

20

75.0

വളർച്ചയെത്തിയ കോഴികൾക്കുള്ള തീറ്റ

ഘടകങ്ങൾ

ശതമാനം

മഞ്ഞച്ചോളം

43

നിലക്കടല പിണ്ണാക്ക്

8

എള്ളിൻ പിണ്ണാക്ക്

5

ഫിഷ്മീൽ, ഉണങ്ങിയ ഉപ്പില്ലാത്തമീൻ

6

തവിട്

16

ഗോതമ്പു തവിട്

20

ഉപ്പ്

0.25

ധാതുമിശ്രിതം

1.75

ആകെ

100.00

മുട്ടക്കോഴികൾക്ക്നീളമുള്ള പാത്രങ്ങളിലോ തുക്കിയിടുന്ന രീതിയിലോ ഉള്ള തീറ്റ നൽകുക. 100 ട്ടക്കോഴികൾക്ക് 20-25 കി. ഗ്രാം അളവിലുള്ള 5 യൂണിറ്റു തീറ്റകൾ ഒരോ 50 സെ.മി വ്യാസത്തിലും വയ്ക്കുക. വെള്ളത്തിനു ചുറ്റും 3 മീറ്ററിനുള്ളിലായി തീറ്റ വയ്ക്കുക. ദിവസത്തിൽ കുറച്ചു പ്രാവശ്യം തീറ്റ ഇളക്കി കൊടുക്കുന്നത് തീറ്റയെടുക്കാൻ ഒരു പ്രോത്സാഹനം ആയിരിക്കും

മുട്ടക്കോഴികളുടെ തീറ്റക്രമം

ഘടകങ്ങൾ

ശതമാനം

മഞ്ഞച്ചോളം

47

സോയബിൻ

12

എള്ളിൻ പിണ്ണാക്ക്

4

നിലക്കടല പിണ്ണാക്ക്

6

തവിട്

13

ഗോതമ്പു തവിട്

4

ഫിഷ്മീൽ, ഉണങ്ങിയ ഉപ്പില്ലാത്തമീൻ

6

ഡകാത്സിയം ഫൊസ`ഫെറ്റ്

1

ഉപ്പ്

0.25

ധാതുമിത്രിതം

1.75

കക്ക

5

ആകെ

100.00

2.5 നീള്ളമുള്ള പാത്രത്തിൽ വെള്ളം കൊടുക്കണം. ഊഷ്മാവ് 27ഡിഗ്രി സെൽ‌ഷ്യസ് നു മുകളിൽ ആയാൽ വാട്ടർ സ്പേസ് 25 ശതമാനം വർദ്ധിപ്പിക്കണം. മുട്ടക്കോഴികളുടെ കൂട്ടിൽ തീറ്റപ്പാത്രം കോഴികളുടെ പിൻഭാഗത്തേക്കാൾ അല്പം ഉയരത്തിലായിരിക്കണം. പാത്രങ്ങൾ മുക്കാൽ ഭാഗം മാത്രമേ നിറക്കാവൂ

ഇറച്ചിക്കോഴികൾ

രണ്ടാഴ്ചവരെ 5 സെ.മി ഉം മൂന്നാഴ്ച പൂർത്തിയകുന്നതു മുതൽ 10 സെ.മി ഉം ലീനിയാർ ഫീഡർ കോഴിയൊന്നിന്ന് എന്ന ക്രമത്തിൽ കൊടുക്കണം. പകുതിയിൽ കൂടുതൽ പാത്രം നിറക്കരുത് കുഴൽ രൂപതിലുള്ള തീറ്റയണെങ്കിൽ 12 കി. ഗ്രാം ഉള്ള മൂന്നെണ്ണം 100 കോഴികൾക്ക് എന്ന ക്രമത്തിൽ നൽക്കണം.

