ഇൻക്യൂബാറ്റർ ഉപയോഗിച്ചു മുട്ടവിരിയിക്കുമ്പോൾ സമയമോ കാലാവസ്ഥയോ നോക്കേണ്ടതില്ല കാരണം മഴ കാലത്ത് ആയാലും വേനൽ കാലത്ത് ആയാലും ഇൻക്യൂബറ്ററിനുള്ളിലേക്ക് പുറത്തു നിന്നുള്ള അമിതമായ ചൂടോ തണുപ്പോ ബാധകമല്ല.
കാരണം മുട്ടകൾ വിരിയാനുള്ള 37.5 ഡിഗ്രി സെൽഷ്യസ് ചൂട് മാത്രമേ ഇൻക്യൂബറ്ററിൽ ഡിജിറ്റൽ തെര്മോസ്റ്റേറ്റ് നൽകുകയുള്ളൂ ഒരിക്കലും അതിൽ കൂടുകയില്ല. ഇനി 37.5 ഡിഗ്രി സെൽഷ്യസിൽ ചൂട് കുറഞ്ഞാൽ ഡിജിറ്റൽ തെര്മോസ്റ്റാറ്റ് പ്രവർത്തിക്കുകയും ഇൻക്യൂബറ്ററിൽ ആവശ്യത്തിനു മാത്രമുള്ള ചൂട് നില നിർത്തുകയും ചെയ്യുന്നു.
ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ച് മുട്ട വിരിയിക്കുമ്പോള്‍ താപനില, ഈര്‍പ്പം, മുട്ടഅടുക്കുന്ന രീതി, മുട്ടകളുടെ സ്ഥാനചലനം, വായുസഞ്ചാരം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
ക്യാബിനറ്റ് തരത്തില്‍പ്പെട്ട ഇന്‍ക്യുബേറ്ററുകളില്‍ ആദ്യത്തെ 18 ദിവസം 99 മുതല്‍ 100 ഡിഗ്രി ഫാരന്‍ഹീറ്റ്‌വരെയും അതിനുശേഷം 98 മുതല്‍ 99 ഡിഗ്രി ഫാരന്‍ഹീറ്റ്‌വരെയും താപനിലവേണം.
താപനിലപോലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഈര്‍പ്പം.
കുഞ്ഞുങ്ങളുടെ വിരിയല്‍നിരക്ക് കൂടാന്‍ ഈര്‍പ്പവും ആവശ്യമാണ്. ആദ്യത്തെ 18 ദിവസം 60 ശതമാനവും പിന്നീട് കൂടുതലായും ഈര്‍പ്പംവേണം. ഇതിനു വേണ്ടി ഇൻക്യൂബാറ്ററുകളിൽ ചെറിയ പാത്രത്തിൽ വെള്ളം വെച്ചു കൊടുക്കുന്നു.
മുട്ടയ്ക്കുളില്‍ വിരിയുന്ന ഭ്രൂണത്തിന് പ്രാണവായു ആവശ്യമാണ്. അതുപോലെ കാര്‍ബണ്‍ഡയോകൈ്‌സഡ് പുറത്തുപോവുകയും വേണം. അതിനാല്‍ ഇന്‍ക്യുബേറ്ററിനുള്ളില്‍ ശരിയായ വായുസഞ്ചാരം ഉറപ്പുവരുത്തണം. മുട്ടയുടെ വീതിയുള്ള ഭാഗം മുകളിലേക്കായിട്ടോ മുട്ടകള്‍ കിടത്തിയോ വെക്കണം.
മുട്ടകള്‍ ഇന്‍ക്യുബേറ്ററില്‍ ഒരേപോലെ ഇരിക്കുകയാണെങ്കില്‍ ഭ്രൂണം മുട്ടയുടെ ഏതെങ്കിലും ഭാഗത്തേക്ക് ഒട്ടിച്ചേരുകയും തന്മൂലം ചാകാന്‍ ഇടയാവുകയും ചെയ്യുന്നു. ഇത് തടയാന്‍ മാന്വൽ ഇൻക്യൂബാറ്ററുകളിൽ മുട്ടകള്‍ ഇന്‍ക്യൂബേറ്ററില്‍ വെച്ചതുമുതല്‍ 18 ദിവസംവരെ പ്രതിദിനം രണ്ട് മുതല്‍ നാലു പ്രാവശ്യം വരെ ചുരുങ്ങിയത് മുട്ടകൾ നമ്മൾ തന്നെ തിരിച്ചു കൊടുക്കണം.
