Updated on: 11 December, 2021 11:30 AM IST
കോഴി വളർത്തലിലെ ചെലവ് കുറഞ്ഞ വഴികൾ

സാധാരണ കോഴികളെ വീട്ടുവളപ്പിൽ തുറന്നിട്ട് വളർത്തുന്ന രീതിയാണ് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്. ഇങ്ങനെ തീറ്റ തേടുന്ന കോഴികൾക്ക് ആരോഗ്യവും വർദ്ധിക്കും. മുട്ട ഉല്പാദനവും കൂടും. എന്നാൽ ഇവയ്ക്ക് ചോറ്, അരി, ഗോതമ്പ്, തവിട് തുടങ്ങി കൈ തീറ്റ നൽകിയാൽ മാത്രമേ മുട്ട ഉല്പാദനം നല്ല രീതിയിൽ വർദ്ധിക്കുക ഉള്ളൂ.ഇവയ്ക്ക് കൂട് ഒരുക്കുമ്പോൾ തടി, മുള, മൺകട്ടകൾ എന്നിവ പ്രയോജനപ്പെടുത്താം.

കൂട്ടായി ഇരതേടുന്നതിനാൽ രോഗം പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ യഥാസമയം വിര മരുന്നുകളും പ്രതിരോധ കുത്തിവെപ്പുകൾ നൽകണം.

കൂട്ടിലിട്ട് വളർത്തുന്ന രീതി

സാധാരണ 10 കോടികൾ വളർത്താൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് നാലടി* മൂന്നടി വിസ്താരവും രണ്ടടി ഉയരവുമുള്ള കൂട് തിരഞ്ഞെടുത്താൽ മതി. ചെറിയ കൂട്ടിൽ പരമാവധി അഞ്ചു കോഴികൾ വളർത്തുന്നതാണ് നല്ലത്.

കോഴികളെ വാങ്ങിക്കുമ്പോൾ മൂന്നു മാസമെങ്കിലും പ്രായമായ കോഴികളെ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. അഞ്ചു കോഴികളെ വളർത്താൻ ആഗ്രഹിക്കുന്ന വ്യക്തി രണ്ടടി നീളവും ഒന്നേകാൽ അടി വീതിയും ഒന്നര അടി പൊക്കമുള്ള കൂട് തിരഞ്ഞെടുത്താൽ മതി. ജി ഐ കമ്പികളും കമ്പി വലയം കൊണ്ട് നിർമ്മിച്ച കൂടുകളുമാണ് ഏറ്റവും ഉത്തമം. ഇവയുടെ വിസർജ്യങ്ങൾ ശേഖരിക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റ്/ ട്രെയോ വയ്ക്കുക. ഇവയ്ക്ക് ആഹാരം നൽകുന്ന പാത്രങ്ങൾ, കൂടിന്റെ പരിസരം എന്നിവ വൃത്തിയായി സംരക്ഷിക്കണം. മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണം ഉറപ്പാക്കണം. കൂട്ടിൽ 10 സെൻറീമീറ്റർ വീതം തീറ്റ സ്ഥലം നൽകണം. എപ്പോഴും ശുദ്ധജലം ലഭ്യമാക്കണം. കാരണം ഇവയുടെ തീറ്റയുടെ ഇരട്ടി അളവ് വെള്ളം കോഴികൾ കുടിക്കാൻ നൽകണം. കൂടുകളുടെ മുകളിൽ തീറ്റ- വെള്ള പാത്രങ്ങൾ വയ്ക്കണം. ഏകദേശം മുട്ടയിടുന്ന കോഴിക്ക് പ്രതിദിനം 140 ഗ്രാം തീറ്റ വരെ നൽകണം. ഇതിൽ പ്രത്യേകമായി ധാതുലവണ മിശ്രിതങ്ങൾ വിറ്റാമിനുകളും ചേർക്കണം. ഇതുകൂടാതെ ഏത് രീതിയിൽ വളർത്തുന്ന മുട്ടക്കോഴികൾക്കും ഏകദേശം 16 മണിക്കൂർ പ്രകാശം ലഭ്യമാക്കണം.

In our country, the most popular method is to keep the common chickens in the open in the backyard. This will increase the health of the chickens seeking feed. Egg production also increases.

സൂര്യോദയത്തിനു മുൻപും അസ്തമയത്തിനു ശേഷവും ഒന്നു രണ്ടു മണിക്കൂർ വീതം കൃത്രിമ വെളിച്ചം നൽകണം. കോഴികൾക്ക് വളരുന്ന പ്രായത്തിൽ ഗ്രോവർ തീറ്റയും, കുഞ്ഞുങ്ങൾക്ക് ചിക് സ്റ്റാർട്ടർ തീറ്റയും മുട്ടയിടുന്ന പ്രായത്തിൽ ലേയർ തീറ്റയും ആണ് നൽകേണ്ടത്.

English Summary: Inexpensive ways of raising chickens
Published on: 11 December 2021, 09:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now