ഇറച്ചിക്കോഴിയുടെ തീറ്റക്രമം

ഘടകങ്ങൾ

ശതമാനം

Starter (0-5 ആഴ്ച)

Finisher (6-7 ആഴ്ച)

മഞ്ഞച്ചോളം

47.00

54.50

തവിട്

8.00

10.00

സോയബിൻ

17.50

14.00

നിലക്കടല പിണ്ണാക്ക്

15.00

11.00

ഉണങ്ങിയ ഉപ്പില്ലാത്തമീൻ

10.00

8.00

ധാതുമിത്രിതം

2.00

2.00

ഉപ്പ്

0.50

0.50

100.00

100.00

ഓരോ 100 കി ഗ്രം നും ചേർക്കേണ്ടത്

വിറ്റാമിൻ എ

6,00,000 IU

6,00,000 IU

വിറ്റാമിൻ ബി റ്റു

600 mg

600 mg

വിറ്റാമിൻ ഡി റ്റു

60,000 ICU

60,000 ICU

Coccidiostat

50 g

50 g

Lysine

50 g

50 g

ഇടക്കിടക്ക് വിപണിയിൽ ലഭ്യമാവുന്ന ബ്രോയിലർ സറ്റാർട്ടറും ഫിനിഷറും ലഭ്യമാണം

0-2 ആഴ്ച പ്രയമുള്ള കോഴിക്കുഞ്ഞുങ്ങൾക്ക് 2 x2 ലിറ്റർ വ്യാപ്തമുള്ള കുടിവെള്ള പാത്രമാണ് കൊടുക്കേണ്ടത്.

എപ്പോഴും ശുചിയാ‍യ കുടിവെള്ളം കൊടുക്കാൻ ശ്രദ്ധിക്കുക

അടയിരിക്കുന്ന സമയത്തും മുട്ട വിരിയുന്ന സമയത്തും വളരെ ശ്രദ്ധയോടെ പരിപാലിക്കണം.

അടയിരിക്കുന്ന സമയത്ത് ഓരോ ആഴ്ചയിലും 3 ഡിഗ്രി സെന്റി ഗ്രേഡ് വച്ച് കുറക്കുക. അടയിരിക്കുന്ന കോഴിയെ (മറ്റെന്തെങ്കിലും മാർഗ്ഗം) നീക്കം ചെയ്താൽ 40 വാട്ട് ന്റെ ബൾബ് ഓരോ 250 ഇറച്ചിക്കോഴിക്കും എന്ന രീതിയിൽ രാത്രികാലങ്ങളിൽ നൽകുക.

വീട്ടുവളപ്പിലെ കോഴിവളർത്തൽ

വീട്ടുവളപ്പിലെ കോഴിവളർത്തലിന് അനുയോജ്യമായ ഒരു ആൾ-പർപസ് തീറ്റക്രമം തഴെ കൊടുക്കുന്നു. ആവശ്യമായ തീറ്റയുടെ 50 ശതമാനം മാത്രം സമീക്യത ആഹാരമായോ വാങ്ങുന്ന കോഴിതീറ്റയായോ കൊടുത്തു കൊണ്ട് നല്ല രീതിയിൽ മുട്ട ഉല്പാദനം നടത്താൻ വീട്ടുമുറ്റത്തെ കോഴിവളർത്തലിനു കഴിയും

Concentrate mixture for backyard poultry

ഘടകങ്ങൾ

മിശ്രിതം I (%)

മിശ്രിതം II (%)

