നാടൻ കോഴികളുടെ എല്ലാം ഗുണങ്ങളോട് കൂടിയതും വളരെ എളുപ്പത്തിൽ വളർത്താൻ കഴിയുന്നതുമായ മൂന്നു മാസം കഴിഞ്ഞ കൈരളി കോഴി കുഞ്ഞുങ്ങൾ CFCC കൊല്ലം കോ ഫാം സെന്ററിൽ വിൽപ്പനക്ക് തയ്യാർ എടുക്കുന്നു.
എല്ല വാസിസിനുകളും കഴിഞ്ഞ ഇവയെ വാങ്ങുമ്പോൾ മെഡിക്കൽ കിറ്റും സൗജന്യമായി ലഭിക്കും. അട ഇരിക്കുവാൻ കഴിവുള്ളതും വിവിധ വകഭേദങ്ങലോട് കൂടിയതുമാണ് ഈ കൈരളി കോഴികൾ. ബുക്കിങിന് 9495722026 എന്ന പേരിൽ വിളിക്കാം
ഈ രംഗത്തേക്ക് കടന്നു വരുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ കൊടുക്കാം
ആവശ്യമായ സ്ഥലം
1000 കോഴി വളര്‍ത്തണം എങ്കില്‍ ഷെഡ് മാത്രംചുരുങ്ങിയത് 1250 സ്‌ക്വയര്‍ ഫീറ്റ് ആവശ്യമാണ്. തീറ്റ സ്റ്റോക് ചെയാനുള്ള സ്റ്റോര്‍ റൂം വേറെയും , 100 കോഴിക്ക് മുകളില്‍ വളര്‍ത്താന്‍ പഞ്ചായത്ത് ലൈസന്‍സ് ആവശ്യമാണ്.നൂറു മീറ്ററിന് ചുറ്റളവില്‍ വീടുകള്‍ ഉണ്ടെങ്കില്‍ അവരുടെ സമ്മതം ആവശ്യമാണ്.
കറന്റ്, വാഹന സൗകര്യം
ശുദ്ധജല ലഭ്യത തുടങ്ങിയവ ഉറപ്പു വരുത്തേണ്ടതാണ്.
സ്റ്റോർ റൂമിനു അടുത്ത് വരെ എത്തുന്ന രീതിയിൽ വാഹനസൗകര്യം ഒരുക്കേണ്ടതാണ്. ഇത് തീറ്റ ഇറക്കുവാനും തിരിച്ചു കോഴി/മുട്ട കയറ്റി പോവുന്നതിനും വളരെ അത്യാവശ്യം ആണ്.
കൂടൊരുക്കുമ്പോള്‍
തുറന്നുവിട്ട് വളര്‍ത്തുന്ന കോഴികളെ രാത്രി പാര്‍പ്പിക്കുന്നതിനായി തടിയും കമ്പിവലയും ഉപയോഗിച്ച് ലളിതമായ പാര്‍പ്പിടം പണിയാം. ഒരു കോഴിക്ക് നില്‍ക്കാന്‍ കൂട്ടില്‍ ഒരു ചതുരശ്രയടി സ്ഥലസൗകര്യം നല്‍കണം. നാലടി നീളവും മൂന്നടി വീതിയും രണ്ടടി ഉയരവുമുള്ള ഒരു കൂട് പണിതാല്‍ 10-12 കോഴികളെ പാര്‍പ്പിക്കാം. തറനിരപ്പില്‍ നിന്ന് മൂന്നടിയെങ്കിലും ഉയരത്തില്‍ വേണം കൂട് ക്രമീകരിക്കേണ്ടത്.
കൂടിനുചുറ്റും വേലികെട്ടി തിരിച്ച് അതിനുള്ളില്‍ പകല്‍ തുറന്നുവിട്ട് വളര്‍ത്താം. ഒരുകോഴിക്ക് പത്ത് ചതുരശ്രയടി സ്ഥലം എന്ന കണക്കില്‍ പത്ത് കോഴികള്‍ക്ക് 100 ചതുരശ്രയടി സ്ഥലം വേലിക്കെട്ടിനുള്ളില്‍ നല്‍കണം. മുട്ടയിടുന്നതിനായി പഴയ ടയറോ മരപ്പെട്ടിയോ കൊണ്ടുള്ള നെസ്റ്റ് ബോക്‌സ് ഒരുക്കണം.
