കെപ്കോ-മൃഗസംരക്ഷണ കുടുംബശ്രീയുടെ സംയുക്ത സംരംഭമായി “കേരള ചിക്കൻ' ഉല്പാദിപ്പിക്കാനുള്ള ഒരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 10 യൂണിറ്റുകൾ വീതം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
കെപ്കോ ഉല്പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമായ കോഴിക്കൂഞ്ഞുങ്ങളെ 45 രുപ നിരക്കിൽ യൂണിറ്റുകൾക്ക് നൽകുന്നതാണ്. 40-45 ദിവസം പ്രായവും രണ്ടു കിലോ ഭാരവുമാകുമ്പോൾ അവയെ കിലോയ്ക്ക് 85 രൂപ നിരക്കിൽ കെപ്കോ തന്നെ തിരിച്ചെടുത്ത് സ്വന്തം പ്ലാന്റിൽ പ്രോസസ് ചെയ്തത് ചിക്കൻ ഉല്പാദിപ്പിക്കുന്നതാണ്.
മരുന്നുകളുടെ ഉപയോഗം, വാക്സിനേഷൻ എന്നിവ മൃഗസംരക്ഷണ വകുപ്പ് മോണിട്ടർ ചെയ്യുന്നതാണ്.