നിലക്കടല പിണ്ണാക്ക്

52

60

എള്ളിൻ പിണ്ണാക്ക്

20

ഉണങ്ങിയ ഉപ്പില്ലാത്തമീൻ

20

32

പൊടിയരി/ഗോതമ്പ്/ഉണക്ക കപ്പ

4

4

ധാതുമിശ്രിതം

4

4

ആകെ

100

100

തീറ്റയിലൂടെ ഏൽക്കുന്ന പൂപ്പൽ വിഷബാധ 

പലതരത്തിലുള്ള കുമിൾ/ പൂപ്പൽ വിഷങ്ങളോട് കോഴികൾ സംവേദനക്ഷമത കാണിക്കുന്നുണ്ട്. തീറ്റയിലൂടെ ഉണ്ടാവുന്ന ഫംഗസുകൾ (കുമിൾ) ഉത്പാദിപ്പിക്കുന്ന വിഷം ഏൽക്കുന്നതുവഴി വളർച്ച മുരടിക്കുക, മുട്ട ഉല്പാദനം കുറയുക, മുട്ടയിടുന്ന കോഴികളുടെ ശരീരഭാരം കുറയുക, മുട്ടയുടെ ഭാരം കുറയുക, എന്നിങ്ങനെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കും. കോഴികളുടെ ഉത്പാദനക്ഷമതയേയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം. താറാവുകളെ ഈ വിഷബാധ കുറച്ചുകൂടി ഗുരുതരമായി ബാധിക്കും കോഴിത്തീറ്റയിലെ ഘടകങ്ങളും തീറ്റയും ഫംഗസ് വിഷബാധയേൽക്കാതെ സൂക്ഷിക്കണം. 11 ശതമാനം കൂടുതൽ ഈർപ്പം പൂപ്പൽ വളരാൻ ഇടയാക്കും. സംഭരണ സമയത്ത് കേടുക്കൂടാതെയിരിക്കാൻ നന്നായി ഉണക്കി, വായുകടക്കാത്ത ടിന്നിലടച്ച് ബാഷ്പസാന്ദ്രത കുറച്ച് സൂക്ഷിക്കണം. കോഴിത്തീറ്റയും തീറ്റയിൽ ചേർക്കുന്ന ഘടകങ്ങളും ഇടക്കിടക്ക് പരിശോധിച്ച് കേടാകുന്നില്ല എന്ന് ഉറപ്പുവരുത്തണം. വിഷബാധ തടയാനുള്ള വസ്തുക്കളോ, പൂപ്പൽ വരാതിരിക്കാനുള്ള വസ്തുക്കളോ, ചേർത്ത് തീറ്റ സുരക്ഷിതമാക്കുക

സ്ഥലം തെരഞ്ഞെടുപ്പ് 

കോഴിക്കുഞ്ഞുങ്ങളും തീറ്റയും സുലഭമായ ഒരിടത്ത് ഫാം തുടങ്ങാനുള്ള സ്ഥലം തെരഞ്ഞെടുക്കുക.

വൈദ്യുതി കണക്ഷൻ ഉണ്ടായിരിക്കണം.

മൺസൂൺ കാലത്ത് നല്ല നീർവാർച്ചയുണ്ടാവണം.

സ്വതന്ത്രമായി കുടിവെള്ളം ലഭ്യമാവണം.

സമീപത്തു തന്നെ നല്ല വിപണി സൌകര്യം ഉണ്ടാകണം

പൊതുവായ നിർദ്ദേശങ്ങൾ 

വ്യത്യസ്ത പ്രായത്തിലുള്ള കോഴികളെ പ്രത്യേകം കൂടുകളിലാക്കണം. അതുകൊണ്ടു രണ്ടുതരം കൂടുവേണം. പരിപാലനത്തിനും-(അടയിരിക്കാനും വിരിഞ്ഞുവരുന്ന കുട്ടികൾക്കും)-18 ആഴ്ചവരെ ഉള്ളവർക്കും മുട്ടക്കോഴികൾക്കും. ഇറച്ചിക്കോഴികൾക്ക് മുട്ടക്കോഴിക്കൂട് ആവശ്യമില്ല. തുടർച്ചയായും ലാഭകരവും ആയ മുട്ടയുല്പാദനത്തിന് 1:3 എന്ന കൂട് സംവിധാനം സ്വീകരിക്കണം. അതായത് ഒരു പരിപാലനത്തിനായുള്ള കൂടും മൂന്നുമുട്ടക്കോഴികൾക്കായുള്ള കൂടും. കോഴിക്കുഞ്ഞുങ്ങളുടെ കൂടിൽ നിന്നും 45 മീറ്ററെങ്കിലും (150 അടി) ദൂരെ ആവണം വാതിലുകൾ പുറത്തേക്കു തുറക്കുന്നതാകണം. കിഴക്കു പടിഞ്ഞാറായി കൂടുപണിയാൻ ശ്രദ്ധിക്കുക.

കോഴിക്കൂടിന് ഏതു രൂപവും സ്വീകരിക്കാം.

എന്നാൽ അതിന്റെ വീതി 9 മീറ്ററിൽ (30 അടി) കൂടരുത്. എന്നാലും 6-7 മീറ്ററിൽ നിർത്തുന്നതാണ് കാറ്റും വെളിച്ചവും കയറുന്നതിന് നല്ലത്. തറ കോൺക്രീറ്റ് ആകുന്നതാണ് നല്ലത്.

