തമിഴ്നാട്ടിൽ ഉത്ഭവിച്ച ആടിനമാണ് കന്നി ആട്. ഇവ വരിക്കൻ ആട്, കറുപ്പു ആട്, പുള്ള ആട് എന്നിങ്ങനെ വിവിധ പ്രാദേശിക നാമങ്ങളിലും അറിയപ്പെടുന്നു. മുഖത്തിന്റെ വശങ്ങളിലുള്ള നീണ്ടവരകൾ കൊണ്ടാണ് ഇവയെ കന്നി അഥവാ വരിക്കൻ എന്നൊക്കെ വിളിക്കുന്നത്. തമിഴ്നാട്ടിലെ തിരുനെൽവേലി, വിരുദുനഗർ/കാമരാജ് നഗർ, തൂത്തുക്കുടി ജില്ലകളിലാണ് ഇവയുടെ ഉത്ഭവം എന്നു കരുതുന്നു. ഉയരമുള്ള ആടിനമാണ് ഇവ. ഇറച്ചിക്കു വേണ്ടിയാണ് ഇവയെ പ്രധാനമായും വളർത്തുന്നത്.
കറുത്ത നിറമുള്ള ശരീരമാണ് കന്നി ആടിന്റേത്. കൊമ്പിന്റെ അടിവശത്തു നിന്നും മുഞ്ഞിയുടെ മൂലവരെ നീളുന്ന വെളുത്ത രേഖ ഇവയുടെ പ്രധാന പ്രത്യേകതകളിലൊന്നാണ്. കൂടാതെ ചെവികളുടെ അരികുകൾക്ക് വെളുത്ത നിറമാണുള്ളത്. വയറിന്റെ അടിവശം കാലുകളുടെ ഉൾവശവും വെളുത്ത നിറമാണ്. മിക്കവാറും ആടുകൾക്കും കഴുത്തിന്റെ ഇരുവശത്തും വെളുത്ത വരകൾ കാണപ്പെടാറുണ്ട്.
ഇടത്തരം നീളമുള്ളവയാണ് ചെവികൾ. ആണാടുകൾക്ക് കൊമ്പ് കാണപ്പെടുന്നു. പെണ്ണാടുകൾക്ക് പൊതുവേ കൊമ്പ് ഉണ്ടാകാറില്ല. ഇടത്തരം നീളമുള്ളവയാണ് കൊമ്പുകൾ. പുറകിലേക്കും മലയാളിലേക്കായും കാണുന്നവയാണ് ഇവയുടെ കൊമ്പുകൾ. ഇടത്തരം നീളമുള്ളതും മെലിഞ്ഞതും ആണ് ഇവയുടെ വാൽ. സാധാരണയായി ഒരു പ്രസവത്തിൽ 90% ഒരു കുട്ടി മാത്രമാണ് ഉണ്ടാകാറുള്ളത്.