വിപണിയിലെ ഡിമാൻ്റിൽ മുന്നിലാണ് ആട് എന്ന് വേണമെങ്കിൽ പറയാം. കാരണം ആട്ടിറച്ചിയും, ആട്ടിൻ കുഞ്ഞുങ്ങൾക്കും, ആട്ടിൻ പാലിനും എല്ലാം ഇന്ന് വളരെ ഡിമാൻ്റ് ആണ്. അതിന് കാരണം അതിൻ്റെ ഗുണമേൻമ തന്നെയാണ്. പാവപ്പെട്ടവൻ്റെ പശു എന്നാണ് ആടിനെ പറയുന്നത് തന്നെ.
ആടിൻ്റെ പാലിന് ഗുണമേൻമ വളരെ കൂടുതലാണ്. പശുവിൻ്റെ പാലിനെ കഴിഞ്ഞും.. മാത്രമല്ല ആട് വളർത്താൻ ചെറിയ മുതൽ മുടക്ക് മാത്രം മതി.
ആട് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
വാണിജ്യാടിസ്ഥാനത്തിലാണ് നിങ്ങൾ ആട് വളർത്താൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിനുള്ള അറിവ് തീർച്ചയായും നേടിയിരിക്കണം. ഇതിന് വേണ്ടി പരിചയ സമ്പന്നരായ ആട് കൃഷിക്കാരുമായി സംവദിക്കാം, അല്ലെങ്കിൽ ആട് ഫാമുകൾ സന്ദർശിക്കാം. മാത്രമല്ല ഇന്ന് മൃഗസംരക്ഷണ വകുപ്പിൻ്റെ ആട് വളർത്തൽ പരിശീലന പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്. ഇനി അതും അല്ലെങ്കിൽ YouTube പോലുള്ള സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് ഇതിനെ കുറിച്ച് അറിയുവാൻ സാധിക്കും.
കൂട്
വലിയ മോടി വേണ്ട എന്നുള്ളതാണ് ആട് വളർത്തലിൽ ശ്രദ്ധിക്കേണ്ട വസ്തുത. ആടുകളുടെ സുരക്ഷിതത്വം, നല്ല വായു സഞ്ചാരം, വൃത്തി എന്നിവയാണ് എപ്പോഴും ആവശ്യം. പണ്ട് കാലത്ത് തറ നിർമിക്കുന്നതിന് വേണ്ടി മുള, പനമ്പട്ട, എന്നിവയാണ് ഉപയോഗിച്ചു വരുന്നത് എന്നാൽ ഇതിന് പകരമായി കട്ടി കൂടിയ പിവിസി സ്ലാബുകളോ, ഫെറോസിമൻ്റ് സ്ലാബുകളോ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടുതൽ കാലം നിലനിൽക്കും.
ആടുകളെ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
വിൽപ്പന ലക്ഷ്യമിട്ടാണ് വളർത്തുന്നത് എങ്കിൽ മലബാറി ആടുകളെ വളർത്താം. ഇതല്ലാതെ അട്ടപ്പാടി ബ്ലാക്ക്, ജമ്നാ പ്യാരി, സിരോഹി എന്നിങ്ങനെയുള്ള പല ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്.
മാംസത്തിൻ്റെ വിൽപ്പന ഉദ്ദേശിച്ചിട്ടാണ് വളർത്തുന്നതെങ്കിൽ ബലബാറി പെണ്ണാടുകളെ ജമ്നാപ്യാരി മുട്ടനാടുകളുമായി ഇണചേർത്ത് എടുക്കാവുന്നതാണ്.
ആട്ടിൻ കുട്ടികളെയാണ് വളർത്തുന്നതെങ്കിൽ 3 മുതൽ 4 വരെ പ്രായമുള്ള ഏറ്റവും വളർച്ചാ നിരക്കുള്ള പെണ്ണാടുകളെ മാത്രം മേടിക്കാൻ ശ്രദ്ധിക്കുക.
ചന്തകളിൽ നിന്നോ ആട് ഫാമുകളിൽ നിന്നോ മൊതത്മായി കുഞ്ഞുങ്ങളെ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
എല്ലാ ആടുകൾക്കും മേൻമകളും പോരായ്മകളും ഉണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അത് കൊണ്ട് തന്നെ നിങ്ങൾ എങ്ങനെയാണോ അതായത് ഏത് ആവശ്യത്തിനാണോ വളർത്തുന്നത് അത് നോക്കി വാങ്ങി വളർത്തുക.
ആടുകളുടെ തീറ്റ
ഉണങ്ങിയ പയർ വർഗങ്ങൾ, പ്ലാവ് എന്നിങ്ങനെയുള്ള വൃക്ഷങ്ങളുടെ ഇലകൾ ആടിന് നല്ലതാണ്. തീറ്റപ്പുല്ല് നൽകുമ്പോൾ വൈകുന്നേരങ്ങളിൽ നൽകാൻ ശ്രമിക്കണം, കാലിത്താറ്റ തുടർച്ചയായി നൽകാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് ആടുകൾക്ക് വയറിളക്കത്തിന് കാരണമാകുന്നു. പിണ്ണാക്ക്, തവിട് എന്നിവ ചേർത്ത് നൽകുന്നത് 200 മുതൽ 500 ഗ്രാം വരെ നൽകിയാൽ മതി.
പ്രസവിച്ച് മുലയൂട്ടുന്ന ആടുകൾക്കും , കുഞ്ഞുങ്ങൾക്കും സമീകൃതാഹാരമാണ് നല്ലത്. ഗർഭിണികൾക്ക് പ്രതിദിനം 3 കിലോ വരെ പച്ചപ്പുല്ലും, 100 ഗ്രാം തീറ്റയും മതി. നല്ല രുചിയും മണവും ഉള്ള തീറ്റകൾ ആടുകൾ വേഗത്തിൽ കഴിക്കും. എന്നും ഒരേ തരത്തലുള്ള ആഹാരം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ചുരുങ്ങിയ ചെലവിൽ മികച്ച ആദായം; മുയൽ കൃഷിയും പരിപാലനവും