മേൽക്കൂരയുടെ മോന്തായം 11 മീറ്ററും ഉത്തരം 1.8 മീറ്ററും ഉയരത്തിലാവണം. ഓടോ, ആസ്ബസ്റ്റോസ്, മറ്റു കനംകുറഞ്ഞ വസ്തുക്കൾ മേൽക്കൂരക്ക് തെരഞ്ഞെടുക്കാം. മേൽക്കൂരക്ക് ആസ്ബസ്റ്റോസ് ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഉയരം അല്പം കൂടേണ്ടതുണ്ട്.

പാർശ്വമതിലുകളും 30 സെ.മി ഉയരമുണ്ടാവണം. മറ്റു ഭാഗങ്ങൾ വയർ നെറ്റോ, മെറ്റൽ നെറ്റോ ഉപയോഗിക്കുക. നെറ്റിൽ പക്ഷികൾ ചേക്കേറിയിരിക്കാൻ അനുവദിക്കരുത് അതിന്റെ വലിപ്പം 2.5x2.5 സെ.മി ആയിരിക്കണം. (ഗേജ് -16)

45x3 സെ.മി തോതിൽ ഫുട്ട്പാത്ത് സൌകര്യം ഉണ്ടാവണം.

ഓട്ടോമാറ്റിക് ഫീഡിംങ്ങ് രണ്ടുതരത്തിൽ ഉണ്ട് കോൺ വെയർ രീതിയും സക്രൂ രീതിയും. ഓട്ടോമാറ്റിക് ജലലഭ്യതാ സംവിധാനവും രണ്ടു രീതിയിൽ ഉണ്ട് നിപ്പിൾ രീതിയും പാൻ രീതിയും. വെള്ളം കുടിക്കാനുള്ള നിപ്പിൾ പാർശ്വങ്ങളിൽ ലിറ്റർ വസ്തുവിൽ ഉറപ്പിക്കുകയോ പാത്രത്തിൽ ഒരു നിശ്ചിത അളവിൽ നിറച്ചുകോണ്ടിരിക്കുകയോ ചെയ്യുന്ന സംവിധാനമാണിത്.

പ്രത്യുത്പാദനകാ‍ലം 

24 - 28 ആഴ്ച

ഒരു വർഷം ഉല്പാദിപ്പിക്കുന്ന മുട്ടകളുടെ എണ്ണം 

70 - 100

മുട്ടയുടെ ഭാരം 

85 ഗ്രാം

വിരിയാൻ വേണ്ട ദിവസം 

28 ദിവസം

ആൺ :പെൺ അനുപാതം 

1 : 5

ഒരു പിടക്കോഴിക്ക് ശരാശരി കുഞ്ഞുങ്ങൾ 

43 - 63

രോഗനിയന്ത്രണം 

ഒരു കോഴിയിൽ നിന്നും കൂട്ടത്തിലുള്ള മറ്റ്‌ കോഴികളിലേക്ക്‌ രോഗം പകരാൻ കൂടുതൽ സാധ്യതയുള്ള രോഗം ബാധിച്ച കോഴിയുടെ ഉമിനീർ, വിസർജ്ജ്യ വസ്തുക്കൾ എന്നിവ മൂലം മാലിനമായിട്ടുള്ള തീറ്റ, വെള്ളം, പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ എന്നിവ വഴിയാണ്‌ രോഗം പകരുന്നത്‌. 

കോഴികളിൽ സാധാരണയായി കണ്ടുവരുന്ന രോഗങ്ങൾ മൂന്നായി തരം തിരിച്ചിരിക്കുന്നു.

  1. പരിപാലന രീതിയിലുള്ള പോരായ്മകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ
  2. പോഷകാഹാരക്കുറവ്‌ കൊണ്ട്‌ ഉണ്ടാകുന്ന രോഗങ്ങൾ
  3. വൈറസ്‌, വിരകൾ, ബാക്ടീരിയ തുടങ്ങിയവ മൂലമുണ്ടാകുന്ന രോഗങ്ങൾ.

