Updated on: 27 June, 2024 3:28 PM IST
കിടാരി

പശുക്കുട്ടി വളർന്ന് വലുതാകുന്നതോടെ അത് കിടാരിയായിത്തീരുന്നു. ഒരു വയസ്സ് പൂർത്തിയാക്കിയ പശുക്കുട്ടിയെയാണ് കിടാരി എന്നു പറയുന്നത്

നല്ല പരിചരണം കിട്ടിയ പശുക്കുട്ടിയാണെങ്കിൽ കിടാരി പ്രായത്തിലേക്ക് കടക്കുമ്പോൾ അതിന് 70 കിലോഗ്രാമിൽ കുറയാത്ത തൂക്കം ഉണ്ടായിരിക്കും: തുടർന്നും നല്ല പരിചരണം നൽകിയാൽ ഒരു വയസ്സ് കഴിഞ്ഞാൽ കിടാരി മദി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. തറയ്ക്ക് ഒട്ടും നനവില്ലാത്തതും കാറ്റും വെളിച്ചവും ആവശ്യാനുസരണം ലഭിക്കുന്നതുമായ വൃത്തിയുള്ള സ്ഥലത്ത് കിടാരിയെ കെട്ടണം.

മൂന്നു മാസത്തിലൊരിക്കൽ വിരയിളക്കണം ഒരു വർഷം പ്രായമാകുന്നതിനു മുൻപേ ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകണം.

കിടാരികൾക്കായി 32% നിലക്കടല പിണ്ണാക്ക്, 30% അരിതവിട്, 30% ഉണങ്ങിയ മരച്ചീനിനുറുക്കിയത്, 5% എള്ളിൻ പിണ്ണാക്ക്, 1.5% ധാതുമിശ്രിതം, 1.5% ഉപ്പ് എന്നിവ അടങ്ങിയ സമീകൃത ആഹാരം കർഷകർക്ക് സ്വയമായി തയ്യാറാക്കാവുന്നതാണ്

7 മാസം മുതൽ 9 മാസം വരെയുള്ള കിടാരികൾക്ക് 70 മുതൽ 100 വരെ കിലോ ഗ്രാംതൂക്കം ഉണ്ടാകാറുണ്ട്. ഇവയ്ക്ക് 1.5 കിലോഗ്രാം സമീകൃത തീറ്റയും 15 കിലോ പച്ച പുല്ലും നൽകണം. 10 മുതൽ 15 മാസം വരെയുള്ള കിടാരികൾക്ക് 100 മുതൽ 150 കിലോഗ്രാം വരെ തൂക്കമുണ്ടാകും അതിനാൽ 2 കിലോ സമീകൃതാഹാരവും 15 മുതൽ 20 കിലോ വരെ പച്ചപ്പുല്ലും നൽകണം.

16 മാസം മുതൽ 20 മാസം വരെ ശരീരഭാരം 150 മുതൽ 200 കിലോ വരെ ഉണ്ടാകും തീറ്റ 25 കിലോയും പുല്ല് 20-25 കിലോവരെയും നൽകണം. പശുക്കുട്ടിയുടെ വളർച്ചാനിരക്ക് ഏറ്റവും കൂടിയിരിക്കുന്നത് 6-ാം മാസം മുതൽ ഗർഭധാരണം വരെയുള്ള കാലയളവിൽ നല്ല പരിചരണം വേണം

ശരിയായ പരിചരണം ലഭിക്കുന്ന കിടാരി ഒരു വയസു കഴിയുമ്പോൾ തന്നെ പ്രായപൂർത്തിയാവുകയും മദിയുടെ ലക്ഷണം കാണിച്ചു തുടങ്ങുകയും ചെയ്യും മദി ലക്ഷണം കാണിച്ചു തുടങ്ങിയാൽ എത്ര ദിവസം ഇടവിട്ടാണ് മദി ആവർത്തിക്കുന്നത് എന്ന് നിരീക്ഷിച്ചു ഉറപ്പു വരുത്തിയശേഷം രണ്ടോ മുന്നോ മദികൾ കഴിഞ്ഞിട്ട് ബീജസങ്കലനം നടത്തുന്നതാണ് നല്ലത്. ഗർഭധാരണ സമയത്ത് കിടാരിക്ക് 18 മാസം പ്രായമുണ്ടായിരിക്കണം. തള്ളപ്പശുവിൻ്റെ ശരീരഭാരത്തിൻ്റെ 2/3 ഭാഗമെങ്കിലും കൈവരണം.

English Summary: KIDARI COW MUST BE GIVEN GOOD CARE
Published on: 27 June 2024, 03:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now