Updated on: 19 January, 2021 11:16 PM IST
ഇന്‍ക്യുബേറ്റര്‍

ഇൻക്യൂബാറ്റർ ഉപയോഗിച്ചു മുട്ടവിരിയിക്കുമ്പോൾ സമയമോ കാലാവസ്ഥയോ നോക്കേണ്ടതില്ല. മഴ കാലത്ത് ആയാലും വേനൽ കാലത്ത് ആയാലും ഇൻക്യൂബറ്ററിനുള്ളിലേക്ക് പുറത്തു നിന്നുള്ള അമിതമായ ചൂടോ തണുപ്പോ ബാധിക്കില്ല. 

കാരണം മുട്ടകൾ വിരിയാനുള്ള 37.5 ഡിഗ്രി സെൽഷ്യസ് ചൂട് മാത്രമേ ഇൻക്യൂബറ്ററിൽ ഡിജിറ്റൽ തെർമോസ്റ്റാറ്റ് നൽകുകയുള്ളൂ , ഇനി 37.5 ഡിഗ്രി സെൽഷ്യസിൽ ചൂട് കുറഞ്ഞാൽ ഡിജിറ്റൽ തെർമോസ്റ്റാറ്റ് പ്രവർത്തിക്കുകയും ഇൻക്യൂബറ്ററിൽ ആവശ്യത്തിനു മാത്രമുള്ള ചൂട് നില നിർത്തുകയും ചെയ്യുന്നു.

ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ച് മുട്ട വിരിയിക്കുമ്പോള്‍ താപനില, ഈര്‍പ്പം, മുട്ടഅടുക്കുന്ന രീതി, മുട്ടകളുടെ സ്ഥാനചലനം, വായുസഞ്ചാരം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
ക്യാബിനറ്റ് തരത്തില്‍പ്പെട്ട ഇന്‍ക്യുബേറ്ററുകളില്‍ ആദ്യത്തെ 18 ദിവസം 99 മുതല്‍ 100 ഡിഗ്രി ഫാരന്‍ഹീറ്റ്‌വരെയും അതിനുശേഷം 98 മുതല്‍ 99 ഡിഗ്രി ഫാരന്‍ഹീറ്റ്‌വരെയും താപനിലവേണം.

താപനിലപോലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഈര്‍പ്പം. കുഞ്ഞുങ്ങളുടെ വിരിയല്‍നിരക്ക് കൂടാന്‍ ഈര്‍പ്പവും ആവശ്യമാണ്. ആദ്യത്തെ 18 ദിവസം 60 ശതമാനവും പിന്നീട് കൂടുതലായും ഈര്‍പ്പംവേണം. ഇതിനു വേണ്ടി ഇൻക്യൂബാറ്ററുകളിൽ ചെറിയ പാത്രത്തിൽ വെള്ളം വെച്ചു കൊടുക്കുന്നു.

മുട്ടയ്ക്കുളില്‍ വിരിയുന്ന ഭ്രൂണത്തിന് പ്രാണവായു ആവശ്യമാണ്. അതുപോലെ കാര്‍ബണ്‍ഡയോകൈ്‌സഡ് പുറത്തുപോവുകയും വേണം. അതിനാല്‍ ഇന്‍ക്യുബേറ്ററിനുള്ളില്‍ ശരിയായ വായുസഞ്ചാരം ഉറപ്പുവരുത്തുന്നു.

ഫുള്ളി ഓട്ടോമാറ്റിക് ഇൻക്യൂബാറ്ററിൽ മുട്ടയുടെ വീതിയുള്ള ഭാഗം മുകളിലേക്കും കൂർത്ത ഭാഗം താഴേക്ക് ആയിട്ടും മുട്ടകള്‍ വെയ്ക്കുന്നു. മുട്ടകൾ ഇന്‍ക്യുബേറ്ററില്‍ ഒരേപോലെ ഇരിക്കുകയാണെങ്കില്‍ ഭ്രൂണം മുട്ടയുടെ ഏതെങ്കിലും ഭാഗത്തേക്ക് ഒട്ടിച്ചേരുകയും തന്മൂലം വളർച്ച കൈവരിക്കാൻ സാധിക്കാതെ നശിച്ചു പോകുവാൻ ഇടയാവുകയും ചെയ്യുന്നു. 

ഇത് തടയാന്‍ ഫുള്ളി ഓട്ടോമാറ്റിക് ഇൻക്യൂബാറ്ററുകളിൽ ഒരു ടേണിംഗ് മെഷീന്റെയും ടൈമെറിന്റെയും സഹായത്താൽ മുട്ടകൾക്ക് ഓരോ 3 മണിക്കൂർ കൂടുമ്പോഴും ചലനം കൊടുക്കുന്നു അമ്മ കോഴി ചെയ്യുന്നത് പോലെ).

ഒരു കോഴിയിൽ നമുക്ക് മാക്സിമം 13 മുട്ടകൾ വരെ ഒരു സമയം വിരിയിക്കാനാകൂ. എന്നാൽ ഇൻക്യൂബേറ്ററുകളിൽ അങ്ങനെ പരിധികൾ ഇല്ല. നമ്മുടെ ആവശ്യത്തിന് അനുസരിച്ചു എത്ര മുട്ടകൾ വേണമെങ്കിലും ഏത് സമയത്തും വിരിയിക്കാം.

English Summary: incubator for egg hatching - tips to be taken care
Published on: 19 January 2021, 11:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now