Updated on: 19 July, 2023 10:07 PM IST
ജമുനാപ്യാരി

ഭാരതത്തിലെ ഏറ്റവും പ്രശസ്തമായ ആടു വർഗമാണ് ജമുനാപ്യാരി. ഏറ്റവും ഉയരമേറിയ ആടിനവും ഇതു തന്നെ. രാജ്യത്തിനകത്തു മാത്രമല്ല രാജ്യത്തിനു പുറത്തും മറ്റനേകം ആടിനങ്ങളുടെ ഗുണനിലവാര വർധനയ്ക്കും പുതിയ ഇനങ്ങളെയും സങ്കരയിനങ്ങളെയും ഉരുത്തിരിച്ചെടുക്കാനുമൊക്കെ ജമുനാപ്യാരി ആടുകളെ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഉത്തർപ്രദേശാണ് ജമുനാപ്യാരി ആടുകളുടെ ജന്മദേശം.

ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലാണ് ഇവ ഉരുത്തിരിഞ്ഞതെന്ന് കണക്കാക്കപ്പെടുന്നത്. ഉദാഹരണത്തിന്, ഇന്തോനേഷ്യയിലേക്ക് ഇന്ത്യയിൽ നിന്നും പോയ ജമുനാപ്യാരി ആടുകൾ ഇറ്റാവ എന്നും അവയുടെ പ്രാദേശിക സങ്കരയിനങ്ങൾ 'പെരണകൻ ഇറ്റാവ എന്നും അറിയപ്പെടുന്നു. യമുനയ്ക്കും ചമ്പലിനും ഇടയിൽ കിടയ്ക്കുന്ന കർനഗർ പ്രദേശമാണ് ശുദ്ധജനുസ്സുകൾ ഏറ്റവും പ്രധാനമായി കാണുന്ന സ്ഥലം. യമുനാ നദിക്കരയിൽ കാണപ്പെടുന്നതിനാലാണ് ജമുനാപ്യാരി എന്ന പേര് ഇവയ്ക്ക് ലഭിച്ചത്. പാലിനു വേണ്ടി വളർത്തുന്ന ഇനമായാണ് പൊതുവേ ഇവ അറിയപ്പെടുന്നത്. ഉയർന്ന ശരീരഭാരമുള്ളതിനാൽ ഇറച്ചിക്കും അനുയോജ്യമാണ്.

വെളുത്തനിറമാണ് പൊതുവേ ജമുനാപ്യാരിയുടെ ശരീരത്തിനുള്ളത്. എന്നാലും തവിട്ടുനിറത്തിലുള്ള ചെറിയ അടയാളങ്ങൾ തലയിലും കഴുത്തിലും കാണാറുണ്ട്. ആണിനും പെണ്ണിനും കൊമ്പുകൾ കാണുന്നു. പുറകിലേക്കും മുകളിലേക്കുമായി വളരുന്ന പരന്നവാളു പോലുള്ള ചെറിയ കൊമ്പുകളാണ് ഇവയ്ക്കുള്ളത്. മുൻപിലേക്ക് വളഞ്ഞു നിൽക്കുന്ന പാലമുള്ള റോമൻ മൂക്കുകളാണ് ജമുനാപ്യാരിയുടെ മറ്റൊരു പ്രത്യേകത. നീളമുള്ളതും പരന്നതും തൂങ്ങികിടക്കുന്നതുമായ ചെവികളാണ് (25 സെ.മി) ജമുനാപ്യാരിയുടേത്. തുടയുടെ പുറകിലായി കാണപ്പെടുന്ന നീളമേറിയ കട്ടിയുള്ള രോമങ്ങൾ ഇവയ്ക്ക് കൂടുതൽ ഭംഗികൂട്ടുന്നു. ദേശീയ ആടുഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ശരാശരി 194 ദിവസമാണ് ഇവയുടെ കറവക്കാലം.

മുതിർന്ന മുട്ടനാടുകൾക്ക് 65 മുതൽ 80 കിലോ വരെയും മുതിർന്ന പെണ്ണാടുകൾക്ക് 45 മുതൽ 60 കിലോ വരെയും ശരീരഭാരം പൊതുവേ കാണപ്പെടുന്നു. എന്നാൽ തിരഞ്ഞെടുത്ത് വളർത്തുന്ന ഉയർന്ന ശേഷിയുള്ളവയിൽ 125 കിലോ ശരീരഭാരംവരെ കാണപ്പെടുന്നു. ആടുകളുടെ വിപണി വില്പനയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള ഒരു ഇനമായിട്ടാണ് ജമുനാപ്യാരി അറിയപ്പെടുന്നത്. ആടുകളുടെ റോമൻ മൂക്കിന്റെ വളവ്, തൊലിയുടെ നിറം, പിൻകാലുകളിലെ രോമങ്ങളുടെ ഭംഗി, കൊമ്പിന്റെയും കളവിന്റെയും നിറം, ചെറിയ പ്രായത്തിലുള്ള ശരീരഭാരം, ഉയരം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആസ്പദമാക്കി മോഹവിലവരെ ലഭിക്കുന്ന ആടുകളും ഇക്കൂട്ടത്തിൽ ധാരാളമുണ്ട്.

English Summary: Jamunapari goat is the best breed in goats
Published on: 19 July 2023, 10:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now