Health & Herbs

കോവിഡ് പ്രതിരോധം: തെറ്റായ അറിവുകളും അന്ധവിശ്വാസങ്ങളും തിരുത്തുവാൻ എല്ലാവരും സഹായികളാവുക.

കോവിഡ് പ്രതിരോധം

കോവിഡ് പ്രതിരോധം (Covid Immunity): തെറ്റായ അറിവുകളും അന്ധവിശ്വാസങ്ങളും തിരുത്തുവാൻ എല്ലാവരും സഹായികളാവുക (Covid : Wrong impressions and superstitious belief)

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ (ആർ സനികം ആൽബ് 30) ഒരിക്കൽ കഴിച്ചാൽ മതിയെന്ന തെറ്റായ അറിവ് തിരുത്തി പാൻഡമിക് തീരുന്നതു വരെ (അസുഖം നമ്മുടെ സമൂഹത്തിൽ നിന്നും പോകുന്നതു വരെ) കഴിക്കണം.

ഹോമിയോ ഡോക്ടർ മാരുടെ നിർദ്ദേശപ്രകാരം മരുന്നു കഴിയ്ക്കുന്നവർക്ക് ജീവൻ രക്ഷാ ഔഷധം (ICUവിനകത്ത് കൊടുക്കുന്ന മരുന്ന് ) മുതൽ കോവിഡാനന്തര കോ- മോർബിഡി റ്റീസിനു വരെ ഹോമി യോപ്പതിയിൽ ചികിത്സയുണ്ട്.

പ്രിയ സുഹൃത്തുക്കളെ,

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുമായും അഭ്യസ്ത വിദ്യരും സർക്കാർ ഉദ്യോഗസ്ഥൻമാരുമായ അവരുടെ ബന്ധുക്കളു മായും നടത്തിയ സംഭാഷണമദ്ധ്യേ കിട്ടിയ വിവരങ്ങളാണ് ഈ കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

വീട്ടുടമ : "മാസങ്ങൾക്ക് മുൻപ് ഞാൻ ഹോമിയോ മരുന്ന് കഴിച്ചു. പിന്നീട് ഞങ്ങൾ ആരും കഴിച്ചിട്ടില്ല. ആദ്യം ഒരു തവണ പഞ്ചായത്തിലെ ആളുകൾ എല്ലാ വീടുകളിലും മരുന്ന് എത്തിച്ചു തന്നു. പിന്നീട് അവർ തന്നില്ല. തുടർന്ന് കഴിക്കണമെന്നും പറഞ്ഞില്ല. അമ്മ മെഡിക്കൽ കോളേജിൽ ICU ൽ ആണ്. ഞങ്ങൾ ആദ്യം ടെസ്റ്റ് നടത്തി. അപ്പോൾ -ve ആയിരുന്നു. ഇന്ന് എനിക്ക് വായ്ക്ക് രുചിയില്ല. ശരീര വേദനയും പനിയുടെ ലക്ഷണമുണ്ട്."

ഞാൻ : "പ്രതിരോധ മരുന്ന് എന്തെങ്കിലും കഴിച്ചോ?"

വീട്ടുടമ: "ഇല്ല . വിറ്റാമിൻ- സി (Vitamin C) ഗുളിക കഴിക്കുന്നുണ്ട്. പാരസെറ്റമോൾ വീട്ടിലുണ്ട്. രാത്രി അത് കഴിക്കാനുദ്ദേശിക്കുന്നു."

പുറത്ത് റോഡിൽ അതിഭീകര ശബ്ദത്തോടെ യുള്ള രണ്ട് ആംബുലൻസിന്റെ പരക്കം പാച്ചിൽ. ഞാൻ ചുറ്റിലും ഒന്ന് കണ്ണോടിച്ചു. അടുത്തുള്ള വീടിന്റെ ഉമ്മറത്ത് ആരേയും കാണാനില്ല. കോവിഡ് വായു വഴി പകരുമെന്ന് പേടിച്ച് ജനലും വാതിലും പൂട്ടി എല്ലാവരും വീട്ടിനുള്ളി ൽ ഇരിപ്പാണ്. ഉത്തമ സുഹൃത്തുക്കളായിരുന്ന അടുത്ത വീട്ടുകാരന്റെ കോവിഡ് +ve റസൽറ്റ് അറിഞ്ഞ ശേഷം എല്ലാ ബന്ധങ്ങളും ഇല്ലാതായി.

ഫോണിൽ പോലും കുശലാന്വേഷണം ഇല്ല. ട്രിപ്പിൾ ലോക്ക് ടൗൺ പരസ്യവുമായി ബന്ധപ്പെട്ട ഭീഷണി മുഴക്കിക്കൊണ്ട് പഞ്ചായത്തിന്റെ പ്രചരണ വാഹനവും കടന്നുവന്നു. വീട്ടിനു മുന്നിൽ പത്ത് മിനിട്ടോളം വണ്ടി നിർത്തി നിബന്ധനകൾ തെറ്റിച്ചാൽ ഈടാക്കുന്ന നടപടികളും പിഴതുകകളുടെ ലിസ്റ്റും മുഴുവൻ പരസ്യത്തിലൂടെ അവതരിപ്പിച്ചു. ഒപ്പം എവിടെ തിരിഞ്ഞാലും കേൾക്കുന്ന / കേട്ടുമടുത്ത SMS വിവരങ്ങളും.

