Updated on: 25 March, 2021 8:25 PM IST
പശുക്കൾ

നീണ്ട നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉദാ:- വൈക്കോൽ തണ്ടുകൾ, പോളത്തണ്ട് തുടങ്ങിയവ മുറിച്ചു നൽകുന്നത് എളുപ്പം ദഹിക്കുവാൻ സഹായിക്കും. ഇവ ഒന്നുമുതൽ ഒന്നര ഇഞ്ച് നീളത്തിൽ മുറിച്ചു നൽകാം. വളരെ ചെറുതായി മുറിക്കുന്നത് അഭികാമ്യമല്ല. വൈക്കോൽ നനച്ചു കൊടുക്കുന്നത് നല്ലതാണ്, ധാന്യങ്ങൾ ചെറുതായി നുറുക്കി (1 മില്ലി മീ. നീളത്തിൽ) അല്പം വെള്ളം ഒഴിച്ച് കുഴച്ചു നൽകുന്നത് നല്ലതാണ്. 10 ലിറ്ററിൽ താഴെ പാൽ നൽകുന്ന പശുക്കൾക്ക് റേഷന്റെ മൂന്നിൽ രണ്ടു ഭാഗം പരുഷാഹാരവും മൂന്നിൽ ഒരു ഭാഗം ഖരാഹാരവും നൽകാം.

5 മുതൽ 10 കിലോ ഗ്രാം പച്ചപ്പുല്ല് നൽകുന്നത് പശുവിൽ വിറ്റാമിൻ എ യുടെ ആവശ്യകത നിറവേറ്റും. തീറ്റയുടെ പോഷകമൂല്യം എപ്പോഴും അതിൽ അടങ്ങിയിട്ടുള്ള ശുഷ്കവസ്തുവിന്റെ കണക്കിലാണ് ഗണിക്കാറുള്ളത്. തീറ്റവസ്തക്കളിൽ അടങ്ങിയിട്ടുള്ള ജലാംശമനുസരിച്ച് തീറ്റയുടെ പോഷകമൂല്യത്തിൽ വലിയ വ്യതിയാനം ഉണ്ടാകാറുണ്ട്. പുല്ലിൽ 60 മുതൽ 90
ശതമാനം വരെ ജലാംശം കാണാറുണ്ട്. നല്ല ഉണങ്ങിയ വൈക്കോലിൽ 10 -15 ശതമാനം വരെയും, ഉണക്കപ്പുല്ലിൽ 15-20 ശതമാനംവരെയും, സൈലേജിൽ 30 -35 ശതമാനംവരെയും ജലാംശമുണ്ടണ്ടാകാറുണ്ട്.

കാലിത്തീറ്റയിൽ സാധാരണയായി 10-11 ശതമാനം ജലാംശമാണ് ഉള്ളത്. 12 ശതമാനത്തിലധികം ഉണ്ടെങ്കിൽ പൂപ്പൽബാധക്ക് സാധ്യതയുണ്ട്. പയറുവർഗ്ഗചെടികളിൽ മാംസ്യം അടങ്ങിയിരിക്കുന്നതിനാൽ ഇവ നൽകുന്നതു വഴി മാംസ്യസാന്ദ്രാഹാരങ്ങൾ നൽകുന്നത് കുറയ്ക്കാം. നല്ല പച്ചപ്പുല്ലും, മൂന്നിൽ ഒരു ഭാഗം പയറുവർഗ്ഗ ചെടികളും ലഭ്യമാക്കിയാൽ ഒരു കിടാരിയുടെ ആവശ്യകത നിറവേറ്റാം. ലവണസാന്ദ്രമായ മിനറൽ മിശ്രിതം ഇതിനോടൊപ്പം നൽകുന്നത് നല്ല ഉപ്പ് ഒരു ദിവസം 30-60 ഗ്രാം വീതം പശുവിന്റെ തൂക്കമനുസരിച്ചുരിച്ച് നൽകണം. മലമ്പ്രദേശങ്ങളിൽ അയഡിന്റെ കുറവ് കാണപ്പെടുന്നു.

സന്തുലിത മിനറൽ മിശ്രിതത്തിൽ ഉപ്പ് അടങ്ങിയിട്ടുണ്ടെങ്കിൽ ഉപ്പ് വേറെ നൽകേണ്ടതില്ല.
അയഡിൻ അടങ്ങിയ ഉപ്പ് ഈ പ്രദേശങ്ങളിലുള്ള പശുക്കൾക്ക് നൽകാം.

