Updated on: 23 October, 2023 11:03 PM IST
കാട


ആയിരം കോഴിക്ക് അരക്കാടയെന്ന് പഴമൊഴി വെറും വാക്കല്ല. ഇറച്ചിയുടെയും മുട്ടയുടെയും മേന്മയിൽ എപ്പോഴും ഒരു പടി മുന്നിലാണ് കാടകൾ. ഇത്തിരിമുട്ടയെങ്കിലും പോഷകസമൃദ്ധിയിൽ മുന്നിലായതിനാൽ കാടമുട്ട അറിയപ്പെടുന്നത് തന്നെ ന്യൂട്രിയന്റ് ബോംബ് എന്ന ഓമനപ്പേരിലാണ്. കുറഞ്ഞ മുതൽമുടക്കിൽ ഏറ്റവും ലളിതമായ പരിപാലനമുറകൾ സ്വീകരിച്ച് വേഗത്തിൽ വരുമാനമുണ്ടാക്കാവുന്ന ഒരു മൃഗസംരക്ഷണ സംരംഭം കൂടിയാണ് കാടവളർത്തൽ.

കാട വളർത്തലിന്റെ 70 ശതമാനം ചെലവും തീറ്റക്ക് വേണ്ടിയാണ്. കാടകൾക്ക് പ്രത്യേകമായുള്ള സ്റ്റാർട്ടർ (0-3 ആഴ്ച പ്രായം), ഗ്രോവർ (3-6 ആഴ്ച പ്രായത്തിൽ), ലയർ (6 ആഴ്ചയ്ക്ക് മുകളിൽ) തീറ്റകൾ വിപണിയിലുണ്ട്. ഇവ ലഭ്യമല്ലെങ്കിൽ ബ്രോയിലർ കോഴികളുടെ സ്റ്റാർട്ടർ തീറ്റ ആറാമത്തെ ആഴ്ച വരെ കാടകൾക്ക് നൽകാം. മുടക്കമില്ലാതെ മുട്ട കിട്ടണമെങ്കിൽ വിപണിയിൽ ലഭ്യമായ മുട്ടത്തീറ്റ ലയർ തീറ്റ ഒരു കാടക്ക് 25-30 ഗ്രാം എന്ന അളവിൽ ആറാഴ്ച പ്രായമെത്തിയത് മുതൽ നിത്യവും നൽകണം.

കാടകളുടെ ലയർ തീറ്റ ലഭ്യമല്ലെങ്കിൽ ബ്രോയിലർ സ്റ്റാർട്ടർ തീറ്റയിൽ കക്ക പൊടിച്ചത് ചേർത്ത് മുട്ടക്കാടകളുടെ തീറ്റ തയ്യാറാക്കാം. 50 കിലോഗ്രാം ബ്രോയിലർ സ്റ്റാർട്ടർ തീറ്റയിൽ 3 കിലോ ഗ്രാം കക്കപ്പൊടി ചേർത്ത് തീറ്റ തയ്യാറാക്കാം. 52-54 ആഴ്ച വരെയുള്ള മുട്ടയുൽപ്പാദന കാലയളവിൽ ഏകദേശം 8-9 കിലോഗ്രാം മുട്ടത്തീറ്റ ഒരു കാട് കഴിക്കും. ഒരു കിലോഗ്രാം കാടത്തീറ്റക്ക് ഇന്ന് വിപണിയിൽ 30-32 രൂപയോളം വിലയുണ്ട്. ഇതിൽ നിന്നും ചെലവിന്റെ ഏകദേശ കണക്ക് മനസ്സിലാക്കാമല്ലോ.

ലയർ തീറ്റക്കൊപ്പം കുറഞ്ഞ അളവിൽ ഗുണമേന്മയുള്ള തീറ്റപ്പുല്ലും പച്ചിലകളും അസോളയും അരിഞ്ഞിട്ട് നൽകിയാൽ കാടകൾ ഹാപ്പി, തീറ്റയിൽ കക്കപ്പൊടിയോ കണവനാക്കോ ചേർത്ത് നൽകുന്നതും മുട്ടക്കാടകളുടെ ഉൽപ്പാദനം കൂട്ടാൻ സഹായിക്കും. ജീവകം എ, ഡി, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ധാതു ജീവക മിശ്രിതങ്ങളും കാടകൾക്ക് നൽകാം. ഒപ്പം ശുദ്ധജലം 24 മണിക്കൂറും കൂട്ടിൽ ഉറപ്പാക്കണം.

കാടകളുടെ മുട്ടയുൽപ്പാദനത്തിന് സമീകൃത തീറ്റ മാത്രം നൽകിയാൽ പോര, ഒപ്പം വെളിച്ചവും ആവശ്യമുണ്ട്. മുടക്കമില്ലാതെ മുട്ടയിടാൻ 12 മണിക്കൂർ പകൽ വെളിച്ചം ഉൾപ്പെടെ 14-16 മണിക്കൂർ വെളിച്ചം ദിവസം കാടകൾക്ക് വേണ്ടതുണ്ട്. ഇതിനായി ഷെഡ്ഡിൽ സി.എഫ്.എൽ. ലൈറ്റുകൾ ക്രമീകരിക്കണം. കൃത്രിമ വെളിച്ചം നൽകുന്ന സമയം അധികമായാലും അപകടമാണ്. ഇത് കാടകൾ തമ്മിലുള്ള കൊത്തുകൂടൽ അധികരിക്കുന്നതിനിടയാക്കും എന്ന കാര്യം ഓർക്കണം.

English Summary: Incude Lime powder to make starter feed to Layer feed
Published on: 23 October 2023, 11:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now