സർക്കാർ കോവിഡ് പ്രതിരോധനയം അടിയന്തിരമായി പുന:പരിശോധിക്കണം

രോഗപ്രതിരോധത്തിന് എടുക്കേണ്ട മുൻകരുത ലുകളോ ആയുഷ് ചികിത്സാ സമ്പ്രദായ ങ്ങളായ ആയുർവ്വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ - നാച്യുറോപ്പതി തുടങ്ങിയ വിഭാഗങ്ങളുടെ ഏറെ ഫലവത്തായ കോവിഡ് ഔഷധങ്ങളുടെ പ്രാധാന്യമോ പ്രയോജനമോ കേരള സർക്കാരിന്റെ കോവിഡ് ഉപദേശക സമിതിയുടെ ശ്രദ്ധയിൽ പെട്ടില്ല എന്നു മാത്രമല്ല ഇമ്മ്യൂണോ ബൂസ്റ്റർ എന്ന പേര് നൽകി തരം താഴ്ത്തുകയാണുണ്ടായത്.

ആയുഷ് ചികിത്സാ വിഭാഗങ്ങളെയും മറ്റ് ഫലവത്തായ നാട്ടറിവ് മാർഗ്ഗങ്ങളെയും ജനങ്ങളിലേക്കെത്തിക്കുകയാണെങ്കിൽ കോവിഡ് മഹാമാരിയെ നമുക്ക് വിജയകരമായി നേരിടാനാകും എന്ന് അനുഭവങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഇവ കണ്ടില്ലെന്നു നടിക്കുന്നതാണോ സർക്കാർ നയം ?

രോഗപ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ പോലുള്ള വിവരങ്ങളോ ഒന്നും ഇല്ലാത്ത SMS പ്രചരണം മാത്രമുള്ള പരസ്യങ്ങൾ എന്തിനാണ് ?

സകല ജനങ്ങളെയും രോഗ - മരണ ഭീതിയിലാഴ്ത്തി ഒറ്റപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടി ക്കുന്നതിലുപരിയായി ദരിദ്രനാരായണൻമാരായി മാറിക്കഴിഞ്ഞ നികുതിദായ കർക്കായി മഹാമാരി യിൽ നിന്നും രക്ഷനേടാ നുള്ള പ്രായോഗിക അറിവുകൾ എന്തുകൊ ണ്ട് സർക്കാർ സംവിധാനങ്ങൾ വഴി നൽകുന്നില്ല?

എന്തായാലും പറഞ്ഞു തുടങ്ങിയ കാര്യം പൂർത്തിയാക്കാം .

ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ ആദ്യത്തെ മൂന്നുദിവസം വെറും വയറ്റിൽ കഴിക്കുക. അത് കഴിഞ്ഞാൽ 21 ദിവസത്തിലൊരിക്കൽ ഇത് ആവർത്തിച്ച് തുടർച്ചയായി കോവിഡ് രോഗബാധ സമൂഹ ത്തിൽ നിന്നും ഒഴിയുന്ന തുവരെ കഴിക്കാവുന്ന താണ്. ക്വാറന്റെൻ ഉള്ളവരും പ്രൈമറി കോൺടാക്ട് ഉള്ളവരും ഒരാഴ്ച മരുന്ന് കഴിക്കണം.(അതാത് ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചായിരിക്കണം രോഗചികിത്സ)

ഇതോടൊപ്പം മുതിർന്ന വർക്ക് അറിയുന്ന നാട്ടറിവുകളിലെയും നാട്ടുവൈദ്യ ത്തിലെയും ഭക്ഷണ പാനീയങ്ങളും ലളിത ജീവിതരീതികളും സ്വീകരിക്കാവു ന്നതാണ്.*

അനുഭവസ്ഥരിൽ നിന്നും ലഭിച്ച ചില പൊതു അറിവുകൾ

ചായ, കാപ്പി, പുകവലി, മദ്യം, മൈദ, അച്ചാർ, പഞ്ചസാര, മത്സ്യ- മാംസാദി ഭക്ഷണം, തുടങ്ങിയവ ഒഴിവാക്കണം.

രോഗ - മരണ ഭയങ്ങൾക്ക് അടിമപ്പെടാതെ മാനസികമായ ശക്തി നേടണം. കോവിഡ് ഭയം, ഡിപ്രഷൻ, തുടങ്ങിയ മാനസിക സമ്മർദങ്ങൾ ഒഴിവാക്കാൻ കുടുംബാം ഗങ്ങൾ ഒരുമിച്ചുള്ള പ്രാർത്ഥനകൾ നല്ലതാണ്. മാനസികാരോഗ്യം ഉള്ളവർക്ക് ഏത് രോഗത്തിൽ നിന്നും വേഗം മുക്‌തിനേടാൻ കഴിയും.