സ്ഥലപരിമിതിയുള്ളവര്‍ക്ക് കോഴികളെ മുറ്റത്തോ, മട്ടുപ്പാവിലോ വളര്‍ത്തുന്നതിനായി ജി.ഐ. കമ്പിയില്‍ നിര്‍മിച്ച മോഡേണ്‍ കൂടുകളും വിപണിയിലുണ്ട്. ഓട്ടോമാറ്റിക് നിപ്പിള്‍ ഡ്രിങ്കര്‍ സംവിധാനം, ഫീഡര്‍, എഗ്ഗര്‍ ചാനല്‍ എന്നിവയെല്ലാമുള്ളതാണ് ഹൈടെക് കൂടുകള്‍. പ്രത്യേകം വികസിപ്പിച്ച അത്യുത്പാദനശേഷിയുള്ള ആഢ 380 പോലുള്ള കോഴിയിനങ്ങളാണ് ഹൈടെക് കൂടുകള്‍ക്ക് അനുയോജ്യം. ആഢ 380 കോഴികള്‍ വര്‍ഷത്തില്‍ 280-300 മുട്ട വരെയിടാന്‍ കഴിവുള്ളവയാണ്.
തീറ്റയൊരുക്കുമ്പോള്‍
മുട്ടയിടാന്‍ ആരംഭിച്ച ഒരു കോഴിക്ക് ഒരുദിവസം വേണ്ടത് 100-120 ഗ്രാംവരെ തീറ്റയാണ്. വീട്ടിലെ മിച്ചാഹാരം, അടുക്കളയില്‍നിന്നുള്ള ഭക്ഷ്യ അവശിഷ്ടങ്ങള്‍, വിലകുറഞ്ഞ ധാന്യങ്ങള്‍, ധാന്യത്തവിട്, പിണ്ണാക്ക്, പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം വീട്ടുവളപ്പിലെ കോഴികള്‍ക്ക് ആഹാരമായി നല്‍കാം.
ഒപ്പം മുറ്റത്തും പറമ്പിലും ചിക്കിച്ചികഞ്ഞ് അവര്‍ സ്വയം ആഹാരം കണ്ടെത്തുകയും ചെയ്യും. അസോള, വാഴത്തട, അഗത്തിച്ചീര, ചീര, ചെമ്പരത്തിയില, പപ്പായയില തുടങ്ങിയ പച്ചിലകളും തീറ്റപ്പുല്ലും അരിഞ്ഞ് കോഴികള്‍ക്ക് നല്‍കാം. അധിക അളവില്‍ ധാന്യങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണം. മുട്ടയുത്പാദനത്തിന് കാത്സ്യം പ്രധാനമായതിനാല്‍ ഒരു കോഴിക്ക് ദിവസേന അഞ്ച് ഗ്രാം എന്ന കണക്കില്‍ കക്കത്തോട് പൊടിച്ച് തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് ഉത്പാദനം കൂട്ടാന്‍ ഉപകരിക്കും.
വീട്ടുമുറ്റത്ത് അഴിച്ചുവിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് ഓരോ ഇടവിട്ട മാസങ്ങളിലും വാക്‌സിന്‍ നല്‍കുന്നതിന് ഒരാഴ്ചമുന്‍പും വിരയിളക്കുന്ന മരുന്നുകള്‍ നല്‍കണം. കോഴിപ്പേന്‍ ഉള്‍പ്പെടെയുള്ള ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ രണ്ടുമാസത്തിലൊരിക്കല്‍ കൂട്ടിലും പരിസരങ്ങളിലും കോഴികളുടെ ശരീരത്തിലും തളിക്കാം. മുട്ടയിടാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് (1516 ആഴ്ച പ്രായം) കോഴിവസന്തക്കെതിരായ വാക്‌സിന്‍ കുത്തിവെപ്പായി നല്‍കുകയും വേണം.