ചൂട് കാലത്ത് പുറത്ത് വിടുന്ന കോഴികൾക്ക് വേണ്ടി പരിസരപ്രദേശങ്ങളിൽപരമാവധി മണ്ണ് ഇളക്കി നനച്ചുകൊടുക്കുക! കഴിയാവുന്ന സ്ഥലങ്ങൾ! കുടിക്കാൻ പുറത്ത് വയ്ക്കുന്ന വെള്ളം നിറച്ച പാത്രത്തിൽ (പകൽ സമയങ്ങളിൽ ) ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഇട്ടുകൊടുക്കുക! തീറ്റകൾ ഡ്രൈയായിട്ട് കൊടുക്കാതെ ഒന്ന് നനച്ച രീതിയിൽ നൽകുക!
ഇലകൾ, പച്ചക്കറികളിൽ വരുന്ന വെയ്സ്റ്റ്, പഴങ്ങളുടെ വെയ്സ്റ്റ് എന്നിവ പഴക്കം തട്ടാത്ത രീതിയിൽ പെട്ടെന്ന് തന്നെ നൽകുക! നല്ല വെയിലുളള സമയത്തും തുടർ ദിവസങ്ങളിൽ നിങ്ങൾ ഫ്രീയായിട്ട് ഇരിക്കുന്ന സമയത്തും ബക്കറ്റിൽ നല്ല തണുപ്പുള്ളവെള്ളം നിറച്ച് അതിലേക്ക് കോഴികളുടെ കഴുത്തിന് കീഴ്പോട്ടുളള ഭാഗം മുക്കിയെടുക്കുക ഇത് രാവിലെ 11മണിമുതൽ 3 മണിവരെയുളള ടൈമിനുളളിൽ ചെയ്യുന്നതാണ് ഉചിതം!
പ്രോപ്പറായിട്ടുളള വിരയിളക്കലും ഈ സമയങ്ങളിൽ ചെയ്യാവുന്നതാണ് ശേഷം ക്ഷീണമകറ്റാനുളള സപ്ലിമെന്റ്സ് ഡയലൂഷൻസ് നൽകുകയും വേണം, ലൈക് പോളിബയോൺ, ബീകോസൾസ് etc, കേജ് സിസ്റ്റത്തിൽ വളർത്തുന്ന കോഴികളുടെ കൂടിന് മുകളിൽ ചൂട് കുറക്കാനുളള പച്ചനിറത്തിലുളള ഷെയ്ഡ് നെറ്റ് വാങ്ങിച്ച് കെട്ടുക! ഒപ്പം തന്നെ കുടിവെള്ളം എല്ലാ സമയത്തും കൂടിനകത്ത് ഉണ്ടെന്ന് ഉറപ്പ് വരുത്തുക!
പിന്നെ മഴക്കാലത്തേ അപേക്ഷിച്ച് വലിയ രോഗമൊന്നും കോഴികളെ വേനൽക്കാലത്ത് വേട്ടയാടില്ല!