ശുദ്ധവായുവും ശുദ്ധ ജലവും സൂര്യപ്രകാശവും കിട്ടുന്നു എന്ന് ഉറപ്പാക്ക ണം. ജനൽ വാതിലുകൾ തുറന്നിടണം.

ഉപ്പ് മാത്രമായോ മറ്റെന്തെങ്കിലും ചേർത്തോ രണ്ടു മൂന്ന് പ്രാവശ്യം ദിവസവും ആവി കൊള്ളുന്നതും അരമണിക്കൂർ ഇടവിട്ട് ചെറു ചൂടുവെള്ളം കുടിക്കുന്നതും നല്ലതാണ്.

വായ്ക്ക് രുചിയില്ലെങ്കി ലോ ദഹനം ശരിയല്ലെങ്കി ലോ ഭക്ഷണം കഴിക്കാതിരി ക്കുക; ഉപവാസം പ്രകൃതി ചികിത്സയിലെ ഏറ്റവും ഫലവത്തായ ഒരു ചികിത്സാ മാർഗ്ഗമാണ്.

രോഗപ്രതിരോധത്തിനും ആരോഗ്യ ജീവിതത്തിനും പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, തവിടു കളയാത്ത അരി, കൂവരക് (റാഗി) തുടങ്ങിയ ചെറു ധാന്യങ്ങൾ ഇവ ഭക്ഷണ ത്തിൽ ഉൾപ്പെടുത്തുക.

അരഗ്ലാസ് ചെറുചൂടു വെള്ളത്തിൽ ഒരു സ്പൂൺ ഇഞ്ചിനീര്, തേൻ എന്നിവ യോടൊപ്പം കാൽ സ്പൂൺ കുരുമുളക് പൊടി ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

നാരങ്ങാ വെള്ളം ദിവസവും മൂന്ന് ഗ്ലാസ് എങ്കിലും സേവിക്കുക

കല്ലുപ്പും അയമോദകവും കർപ്പൂരവും സമാസമം ചേർത്ത് പൊടിച്ച് കിഴിയാക്കി കെട്ടി ഗന്ധത്തിന് ഉപയോഗിക്കുക.

മുദ്രാ തെറാപ്പിയിലെ ചെറുവിരൽ, മോതിരവിരൽ, തള്ള വിരൽ എന്നിവയുടെ അഗ്രങ്ങൾ തമ്മിൽ ചേർത്തു വച്ച് ചെയ്യുന്ന പ്രാണമുദ്ര, വലതു തള്ളവിരൽ നിവർത്തി ഇടതു പെരുവിരലും ചൂണ്ടുവിരലും അതിൽ ചുറ്റിപ്പിടിച്ച് രണ്ടു കൈകളുടേയും വിരലുകൾ കോർത്ത് ചെയ്യുന്ന ലിംഗമുദ്ര എന്നിവയും ഫലപ്രദമാണ്.

കൃഷ്ണതുളസിയില, പച്ച മഞ്ഞൾ/മഞ്ഞൾപ്പൊടി, കുരുമുളക് ഇവയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുക.

അപരാജിത ധൂപ ചൂർണ്ണം, കുമിഞ്ഞാൻ (സാമ്പ്രാണിക്കട്ട) ഇവയിലേതെങ്കിലും ഇട്ട് വീട്ടിനകം പുകയ്ക്കുക. സന്ധ്യാസമയം ഉത്തമമാണ്.

പപ്പായ ഇല, വേപ്പില , കൊന്നയില ഇവയേയും പുകയ്ക്കാൻ നന്ന്. കൊതുകിന്റെ ശല്യം കുറയും.

ഹോമിയോപ്പതിയെപോലെ തന്നെ ഫലപ്രദമായ പല രോഗ പ്രതിരോധചികിത്സാ മാർഗ്ഗങ്ങളും ആയുർവ്വേദം, സിദ്ധ, യുനാനി, യോഗ - നാച്യുറോപ്പതി, നാട്ടു വൈദ്യം തുടങ്ങിയവയിൽ ഉണ്ട്. ഇവ ജനസമക്ഷം എത്തിച്ച് മാനവ സമൂഹ ത്തെ രക്ഷിക്കുവാൻ ബന്ധപ്പെട്ട ഭരണാധികാരി കളും മാധ്യമ പ്രവർത്ത കരും സന്നദ്ധ - സാമൂഹിക- ആരോഗ്യ പ്രവർത്തകരും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ,

എൽ. പങ്കജാക്ഷൻ
ഡയറക്ടർ, ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം), തിരുവനന്തപുരം
Mob.& WA: 9072302707
www.santhigram.org

കോവിഡ് പ്രതിരോധ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ ശാന്തിഗ്രാം ആരോഗ്യനികേതനിൽ സൗജന്യമായി ലഭ്യമാണ്

ഹെൽപ്പ് ലൈൻ: 9072302707, 9895498123, 81569 80450, 9895714006


English Summary: Covid immunity : Wrong Information and supertitions

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine