Updated on: 6 September, 2024 11:40 PM IST
നട്ടർ

പൊതുജലാശയങ്ങളിലേക്ക് നട്ടർ എത്താതിരിക്കാൻ കുളത്തിൻ്റെ പരമാവധി സംഭരണശേഷിക്ക് മുകളിൽ ഉയർന്ന ബണ്ടുകൾ നിർമ്മിക്കണം. കുളത്തിൻ്റെ വശങ്ങളിലും മുകളിലും വല കൊണ്ട് മത്സ്യങ്ങളെ മറ്റു പക്ഷിമൃഗാദികളിൽ നിന്നും സംരക്ഷിക്കണം. കുളത്തിന്റെ ആഴം 1.5 മീറ്റർ എങ്കിലും വേണം. മത്സ്യം പൊതുജലാശയങ്ങളിൽ പോവാതിരിക്കാൻ ഔട്ട്‌ലെറ്റിൽ ട്രാപ്പുകൾ ഘടിപ്പിക്കണം. ജലത്തിൻ്റെ പിഎച്ച് 7.5-8.3 ആയും, - ഓക്‌സിജൻ്റെ അളവ് 4mg/1 ആയും നിജപ്പെടുത്തണം. ഇത് മത്സ്യത്തിൻ്റെ വളർച്ച നിരക്ക് വർദ്ധിപ്പിക്കാൻ 5 സഹായിക്കും. 

കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ: . കുഞ്ഞുങ്ങൾ ഒരേ വലുപ്പമുള്ളതായിരിക്കണം. മോണോ കൾച്ചർ (നട്ടർ മാത്രം) ചെയ്യുമ്പോൾ ഒരെണ്ണം ഒരു ചതുരശ്ര മീറ്ററിന് എന്ന നിരക്കിൽ വേണം കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ. പല തവണകളായി വിളവെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇത് രണ്ടെണ്ണം വരെ ആകാം. വലിയ കുളങ്ങളിൽ ഇന്ത്യൻ മേജർ കാർപ്പുകളുടെ കൂടെ കൃഷി ചെയ്യുമ്പോൾ 15-20% വരെ നട്ടർ നിക്ഷേപിക്കാം. ആസാം വാളയ്ക്കൊപ്പം (Pangasianodon hypophthalmus) കൃഷി ചെയ്യുമ്പോൾ ഇവ 30-50% വരെ നിക്ഷേപിക്കാം.

മത്സ്യത്തീറ്റ നൽകുന്നത്: മറ്റു വളർത്തു മത്സ്യങ്ങളെ പോലെ നട്ടറിന് രണ്ടു നേരമെങ്കിലും തീറ്റ നൽകണം. 50-80 ഗ്രാം തൂക്കം വരുന്ന മത്സ്യങ്ങൾക്ക് ശരീരഭാരത്തിൻ്റെ 5-6% വരെ ദിവസത്തിൽ തീറ്റ നൽകേണ്ടതാണ്. പിന്നീട് ഇത് 2-3 % ആയി കുറയ്ക്കാം. കാർപ്പ്, തിലാപ്പിയ മുതലായ മത്സ്യങ്ങളുടെ തീറ്റ (25-30% മാംസ്യം അടങ്ങിയത്) ഇവയ്ക്ക് നൽകാവുന്നതാണ്. മത്സ്യങ്ങൾക്ക് വിഴുങ്ങാവുന്ന രൂപത്തിലുള്ള ഫ്ളോട്ടിങ് ഫീഡ് കൊടുക്കുന്നതാണ് അഭികാമ്യം. മത്സ്യങ്ങളുടെ വളർച്ചയ്ക്ക് അനുസരിച്ച് തീറ്റയുടെ വലിപ്പം കൂട്ടണം ഇത് തീറ്റ ചെലവ് കുറയ്ക്കാനും സഹായിക്കും.

വിളവെടുപ്പ്: വീശുവല ഉപയോഗിച്ചും, കുളം വറ്റിച്ചും നട്ടറിനെ പൂർണമായും പിടിച്ചെടുക്കാവുന്നതാണ്. 500 ഗ്രാമിൻ്റെ മുകളിലേക്കുള്ള നട്ടറിനാണ് മാർക്കറ്റിൽ ഡിമാൻഡുള്ളത്.

English Summary: Importance of nutter farming in kerala
Published on: 06 September 2024, 11:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now