പ്രധാനപ്പെട്ട ചില രോഗങ്ങൾ ചുവടെ പ്രതിപാദിക്കുന്നു.

കോഴി വസന്ത 

വളരെ വേഗം പകരാൻ സാധ്യതയുള്ള ഒരു രോഗമാണ്‌ കോഴി വസന്ത. സാധാരണയായി ഈ രോഗം കോഴികളിലും, ടർക്കികളിലും, മാത്രമാണ്‌ കാണപ്പെടുന്നത്‌. ശ്വാസംമുട്ടൽ, ചുമ, കിതപ്പ്‌, ശബ്ദത്തോടുകൂടിയുള്ള ശ്വസനം എന്നിവയാണ്‌ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പ്രതിരോധ കുത്തിവെപ്പുകൊണ്ട്‌ മാത്രമെ ഈ രോഗം തടയുവാൻ സാധിക്കൂ. രോഗം വന്നുകഴിഞ്ഞാൽ ചികിത്സാ ഫലപ്രദമല്ല.

ഗംബോറോ ഡിസീസ്‌ 

ഈ രോഗം വൈറസ്‌ മൂലമാണ്‌ ഉണ്ടാകുന്നത്‌. രണ്ടു മുതൽ എട്ട്‌ ആഴ്ചവരെയുള്ള കോഴികളിലാണ്‌ പ്രധാനമായും ഈ അസുഖം കാണപ്പെടുന്നത്‌. ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ചിറകുകൾ താഴ്ത്തി കഴുത്ത്‌ ഉള്ളിലേക്ക്‌ വലിച്ച്‌ തൂങ്ങിനിൽക്കുകയാണ്‌. അതോടൊപ്പം കാഷ്ടത്തിന്‌ വെള്ളനിറവും ഉണ്ടായിരിക്കും. പ്രതിരോധ കുത്തിവെപ്പുകൊണ്ട്‌ ഈ രോഗബാധ തടയാനാവും.

കോഴി വസൂരി 

കോഴികളെ ബാധിക്കുന്ന ഒരു വൈറസ്‌ രോഗമാണ്‌ കോഴി വസൂരി. ഈ രോഗം എല്ലാ പ്രായത്തിലുംപെട്ട കോഴികളിൽ ബാധിക്കുമെങ്കിലും വളർച്ചയെത്തിയ കോഴികളെയാണ്‌ സാധാരയണയായി ബാധിക്കുന്നത്‌. ചില സന്ദർഭങ്ങളിൽ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ട്‌. ഈ രോഗത്തെ പ്രതിരോധ കുത്തിവെപ്പിലൂടെ തടയാൻ സാധിക്കും.

രക്താതിസാരം (കോക്സിഡിയോസിസ്‌) രക്താതിസാരം കോക്സിഡിയ എന്ന ഒരു തരം പ്രോട്ടോസോവ കൊണ്ടുണ്ടാകുന്ന താണ്‌. ഈ രോഗം സാധാരണയായി രണ്ട്‌ തരത്തിലാണ്‌ കണ്ടുവരുന്നത്‌. കുടലിനെ ബാധിക്കുന്നതും സീക്കത്തിനെ ബാധിക്കുന്നതുമായ ഈ രോഗം പകരുന്നത്‌ ആഹാരത്തിൽ കൂടെയും, വെള്ളത്തിൽ കൂടെയുമാണ്‌. മൂന്ന്‌ ആഴ്ചമുതൽ മൂന്ന്‌ മാസം വരെ പ്രായമുള്ള കോഴികളിലാണ്‌ ഈ രോഗം കാണാറുള്ളത്‌. തൂങ്ങി നിൽക്കുക, കണ്ണുകൾ അടച്ച്‌ നിൽക്കുക എന്നിവയാണ്‌ ഈരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. സൾഫനാമൈഡ്‌ വിഭാഗത്തിൽപ്പെട്ട ഔഷധങ്ങൾ ഈ രോഗത്തിന്‌ പറ്റിയ ചികിത്സയാണ്‌. അപ്രോലിയം, ബൈഫുറാൻ മുതലായ ഔഷധങ്ങളും ഫലപ്രദമാണ്‌.

