Updated on: 28 April, 2021 1:02 PM IST
തേനീച്ച വളർത്തൽ

റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്
റബ്ബർ ബോർഡ് കോട്ടയം
തേനീച്ച വളർത്തൽ ഒരു വർഷത്തെ പ്രാക്ടിക്കൽ പരിശീലനം
ചെറുതേനീച്ചയും വൻതേനീച്ചയും ഉൾപ്പെടുത്തി..
2021 മേയ് 2 ഞായറാഴ്ച ആരംഭിക്കുന്നു.ഒരു മാസം 2 ക്ലാസ്.

എല്ലാ ക്ലാസുകളിലും പ്രായോഗിക പരിശീലനം. തേനീച്ചകളുടെ വിവിധ കാലങ്ങളെ നേരിട്ട് മനസിലാക്കാം
സ്ഥലം.

തേനീച്ച കൃഷിയെ മൂന്നു തരത്തിൽ കാണാൻ പറ്റും...തുടക്കം ഒരു ഹോബിയായി മാത്രം ഈ കൃഷിയെ കാണാം. രണ്ടാം ഘട്ടത്തിൽ ഒരു ഉപവരുമാനം ആയി കാണാം. നിലവിലെ നിങ്ങളുടെ വരുമാനത്തിന് ഒരു തടസവും ഇല്ലാതെ എന്തുമാത്രം കോളനികൾ വളർത്താമോ അത്രെയും വളർത്തുക. അതു ഒരോരുത്തരുടെയും തൊഴിലിനെ ആശ്രയിച്ചു വ്യത്യാസപ്പെട്ടിരിക്കും. തേനീച്ച കൃഷി കൊണ്ടു മാത്രം ജീവിതം മുന്നോട്ട് പോകാം എന്ന് ആർക്കു ആത്‍മവിശ്വാസം ഉണ്ടോ അവർക്ക് വ്യാവസായിക അടിസ്ഥാനത്തിലോട്ട്‌ കടക്കാം.

തുടക്കം ഒരുപാട് risk factor ഉള്ളതുകൊണ്ട് ആലോചിച്ചെടുകണ്ട തീരുമാനം ആണ് commercial തേനീച്ചകൃഷി. മറ്റൊന്നിനും സമയം ഉണ്ടാവില്ല, തേനീച്ച കൃഷിയിൽ മാത്രം focus ചെയ്യണം എന്ന് സാരം.

ഇന്ന് തുടങ്ങി നാളെ കൊയ്യാം എന്നു ഈ മേഖലയിൽ ആരും കരുതണ്ട.
ഇപ്പോൾ കാണുന്ന മികച്ച തേനീച്ച കർഷകർ എല്ലാവരും 2 പെട്ടിയിൽ നിന്നു ആരംഭിച്ച് 10 വർഷം കൊണ്ടാണ് അവരുടെ വാണിജ്യകൃഷി ജീവിതം ആരംഭിച്ചത്.

ആദ്യ 10 വർഷം എന്നത് കൃഷിരീതികൾ പഠിക്കുക എന്നതാണ് , മാത്രമല്ല investment ന്റെയും 10 വർഷം .

കോളനികൾ എണ്ണം കൂട്ടുന്നതിനോടൊപ്പം കൃഷി രീതിയിൽ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളാനും പഠിക്കാനും ശ്രദ്ധിക്കുക.

ഉത്പാദനം മാത്രമല്ല വിപണനം എന്നതും പഠിക്കേണ്ട വിഷയമാണ്.
അങ്ങനെ ആയിരത്തിൽ അധികം വൻതേനീച്ചയും ചെറുതേനീച്ചയും വളർത്തുന്ന നിരവധി കർഷകർ ഇന്ന് കേരളത്തിൽ ഉണ്ട്.

പാലാ സമീപം
മീനച്ചിൽ പാലാക്കാട് റബ്ബർ ഉത്പാദക സംഘം..
കൂടുതൽ വിവരങ്ങൾക്ക് 9447 227 186

English Summary: Honey bee training and one year practical learning
Published on: 28 April 2021, 01:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now