ഒരു ഫാമിൽ കറവയുടെ പല ഘട്ടങ്ങളിലുള്ള പശുക്കളും കിടാരികളുമുണ്ടെങ്കിൽ അവയെ ഗ്രൂപ്പുകളാക്കി പ്രത്യേകം തീറ്റ നൽകുകയാണ് ഉചിതം. ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് കൈതീറ്റ നിർമ്മിക്കുകയാണെങ്കിൽ ഊർജ്ജവും, മാംസ്യവും ആവശ്യമനുസരിച്ച് നൽകുന്നതോടൊപ്പം വിഷാംശമില്ലെന്നും മറ്റു പാർശ്വഫലമുളവാക്കുന്ന ചേരുവകളില്ലെന്നും ഉറപ്പു വരുത്തണം. പ്രത്യേക രീതികൾ അവലംബിച്ചാൽ ഇത്തരം വസ്തുക്കളെ പോഷകമൂല്യമുള്ളവയാക്കുവാൻ സാധിക്കും. ഇതിനായി ന്യൂട്രീഷൻ വിദഗ്ദനെ സമീപിക്കേണ്ടതാണ്. തീറ്റ നിർമ്മിക്കുമ്പോൾ കൂടുതൽ രുചികരമാക്കുവാൻ അൽപം ശർക്കരയോ മൊളാസസോ ചേർത്ത് നൽകാം.

പശുക്കൾക്ക്, രണ്ടര ലിറ്റർ പാലുല്പ്പാദനത്തിന് ഒരു കിലോ എന്ന അളവിലും എരുമകൾക്ക് രണ്ട് ലിറ്ററിന് ഒരു കിലോ എന്ന രീതിയിലും സാന്ദ്രീകൃതാഹാരം നൽകേണ്ടതാണ് പശുക്കൾ സാധാരണയായി ശുഷ്കവസ്ത രൂപേണ കിലോ ഗ്രാം ശരീരഭാരത്തിന് 2.5-3 കിലോഗ്രാം എന്ന അളവിൽ കഴിക്കും. അങ്ങിനെയെങ്കിൽ ഉദ്ദേശം 250-300 കിലോ ഗ്രാം ഭാരമുള്ള പശു ഏകദേശം 6-9 കിലോ തീറ്റ കഴിക്കും. ഇതിൽ മാംസ്യം ഏകദേശം 400 ഗ്രാമും, ദഹ്യപോഷണം 3 കിലോഗ്രാമും അടങ്ങിയിരിക്കണം.

ഉദാ:- ശുഷ്കവസ്തുവിന്റെ മൂന്നിൽ രണ്ടുഭാഗം പരുഷാഹാരമാണന്നിരിക്കെ 4 -6 കിലോഗ്രാം ശുഷ്കഭാരം പരുഷാഹാരമായിരിക്കും. അതായത് 16-25 കിലോഗ്രാം വരെ (ജലാംശം അനുസരിച്ച്) പുല്ലും അഥവാ 5 -7 കിലോഗ്രാം വൈക്കോലും ബാക്കിയുള്ള, 2-3 കിലോഗ്രാം ഖരാഹാരം സാന്ദ്രീകൃത തീറ്റയും ആയിരിക്കണം. ഒരു കിലോഗ്രാം വൈക്കോലിൽ 40 ശതമാനം ദഹ്യപോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. 3 കിലോഗ്രാം വൈക്കോലിൽ നിന്ന് ഉദ്ദേശം 1.2 കിലോഗ്രാം ദഹ്യപോഷണം ലഭിക്കും. 

വൈക്കോലിൽ ദഹ്യമാംസ്യം വളരെ കുറവായതിനാൽ, കണക്കാക്കാറില്ല. എന്നാൽ പച്ചപ്പുല്ലിൽ ഏകദേശം 0.7 = 1 ശതമാനം ദഹ്യമാംസമുണ്ട്. ആയതിനാൽ 5 കിലോഗ്രാം പുല്ലിൽ 0.35 കിലോഗ്രാം (350 ഗ്രാം) ദഹ്യമാംസ്യം ഉണ്ട്. 1.4 ശതമാനം ദഹ്യപോഷകങ്ങളുമുണ്ട്.

English Summary: HOW TO MAKE A FOOD MENU FOR CATTLE AT YOUR HOME
Published on: 25 March 2021, 08:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now