കുറഞ്ഞ മുതൽമുടക്ക്, കൂടിയ ഉൽപ്പാദനക്ഷമത, പോഷകഗുണമുള്ള പാൽ, ഇറച്ചി എന്നിവ ആടുകളുടെ സവിശേഷതകളാണ്. ശാസ്ത്രീയ രീതിയിലുള്ള കൂടുനിർമ്മാണം, തീറ്റക്രമം, പരിപാലനമുറകൾ എന്നിവയാണ് ആടുവളർത്തൽ ലാഭകരമാക്കാനുതകുന്ന മുഖ്യഘടകങ്ങൾ. കൂട് നിർമിക്കുമ്പോൾ ആടൊന്നിന് 1.8 ചതുരശ്ര മീറ്റർ എന്ന തോതിൽ കൂട്ടിൽ സ്ഥലമുണ്ടായിരിക്കണം.
രണ്ടു പെണ്ണാടുകൾക്കും കുട്ടികൾക്കും വേണ്ടി 6 ച. മീറ്റർ അളവിൽ കൂട് നിർമിക്കണം. വളരെ ചെലവു കുറഞ്ഞ രീതിയിൽ പാഴ്ത്തടി, ഈറ്റ എന്നിവ കൊണ്ട് കൂടുണ്ടാക്കാം. വീടിനോട് ചേർന്നോ പ്രത്യേകമായോ കൂടു നിർമിക്കാം. കൂട്ടിനുള്ളിൽ ആടുകൾക്ക് 50-60 സെന്റിമീറ്റർ ഉയരത്തിൽ പ്രത്യേക പ്ലാറ്റ്ഫോം തടികൊണ്ട് നിർമിക്കണം.
പ്രസവിച്ച് ആദ്യത്തെ 56 ദിവസം ആട്ടിൻ കുട്ടികൾക്ക് കൊളസ്ട്രം (കന്നിപ്പാൽ) നൽകണം. ഇത് രോഗപ്രതിരോധശേഷി ഉറപ്പുവരുത്തും. ആദ്യത്തെ മാസം ശരീരത്തിന്റെ 1/ 6 ഭാഗവും രണ്ടാമത്തെ മാസം 1/8 ഭാഗവും മൂന്നാം മാസം 1/10 മുതൽ 1/15 ഭാഗവും ആട്ടിൻ കുട്ടിക്ക് പാൽ നൽകണം. തുടർന്നു പാൽ നൽകുന്നതു നിർത്താം. ജനിച്ച് രണ്ടാമത്തെ ആഴ്ച തൊട്ട് ആട്ടിൻകുട്ടിക്ക് കുറഞ്ഞ അളവിൽ പോഷകമൂല്യമുള്ള തീറ്റനൽകാം. തീറ്റയിൽ 20% പ്രോട്ടീൻ അടങ്ങിയിരിക്കണം.
പിണ്ണാക്ക്, തവിട്, ഉണക്കുകപ്പ , ഉണക്കമത്സ്യം, ഖനി ലവണമിശ്രിതം എന്നിവ നിശ്ചിത അളവിൽ ചേർത്തു തീറ്റ നിർമിക്കാം. പ്രായപൂർത്തിയെത്തിയ ആടിനു ദിവസേന 200- 300 ഗ്രാം തീറ്റയും 2-3 കി. ഗ്രാം പുല്ലും ആവശ്യമാണ്. പച്ചപ്പുല്ലിനു പകരമായി പ്ലാവില, മുരിക്കില മുതലായവ നൽകാം. കറവയാടുകൾക്ക് ഒരു ലിറ്റർ പാലിന് 400 ഗ്രാം എന്ന തോതിലും രചനയുള്ള ആടുകൾക്ക് 200 ഗ്രാമും സ്പീച്ച് കൂടുതലായി നൽകണം.