Updated on: 2 September, 2024 11:29 PM IST
കാടകൃഷി

ഒരു മുട്ടക്കോഴിക്കു വേണ്ടി വരുന്ന സ്‌ഥലത്ത് 8-10 കാടകളെ വളർത്താം. സ്‌ഥലപരിമിതിയുള്ളവർക്കു കോഴിയെക്കാൾ മെച്ചം കാടയാണ്. മുട്ട വിൽപനയ്ക്കായി കാട വളർത്തുന്നവർ 28-30 ദിവസം വളർച്ചയെത്തിയവയെയാണു വാങ്ങുക. 48-50 ദിവസം പ്രായമെത്തുന്നതോടെ മുട്ട ലഭിച്ചു തുടങ്ങും. 60 ദിവസം പിന്നിടുന്നതോടെ മുട്ടയുൽപാദനം സ്ഥിരതയിലെത്തും. അതായത്, 1000 കാടയിൽ നിന്ന് ദിവസം ശരാശരി 800 മുട്ട.

മുട്ടയൊന്നിന് 3 രൂപ ലഭിക്കുമെന്നു കരുതുക; ദിവസം 2,400 രൂപ. കാടയൊന്നിന് ദിവസം 30 ഗ്രാം തീറ്റ കണക്കാക്കിയാൽ 1000 കാടയ്ക്ക് 30 കിലോ തീറ്റ. ഒരു ദിവസത്തെ തീറ്റച്ചെലവ് ഏതാണ്ട് 1,200 രൂപ. 1000 കാടകളിൽ ദിവസം ഒന്നെങ്കിലും ചാവാറുണ്ട്. വാങ്ങിയ വിലയും അതുവരെയുള്ള ചെലവും കൂട്ടി നഷ്ടം 60 രൂപയെന്നു കണക്കാക്കാം. മുട്ട വിൽപന യ്ക്കുള്ള ഇന്ധന/യാത്രച്ചെലവ് ദിവസം 100 രൂപയെന്നു കണക്കാക്കാം. എല്ലാം കഴിഞ്ഞ് 1000 കാടയിൽ നിന്നു കുറഞ്ഞത് 1000 രൂപ കയ്യിലെത്തും. ഒരു കാട വർഷം 300 മുട്ട നൽകുമെന്നാണു കണക്ക്. എന്നിരുന്നാലും 8-9 മാസം കഴിയുന്നതോടെ മുട്ടയുൽപാദനം കുറഞ്ഞു തുടങ്ങും. 

താരതമ്യേന സുരക്ഷിത വരുമാനം നൽകുന്ന മേഖലയാണ് കാടകൃഷിയെങ്കിലും 1000 കാടയിലേക്ക് എത്തുന്നത് ഘട്ടം ഘട്ടമായാവണം. കൃഷിസഹായത്തിന് തൊഴിലാളികളെ വച്ചാൽ ലാഭമുണ്ടാവില്ലെന്നും ഓർമിക്കണം. സ്വന്തം അധ്വാനം തന്നെയാണ് ഇത്തരം ചെറുകിട സംരംഭങ്ങളെ ആദായകരമാക്കുന്നതെന്നും മറക്കരുത്. വിപണിയല്ല മാലിന്യനിർമാർജനമാണ് നിലവിൽ കാടക്കൃഷിക്കാർ, വിശേഷിച്ച് സ്‌ഥലപരിമിതിയുള്ളവർ നേരിടുന്ന പ്രധാന പ്രശ്‌നമെന്നു ബിജു. വേനൽക്കാലത്ത് കാടക്കാഷ്‌ഠം വേഗത്തിൽ ഉണങ്ങിക്കിട്ടും. സമീപത്തുള്ള കർഷകർ വാങ്ങുകയും ചെയ്യും. എന്നാൽ, മഴക്കാലത്ത് ഉണങ്ങാതെ കിടന്ന് ദുർഗന്ധം സൃഷ്‌ടിക്കും. കുഴിച്ചുമൂടുകയോ ബയോഗ്യാസ് ടാങ്ക് സ്‌ഥാപിച്ച് അതിൽ നിക്ഷേപിക്കുകയോ ആണ് പരിഹാരം. ചാക്കിന് 110 രൂപയോളം വില ലഭിക്കുന്ന ഈ ജൈവവളം കുഴിച്ചു മൂടുന്നത് നഷ്ട്‌ടം തന്നെ. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് വാതകവും സ്ലറിയും ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ അതു തന്നെ നേട്ടം. കാടകൃഷിക്കുള്ള കൂട് സ്വയം നിർമിക്കുകയാണ് ബിജുവും ചാക്കോയും. കമ്പി വല വാങ്ങി ലഘു ഉപകരണങ്ങൾ ഉപയോഗിച്ച് കൂടു സ്വയം നിർമിക്കാവുന്നതേയുള്ളൂ .

English Summary: Importance of quail farming in small place
Published on: 02 September 2024, 11:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now