കന്നുകാലികളെ ശരിയായ രീതിയിൽ മെരുക്കിയെടുത്തു ആണ് വളർത്തുന്നത് അവയുടെ പരിപാലനത്തിന്റെ ഭാഗം തന്നെയാണ്. ഇതുവഴി കന്നുകാലികളിലൂടെ ഉയർന്ന ആരോഗ്യ നിലവാരത്തിനും വർദ്ധിച്ച ഉത്പാദനത്തിനും ഒപ്പം നിന്ന മനുഷ്യന്റെ സുസ്ഥിതിക്കും സഹായകമാകും.
മൃഗങ്ങളെ നിയന്ത്രിക്കാനും പണിയെടുപ്പിക്കാനും കറന്നു പാൽ എടുക്കാനുമെല്ലാം അവയെ നല്ല രീതിയിൽ മെരുക്കേണ്ടിയെടുക്കേണ്ടത് അത്യാവശ്യമാണ്. സൂക്ഷ്മ നിരീക്ഷണവും, രൂപപരിചയവും, ചില പ്രാഥമിക തത്വങ്ങളുടെ അറിവും ഈ പ്രവർത്തിയെ അനായാസകരമാക്കുന്നു. കന്നുകാലികളുടെ വർഗം, പ്രായം, ജാതി, ആഹാരരീതി, ലിംഗവ്യത്യാസം, സമീപനം തുടങ്ങിയവയ്ക്കനുസരിച്ച് അവയുടെ പെരുമാറ്റം മികച്ച വ്യത്യാസപ്പെട്ടിരിക്കും.
മെരുക്കിയെടുക്കാൻ ചില കാര്യങ്ങൾ
1 ) ഭയമോ വികാരാവേശമോ കൂടാതെ മൃഗങ്ങളെ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള കഴിവ് നേടുക.
2) പ്രവർത്തിയിൽ ക്ഷമയും ദൃഢതയും കാട്ടുക.
3) മൃഗത്തിന്റെ മാനസികാവസ്ഥ പെട്ടെന്ന് വിലയിരുത്താനുള്ള കഴിവുണ്ടാകുക.
4) ആവശ്യമുള്ളത് നിയന്ത്രണോപാധികൾ ഉപയോഗിക്കുക.
5) ശാന്തമായ അന്തരീക്ഷത്തിൽ മൃഗങ്ങളെ കൈകാര്യം ചെയ്യുക
കന്നുകാലികളെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ഔഷധങ്ങൾ കൊടുക്കുന്നതിനുമൊക്കെ അവയെ നിയന്ത്രിക്കേണ്ടി വരും.
പലപ്പോഴും അവ ഇതിനു സ്വയം വഴങ്ങി എന്നുവരില്ല. അത്തരം സന്ദർഭങ്ങളിൽ ബലപ്രയോഗം. വിവിധ തരത്തിലുള്ള മൃഗങ്ങൾക്കു വ്യത്യസ്ഥ മെരുക്കൽ മാർഗമാണ് സ്വീകരിക്കേണ്ടത് . സാധാരണ കന്നുകാലികളെ കുറും തൊഴുത്തിൽ നിർത്തിയാൽ നിയന്ത്രിക്കുക എളുപ്പമാണ്.
തല വേണ്ടവണ്ണം നിയന്ത്രിച്ചാൽ മൃഗങ്ങൾ പൊതുവേ ശാന്തരാകാറുണ്ട്. കറവപ്പശുക്കൾ തൊഴിക്കുന്നവയാണെങ്കിൽ കാലുകൾ പുറകിലേക്കു പിടിച്ചു കെട്ടുകയോ കറവ കയർ ഉപയോഗിക്കുകയോ ചെയ്യാം. നാസാസെപ്റ്റം തുളച്ചു കയർ കടത്തി അതിന്റെ രണ്ടഗ്രവും കൊമ്പുകൾക്കു പുറകിൽ കെട്ടുന്ന പ്രയോഗം ഏറെ ഫലപ്രദമാണ്. ഉപദ്രവകാരികളായ മൃഗങ്ങൾക്ക്, പ്രത്യേകിച്ചു വിത്തു കാളകൾക്ക് ഈ മാർഗം നല്ലതാണ്.
കൊമ്പുള്ള ഉരുവിന്റെ തലയോ മുഖമോ അടുത്തുനിന്ന് പരിശോധിക്കണമെങ്കിൽ ഏതു വശത്തു നിന്നാണോ പരിശോധന ആവശ്യം ആ വശത്ത് ഒരു സഹായി നിന്ന് രണ്ടു കൊമ്പുകളും ബലമായി പിടിക്കണം. അതിനുശേഷം പരിശോധകൻ കൈയുടെ ചൂണ്ടുവിരലും നടുവിരലും ഉരുവിന്റെ മൂക്കിന്റെ ഒരു ദ്വാരത്തിലും തള്ളവിരൽ മറ്റേ ദ്വാരത്തിലും കടത്തി നാസാസെപ്റ്റം മുറുക്കി പിടിക്കണം.
ഇതുവഴി മൃഗത്തിന്റെ തല നിയന്ത്രിക്കാൻ സാധിക്കും. പരിശോധകന്റെ മറ്റേ കൈ സ്വതന്ത്രമായിരിക്കും. കൊമ്പ് നിയന്ത്രിച്ചിട്ടേ മൂക്കിൽ കൈ കടത്താൻ പാടുള്ളു. കൊമ്പില്ലാത്ത കന്നുകാലികളുടെ ഒരു ചെവിയിലും മൂക്കിലും പിടിച്ച് ഇതേവിധം നിയന്ത്രിക്കാം. കന്നുകാലികളെ സമീപിക്കുന്നതിനു മുമ്പ് അതിനോട് സ്നേഹം ഭാവിക്കുകയും, സംസാരിക്കുകയും, തലോടുകയും ചെയ്യുന്നതു ഭയം അകറ്റാൻ സഹായിക്കും.