ആസ്പർ ജിലോസിസ്‌ 

ഒരു കുമിൾ മൂലം ഉണ്ടാകുന്ന രോഗമാണ്‌ ആസ്പർജിലോസിസ്‌. ശ്വാസതടസ്സം, വായ്തുറന്നുള്ള ശ്വസനം, വേഗതയിലുള്ള ശ്വാസോഛ്വാസം എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങൾ. ചികിത്സാ രീതികൾ ഫലപ്രദമല്ല.

ലിംഫോയ്ഡ്‌ ലൂക്കോഡിസ്‌ 

വൈറസ്‌ മൂലം ഉണ്ടാകുന്ന ഒരു അർബുദ രോഗമാണ്‌ ഇത്‌. വളർച്ചയെത്തിയ കോഴികളിലാണ്‌ ഈ രോഗം സാധാരണ കണ്ടുവരുന്നത്‌. കരളിനെയാണ്‌ ഈ രോഗം കൂടുതലായി ബാധിക്കുന്നത്‌. ഈ രോഗത്തിന്‌ പ്രതിരോധ മരുന്നോ ഫലപ്രദമായ ചികിത്സയോ ഇല്ല.

ഇൻഫെക്ഷ്യസ്‌ ബ്രോങ്കൈറ്റിസ്‌ 

ഈ രോഗം ഏതു പ്രായത്തിലുള്ള കോഴികളേയും ബാധിക്കുന്ന ഒരു വൈറസ്‌ രോഗമാണ്‌. വായ്‌ തുറന്നുള്ള ശ്വസനം, ശ്വസിക്കുമ്പോൾ ശബ്ദമുണ്ടാകുക, ചുമ തുടങ്ങിയവയാണ്‌ ഈ രോഗത്തിന്റെ പ്രധാനലക്ഷണങ്ങൾ ഫലപ്രദമായ ഒരു ചികിത്സാരീതിയും ഈ രോഗത്തിനില്ല.

മാരക്സ്‌ രോഗം 

മൂന്ന്‌ മുതൽ അഞ്ച്‌ മാസം വരെ പ്രായമുള്ള കോഴികളിലാണ്‌ മാരക്സ്‌ രോഗം കൂടുതലായി കണ്ടുവരുന്നത്‌. കണ്ണിന്‌ കാഴ്ച നഷ്ടപ്പെടുക, മുടന്ത്‌, തളർവാതം എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങൾ. ഈ രോഗത്തിന്‌ പ്രതിരോധകുത്തിവെയ്പ്‌ ഇപ്പോൾ പ്രചാരത്തിലുണ്ട്‌.

പ്രതിരോധ കുത്തിവെയ്പുകളുടെ ക്രമം 

കോഴികൾക്കുള്ള പ്രതിരോധ കുത്തിവെയ്പുകളുടെ ക്രമം താഴെ ചേർക്കുന്നു.

  1. മാരക്സ്‌ ഡിസീസ്‌ - ഒന്നാം ദിവസം തൊലിയ്ക്കിടയിൽ
  2. കോഴി വസന്ത - 4-7 ദിവസത്തിനകം തുള്ളി മരുന്ന്‌ (കണ്ണിലും മൂക്കിലും)
  3. ഐ.ബി.ഡി - 14-18 ദിവസത്തിനകം കുടിക്കുന്ന വെള്ളത്തിൽ കൂടി
  4. ഐ.ബി.ഡി - 28-32 ദിവസത്തിനകം കുടിക്കുന്ന വെള്ളത്തിൽ കൂടി
  5. കോഴി വസൂരി - 6-‍ാമത്തെ ആഴ്ചയിൽ മാംസ പേശികളിൽ
  6. കോഴി വസന്ത - 8-‍ാമത്തെ ആഴ്ചയിൽ തൊലിക്കടിയിൽ
  7. കോഴി വസന്ത - 16-‍ാമത്തെ ആഴ്ചയിൽ തൊലിക്കടിയിൽ.

അറിഞ്ഞിരിക്കാംകോഴിയുടെ

ഇറച്ചി, മത്സ്യം മുതലായ

English Summary: hen farming from start to sale
Published on: 30 August 2020, 10:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now