എന്നാൽ ഫുള്ളി ഓട്ടോമാറ്റിക് ഇൻക്യൂബാറ്ററുകളിൽ ഒരു ടേണിംഗ് മെഷീന്റെയും ടൈമെറിന്റെയും സഹായത്താൽ മുട്ടകൾക്ക് 18 ദിവസം വരെ ഓരോ 3 മണിക്കൂർ കൂടുമ്പോഴും ചലനം കൊടുക്കുന്നു (അമ്മ കോഴി ചെയ്യുന്നത് പോലെ).
പൂവന്‍ ചേരാത്ത മുട്ടകള്‍, വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടങ്ങളില്‍ ചാകുന്നഭ്രൂണം എന്നിവയെ മാറ്റുന്നതിനായി മുട്ടകള്‍ ഏഴാമത്തെയും പതിനെട്ടാമത്തെയും ദിവസങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കണം. മുട്ടകള്‍ക്കുള്ളില്‍ പ്രകാശരശ്മികള്‍ കടത്തിവിട്ടാണ് ഇത് ചെയ്യുന്നത്. ഇതിനെ കാന്‍ഡലിങ് എന്ന് പറയുന്നു. കുഞ്ഞുങ്ങള്‍ വിരിഞ്ഞതിനുശേഷം ഉണങ്ങുന്നതിനായി കുറച്ച് മണിക്കൂറുകള്‍ കൂടി അവയെ ഇന്‍ക്യുബേറ്ററിനുള്ളില്‍ വെക്കണം.
ഒരു കോഴിയിൽ നമുക്ക് മാക്സിമം 13 മുട്ടകൾ വരെ ഒരു സമയം വിരിയിക്കാനാകു എന്നാൽ ഇൻക്യൂബറ്റോറുകളിൽ അങ്ങനെ പരിധികൾ ഇല്ല. നമ്മുടെ ആവശ്യത്തിന് അനുസരിച്ചു മുട്ടകൾ വിരിയിക്കാം.
ഒരു അമ്മകോഴി തന്റെ മുട്ടകൾ വിരിയുന്നതിന് ആവശ്യമായ പരിചരണങ്ങൾ നൽകുന്നത് എങ്ങിനെയോ അതേ ഉത്തരവാദിത്തതോടെയും വിശ്വാസതയോടെയും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇൻക്യൂബാറ്ററുകൾ നിർമിച്ചു നൽകുന്നു
1. ഫുള്ളി ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക്, എന്നീ 2 തരത്തിൽ ഇൻക്യൂബാറ്ററുകൾ ലഭ്യമാണ്.
2. എല്ലാവിധ പക്ഷികളുടെയും മുട്ടകൾ വിരിയിപ്പിക്കാവുന്നതാണ്.
3. അലുമിനിയം ഫാബ്രിക്കേഷൻ സിസ്റ്റത്തിൽ ചെയ്യുന്ന ഈടുനിൽക്കുന്ന ബോക്സിൽ നിർമ്മിക്കുന്നു.
4. ഒരു വർഷത്തെ വാറന്റി നൽകുന്നു.(ലൈഫ് ലോങ് സർവീസ് ലഭ്യമാണ്)
5. ഡിജിറ്റൽ തേർമോസ്റ്റേറ്റിക് സിസ്റ്റം, ഹീറ്റിങ് കോയിൽ , ഫാനുകൾ , ടേർണിങ് മെഷീൻ , ടൈംമെർ സെറ്റിങ്‌സ് എന്നിവ ഉപയോഗിച്ചിരിക്കുന്നു.
6. 90% മുട്ടകളും വിരിയുന്നു
7. വളരെ കുറഞ്ഞ വൈദ്യുത ചിലവിൽ പ്രവർത്തിക്കുന്നു
8. നാലു മണിക്കൂർ വൈദ്യുതി ഇല്ലെങ്കിലും മുട്ടയ്ക്ക് കേടു സംഭവിക്കുന്നില്ല
Ph : 9895064027(വാട്‌സ്ആപ്പ്)
ഇൻക്യൂബാറ്റർ വിലവിവരം
സെമി ഓട്ടോമാറ്റിക്
50 egg - 4500₹
100 egg - 7000₹
200 egg - 10500₹
300 egg - 14500₹
ഫുള്ളി ഓട്ടോമാറ്റിക്
50 egg - 6000₹
100 egg - 8500₹
200 egg - 13000₹
300 egg - 16500₹
കൂടുതൽ വിവരങ്ങൾക്ക് 9895064027 വിളിക്കുക.
ഫുള്ളി ഓട്ടോമാറ്റിക് ഇൻക്യൂബാറ്റർ വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ നൽകുന്നു
https://youtu.be/F6Zc7x0H8uc