വര്‍ഷത്തോറും 220 മുതല്‍ 260 വരെ രണ്ടരവര്‍ഷക്കാലം മുട്ടയിടുകയും അതിനുശേഷം ഇറച്ചിക്കായി ഉപയോഗിക്കാനും കഴിയുന്ന നല്ലയിനം മുട്ടക്കോഴികള്‍ വിതരണത്തിന് തയ്യാര്‍. കര്‍ഷകര്‍ മുട്ടയുത്പാദനത്തിലൂടെയും അതിനുശേഷം മാംസത്തിലൂടെയും വരുമാനം നേടാന്‍ ഇതിലൂടെ സാധിക്കും. വര്‍ഷം 300 മുതല്‍ 320 വരെ ഒരു വര്‍ഷം മാത്രം മുട്ടയിടുകയും അതിനുശേഷം ഇറച്ചിക്കുപോലും മതിയായ വിലയില്‍ വില്‍ക്കാന്‍ സാധിക്കാത്തതുമായ ചതിക്കെണികളില്‍ കര്‍ഷകര്‍ ഇന്നു വീഴുകയാണ്.
അതുമാത്രമല്ല അവയുടെ പുതിയ തലമുറയെ നമുക്ക് ഉത്പാദിപ്പിക്കാന്‍ പോലും കഴിയുന്നില്ലയെന്ന അവസ്ഥക്കൂടിയുണ്ട് ഇത് ഇവയുടെ മുട്ടയിടിലിനുശേഷം വീണ്ടും ഇടനിലക്കാരെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ലാഭകരമായ മുട്ടക്കോഴി വളര്‍ത്തല്‍ സാധ്യമാക്കാതെ വരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമാണ് 2021 മാര്‍ച്ച് 25 മുതല്‍ മെയ് 30 വരെ നീണ്ടു നില്‍ക്കുന്ന ഊര്‍ജ്ജിത മുട്ടക്കോഴിവളര്‍ത്തല്‍ യോജനക്ക് തുടക്കമാകുകയാണ്.
വരുന്ന കാലവര്‍ഷത്തിനു മുന്‍പ് എല്ലാ വീടുകളിലും കര്‍ഷകരിലേക്കും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മുട്ടക്കോഴികളെ ലഭ്യമാക്കാന്‍ ബൃഹത്തായ വിതരണ ശ്രംഘലയാണ് സി.എഫ്.സി.സി. ഒരുക്കിയിരിക്കുന്നത്. ബുക്കിംഗുകള്‍ സുതാര്യവും കൂടുതല്‍ സുരക്ഷിതവുമാകാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം കോഴി വാങ്ങുന്നവര്‍ക്ക് മെഡിക്കല്‍ കിറ്റും കോഴിവളര്‍ത്തല്‍ സഹായിയും ലഭിക്കും.