ക്ഷീരകര്‍ഷകരെ തലവേദനകളില്‍ ഒന്നാണ് പാലിന്റെ കൊഴുപ്പു കുറയുന്നത്. മികച്ച പാലുല്‍പാദനമുള്ള പശുക്കളുടെ പാലിന് കൊഴുപ്പു കുറയുക സ്വാഭാവികമാണെങ്കിലും പലപ്പോഴും കര്‍ഷകര്‍ ഇതിന്റെ പേരില്‍ പ്രതിക്കൂട്ടിലാകുന്നുണ്ട്. പാലില്‍ വെള്ളം ചേര്‍ത്തു എന്ന കുറ്റപ്പെടുത്തല്‍ കേട്ട കര്‍ഷകര്‍ കുറവല്ല. തീറ്റയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ പാലിലെ കൊഴപ്പ് വര്‍ധിപ്പിക്കാമെന്ന് ഡോ. മരിയ ലിസ മാത്യു പറയുന്നു.
എച്ച്എഫ് പോലുള്ള അത്യുല്‍പാദനശേഷിയുള്ള പശുക്കളുടെ പാലില്‍ കൊഴുപ്പു വര്‍ധിപ്പിക്കുക അത്ര എളുപ്പമല്ല. എന്നാല്‍, മറ്റിനം പശുക്കളുടെ ഭക്ഷണകാര്യങ്ങളില്‍ അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ കൊഴുപ്പു വര്‍ധിപ്പിക്കാവുന്നതേയുള്ളൂ. മാത്രമല്ല കറവയിലും ശ്രദ്ധിക്കണം.
ആദ്യം കറക്കുന്ന പാലില്‍ പൊതുവേ കൊഴുപ്പു കുറവായിരിക്കും. അതുകൊണ്ടുതന്നെ നാലു മുലക്കാമ്പുകളില്‍നിന്നും ആദ്യം കറക്കുന്ന പാല്‍ പ്രത്യേകം മാറ്റിവയ്ക്കാം. തുടര്‍ന്നുള്ള പാലിന് കൊഴുപ്പു കൂടുതലും ആയിരിക്കും. സൊസൈറ്റികളില്‍ കൊടുക്കുമ്പോള്‍ ഈ അവസാനത്തെ പാല്‍ നല്‍കാം. ആദ്യം കറന്ന പാല്‍ വീട്ടില്‍ ഉപയോഗിക്കാം. ഉച്ചകഴിഞ്ഞു കറക്കുന്ന പാലിനും കൊഴുപ്പു കൂടുതലായിരിക്കും.
കടലപ്പിണ്ണാക്ക് നല്‍കുമ്പോള്‍ കൊഴുപ്പു കുറയും. പകരം തേങ്ങാപ്പിണ്ണാക്കും പരുത്തിക്കുരുപ്പിണ്ണാക്കും നല്‍കിയാല്‍ കൊഴുപ്പു കൂടാനുള്ള സാധ്യതയുണ്ട്. മാത്രമല്ല അസോള നല്‍കിയാലും പശുക്കളുടെ പാലിന്റെ കൊഴുപ്പു വര്‍ധിക്കുന്നതായി കാണപ്പെടുന്നുണ്ടെന്ന് ഡോ. മരിയ ലിസ പറയുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പശു പരിപാലനം പശുക്കളുടെ'മെനു' ഒരുക്കുമ്പോള്‍ : പശുവിന്റെ ആഹാര നിയമങ്ങള്‍
#Cowmilk #Cowseed #Fodder #Jersey #Livestock #Agriculture