Updated on: 18 August, 2020 9:02 PM IST
Kissan Poultry farm9ing Marketing sahakarana sangham


ആലപ്പുഴ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലെയും വിവിധതരം കോഴി കാട താറാവ് ഫാൻസി കോഴികളെയും വളർത്തി മുട്ടയും ഇറച്ചിയും ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്ന മുഴുവൻ കർഷകരെയും അതുപോലെതന്നെ പ്രദേശവാസികളായ എല്ലാത്തരം ആളുകളെയും സംഘവുമായി സഹകരിപ്പിച്ച് പദ്ധതി നടപ്പിൽ വരുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കിസ്സാൻ പൗൾട്രി ഫാമിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘ൦ ക്ലിപ്തം NO : A -1231 ന്റെ പ്രവർത്തനം ആലപ്പുഴ എസ് എൻ പുരത്തു ആരംഭിച്ചത്.
Kissan Poultry Farming aims to implement the project In collaboration with the team, all the farmers as well as all the locals who raise and market the various types of chicken quail duck fancy chickens in the whole area of ​​Alappuzha district by producing and marketing eggs and meat.


സംഘത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ


1. വിവിധതരം നിക്ഷേപങ്ങൾ സമാഹരിച്ച് അംഗങ്ങൾക്ക് തൊഴിൽ കണ്ടെത്തുക
2. ബന്ധപ്പെട്ട അനുബന്ധ സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ ധനസഹായം ചെയ്യുക
3 സംഘത്തിന്റെ കീഴിൽസ്വയം സഹായ ഗ്രൂപ്പുകളും ആക്ടിവിറ്റി ഗ്രൂപ്പു കളും സംഘടിപ്പിക്കുക
4. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കൽ അംഗങ്ങൾക്കും ഗ്രൂപ്പുകൾക്കും സഹായം നൽകുക
5 കാർഷികോല്പന്നങ്ങളുടെ ഉല്പാദനം നൂതന സാങ്കേതിക മാർഗ്ഗങ്ങളിലൂടെ വർദ്ധിപ്പിക്കുന്നതിനും വിപണന സൗകര്യം ഏർപ്പെടുത്തുന്നതിനും സഹായിക്കുക

Chikcs

6. കർഷകരുടെ സാഹിത്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള സെമിനാറുകൾ ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുക
7. കാർഷിക ഉൽപ്പന്നങ്ങളുടെ സംസ്കരണത്തിനും വിപണനത്തിനും ഏർപ്പെട്ടിരിക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുക
8 സംഘത്തിൻറെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ മുട്ടയുടെയും ഇറച്ചിയുടെയും സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുക
9. അംഗങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്കായി സർക്കാർ നിയന്ത്രണത്തിലുള്ള വിൽപ്പന വിപണന കേന്ദ്രങ്ങൾ പൗൾട്രി ഉപകരണങ്ങൾ ഇങ്കുബേറ്ററുകൾ ഹാച്ചറി ഫാമുകൾ എന്നിവയുടെ അംഗീകൃത ഏജൻസികൾ ആരംഭിക്കുകയും ചെയ്യുക
10. അംഗങ്ങളുടെ മക്കൾക്കും പൊതുജനങ്ങൾക്കും ഉതകുംവിധം സാന്ത്വനപരിചരണ കേന്ദ്രങ്ങൾ, അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പുകൾ, അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ഗുണപ്രദമാകും വിധം വിനോദ വിജ്ഞാന കേന്ദ്രങ്ങൾ സംഘടിപ്പിക്കുക
11. മുട്ടക്കും ഇറച്ചിക്കും താങ്ങുവില ലഭ്യമാക്കുക തീറ്റകൾ സബ്സിഡി നിരക്കിൽ നൽകുക ഇതിനായി മനോജ് ശിവദം പ്രസിഡന്റും മേഴ്‌സമ്മ സെക്രട്ടറിയും മനോജ് മധുസൂധനൻ വൈസ് പ്രസിഡന്റും ശുഭകേശൻ, അനീഷ്, ഉദയൻ തമ്പി, ഭാസുരൻ,ശ്യാ൦ സി സേനൻ ,ശാലിനി, ജിഷ ഘോഷ് എന്നിവർ ബോർഡ് മെമ്പേഴ്സും ആയി ഒരു ഭരണ സമിതിയും നിലവിൽ വന്നു.
ആലപ്പുഴയിലെ പൗൾട്രി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്‌ ഈ സംഘവുമായി ബന്ധപ്പെടാം. Ph.8943331180 , 854731118, 8592974547

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സംസ്ഥാനത്തെ പൗള്‍ട്രി ഹാച്ചറികള്‍ പുനരുദ്ധരിക്കും: മന്ത്രി തോമസ് ഐസക്ക്

#Chicken farm#Kerala#Farmer#Agriculture

English Summary: Kissan Poultry Farming to bring all the farmers of Alappuzha who produce and market eggs and meat under one umbrella
Published on: 18 August 2020, 08:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now