Updated on: 15 May, 2022 5:01 PM IST

പോത്ത് വളർത്തലിന് സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. കോവിഡ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പേർ ചെയ്ത ബിസിനസ് സംരംഭം കൂടിയാണ് പോത്തു വളർത്തൽ. ഇതിൽ ഏറ്റവും ലാഭം നേടിത്തരുന്ന ഇനമായി പൊതുവേ പറയുന്നത് മുറയും, ജാഫറാ ബാദിയുമാണ്.

പോത്തു വളർത്തൽ വരുമാനം വർദ്ധിക്കുവാൻ ചെയ്യേണ്ടത്?

പെരുന്നാൾ സീസണുകളിൽ ഇതിന് ലഭിക്കുന്ന മോഹവില തന്നെയാണ് ഈ രംഗത്തേക്ക് കടന്നുവരാൻ പലരെയും പ്രാപ്തമാക്കുന്ന ഘടകം. ഹരിയാനയിൽ നിന്നുള്ള മുറ ഇനത്തിൽപ്പെട്ട പോത്തുകളെ വാങ്ങിയാൽ ഏറെ നേട്ടം കൊയ്യാൻ സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: മാംസാവശ്യത്തിനുള്ള പോത്തു വളർത്തൽ :അറിയേണ്ടത്

ഒരു വയസ്സ് പ്രായമുള്ളവയെ വാങ്ങുകയും, ഒരുവർഷം പരിപാലിക്കുകയും ചെയ്താൽ ഏകദേശം 1,00,000 രൂപ വരെ നേട്ടമുണ്ടാക്കാൻ സാധിക്കും. രണ്ടര വയസ്സുവരെ നോക്കുമ്പോഴേക്കും ഇതിൻറെ ശരാശരി ഭാരം 500 കിലോ കവിയുന്നു. ഇത് വിപണിയിലേക്ക് എത്തുമ്പോഴേക്കും നല്ലൊരു തുക നമുക്ക് സമ്പാദിക്കാൻ സാധിക്കുന്നു. സങ്കരയിനം പോത്തുകളെ വാങ്ങുമ്പോൾ ഒരു വയസ്സ് പ്രായം ഉള്ളവയെ വാങ്ങുകയാണ് നല്ലത്. മുറ, ജാഫറാബാദി തുടങ്ങിയവ വാങ്ങുമ്പോൾ ഒരു വയസ്സിനു ശേഷം ഇവയുടെ വളർച്ച ദ്രുതഗതിയിലാവും.

ബന്ധപ്പെട്ട വാർത്തകൾ: മികച്ച രീതിയിൽ ആസൂത്രണം ചെയ്താൽ പോത്തു വളർത്തൽ ലാഭം

നാടൻ പോത്തുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയുടെ വളർച്ചനിരക്ക് വളരെ കൂടുതലാണ്. നാടൻ പോത്തുകൾ രണ്ടു വയസ്സു കഴിഞ്ഞാൽ കാര്യമായ വളർച്ച സംഭവിക്കാതെ പോകുന്നു. എന്നാൽ സങ്കരയിന പോത്തുകൾ അഞ്ചുവയസ്സുവരെ മികച്ചരീതിയിൽ വളരുന്നു. അതുകൊണ്ട് തന്നെയാണ് മുറ പോലെയുള്ള ഇനങ്ങൾക്ക് വിപണിയിൽ നല്ല വില ലഭ്യമാക്കുന്നത്. തുടക്കത്തിലുള്ള മുതൽമുടക്ക് മാത്രമാണ് ഈ ബിസിനസിൽ വേണ്ടത്. ഇവയ്ക്ക് കാര്യമായ പരിപാലനമുറകൾ ഇല്ല. കൂടാതെ കൈകാര്യം ചെയ്യുവാൻ ഏറ്റവും എളുപ്പമുള്ള പോത്ത് ഇനങ്ങളാണ് മുറയും, ജാഫറാബാദിയും. മേയാൻ അടുത്ത പാടങ്ങൾ ഉണ്ടെങ്കിൽ തീറ്റ ചെലവും ഒരു പരിധിവരെ കുറയ്ക്കാം.

This is a time when the acceptance of buffalo breeding is increasing. Buffalobreeding was also one of the most popular business ventures during the Covid period.

ഇതുകൂടാതെ ഇവയ്ക്ക് കുടിക്കാനും കുളിക്കാനും ധാരാളം വെള്ളം വേണ്ടിവരുന്നു. അതുകൊണ്ട് ജലലഭ്യത ഉറപ്പുവരുത്തണം. ഇതുകൂടാതെ ഇവയ്ക്ക് രോഗ സാധ്യതയും കുറവാണ്.പോത്തു കൃഷി സാധ്യതകൾ വിപുലപ്പെടുത്താൻ മൃഗസംരക്ഷണ വകുപ്പ് ധാരാളം പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. സബ്സിഡിയിനത്തിൽ പോത്തുകളെ ലഭ്യമാകുന്ന പദ്ധതികൾ നിലവിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ഉണ്ട്. ഇത്തരം പദ്ധതികളെക്കുറിച്ച് അറിഞ്ഞു ഈ രംഗത്തേക്ക് കടന്നു വരുക.

ബന്ധപ്പെട്ട വാർത്തകൾ: മുറ പോത്തുകളെ വാങ്ങിക്കുമ്പോൾ നോക്കി വാങ്ങിക്കാം

English Summary: Here is a small enterprise model that can earn up to Rs 1 lakh with an investment of Rs 10,000
Published on: 10 May 2022, 08:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now