1. News

നാടൻ പശുക്കളുടെ കൃത്രിമ ബീജാധാനം

നാടൻ പശുക്കളുടെ കൃത്രിമ ബീജാധാനം

Arun T

കൃത്രിമ ബീജാധാനം നടത്തുന്ന കന്നു കാലികളില്‍ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത 30-35 ശതമാനമാണ്. കേരളത്തില്‍ 90 ശതമാനം പശുക്കളിലും ഈ രീതിയാണ് പിന്‍തുടരുന്നത്. അതിനാല്‍ കൃത്രിമ ബീജാ ധാനത്തിലുള്ള ശ്രദ്ധ പശുവളര്‍ത്തലില്‍ പ്രധാനമാണ്.

പശുക്കളില്‍ പ്രസവത്തിനുശേഷം മൂന്നുമാസത്തിനുള്ളില്‍ അടുത്ത ഗര്‍ഭധാരണം നടന്നിരിക്കണമെന്നാണ് കണക്ക്.

സമയം തെറ്റിയുള്ള കുത്തിവയ്പ് വന്ധ്യതയ്ക്കും കാരണമാകും.

കിടാരികള്‍ ആദ്യമായി മദി കാണിച്ചു തുടങ്ങുന്നതിന്റെ ആധാരം പ്രായവും ശരീര തൂക്കവുമാണ്. ആദ്യത്തെ ഒന്നോ രണ്ടോ മദികളില്‍ ലക്ഷണങ്ങളുണ്ടാകണമെന്നില്ല. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ക്രമമായ ഇടവേളകളില്‍ മദിലക്ഷണങ്ങള്‍ കാണിക്കും.

പശുക്കളിലെ മദിചക്രം 21 ദിവസമാണ്. ഇതില്‍ മദിലക്ഷണങ്ങള്‍ പ്രകടമാകുന്നത് 12-24 മണിക്കൂര്‍ മാത്രമാണ്. മദിയുടെ സമയം അസാ ധാരണമായി കൂടിയാലും കുറഞ്ഞാലും ശ്രദ്ധി ക്കണം. മദിലക്ഷണം അവസാനിച്ച് 10-12 മണിക്കൂറിനുശേഷമാണ് പശുക്കളില്‍ അണ്ഡവിസര്‍ജനം നടക്കുന്നത്. ഈ സമയത്ത് ഗര്‍ഭാശയത്തില്‍ നിശ്ചിത എണ്ണം ബീജാ ണുക്കള്‍ (ടുലൃാ) ഉണ്െടങ്കില്‍ മാത്രമേ ഗര്‍ഭധാരണം നടക്കുകയുള്ളൂ.

മദില ക്ഷണങ്ങള്‍

പച്ചമുട്ടയുടെ വെള്ളപോലെ കൊഴുത്തു സുതാര്യമായ മദിജലം ഈറ്റത്തില്‍ നിന്നും പുറത്തു വരുന്നു.

നിര്‍ത്താതെയുള്ള കരച്ചില്‍, അസ്വസ്ഥത,

ഈറ്റം ചുവന്നു തടിക്കുക,

മറ്റു പശുക്കളുടെ പുറത്ത് കയറാന്‍ ശ്രമിക്കുക,

ഇടവിട്ട് മൂത്രം ഒഴിക്കുക,

വാല്‍ ഉയര്‍ത്തി പ്പിടിക്കുക,

മറ്റു പശുക്കളുടെ മേല്‍ താടി അമര്‍ത്തി നില്‍ക്കുക

കൂട്ടത്തിലുള്ള മറ്റു പശുക്കള്‍ പുറത്ത് കയറാന്‍ ശ്രമിക്കുമ്പോള്‍ അനങ്ങാതെ നിന്നുകൊടുക്കുന്നതാണ് പ്രധാന മദിലക്ഷണം.

 

മദി തുടങ്ങി 8_16 മണിക്കൂറുകളില്‍ കുത്തിവെയ്പ്പിക്കുന്നതാണ് നല്ലത്.

രാവിലെ മദികാണിച്ചു തുടങ്ങുന്ന പശുക്കളില്‍ അന്നു വൈകിട്ടും വൈകുന്നേരം കാണിക്കുന്ന പശുക്കളെ പിറ്റേന്നു രാവിലെയും കുത്തി വയ്പ്പിക്കുന്നതാണ് നല്ലത്.

മദിയുടെ കൃത്യത ഉറപ്പു വരുത്താതെ അസമയത്തുള്ള കുത്തിവെയ്പ് ഗര്‍ഭാശയ അണുബാധയ്ക്കും അതുവഴി വന്ധ്യത യ്ക്കും കാരണമായേക്കാം.

കുത്തിവയ്പിന് മുമ്പേ ധാരാളം തീറ്റ നല്‍കുന്നത് ബീജാധാന പ്രക്രിയയില്‍ ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍, ഇതിനര്‍ഥം അവയെ പട്ടിണിക്കിടണമെന്നല്ല.

പത്തുമിനിറ്റിലധികം ദൂരമുണ്ടെങ്കിൽ ബീജം നിറച്ച കണ്ടെയ്‌നർ കൂടെയെടുപ്പിക്കാനുള്ള സൌകര്യമുണ്ടാ കണം.

ബീജമാത്രകളുടെ തണുപ്പു മാറ്റാന്‍ ഇളം ചൂടുവെള്ളം തയാറാക്കി വെയ്ക്കുക.

കുത്തിവെയ്പിന്മുമ്പ് ഈറ്റ ഭാഗം നന്നായി കഴുകി തുടച്ചു കൊടുക്കുക.

മദിജല ത്തില്‍ പഴുപ്പോ നിറം മാറ്റമോ കണ്ടിരുന്നെങ്കില്‍ ആ വിവരം അറിയിക്കുക.

കുത്തിവയ്പിന് മുമ്പ് പശുവിനെ വെകിളി പിടിപ്പിക്കരുത്.

സഹായത്തിന് രണ്ടുപേരുള്ളത് നല്ലതാണ്.

കുത്തിവെയ്പിച്ച ദിവസവും വിവരങ്ങളും ഒരു നോട്ട്ബുക്കില്‍ എഴുതി വയ്ക്കുക.

കുത്തിവെയ്പിനായി ഉപയോഗിച്ച ചെറിയ പോളിത്തിന്‍ കുഴലിന്റെ പുറമേ നോക്കി വിത്തുകാളയുടെ വിവരങ്ങള്‍ കുറിച്ചുവയ്ക്കാം.

English Summary: DESI COW NADAN PASHU SEMEN COLLECTION

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds