Updated on: 1 August, 2020 5:30 PM IST
desi hen

വർഷം മുഴുവൻ മുട്ടയിടുന്ന കോഴികളെ കിട്ടിയപ്പോഴാണ് നാടൻ കോഴികളെ നമ്മൾ മറന്നത്.എന്തെങ്കിലും കൊത്തി പെറുക്കി തിന്ന് മുറ്റത്തും പറമ്പിലും ചിക്കി ചികഞ്ഞു നടന്നിരുന്ന നാടൻ കോഴികൾ നമുക്ക് അപരിചിതരായി...
ഇപ്പോൾ നാടൻ മുട്ടക്ക് വീണ്ടും പ്രിയമേറുകയാണ്..
മണ്ണിളക്കി വളം തന്നു കൃഷിയെ താലോലിച്ചിരുന്ന നാടൻ കോഴികൾ തിരിച്ചു വരുന്നു...
അവരിൽ ചിലരെ പരിചയപ്പെടാം..

Let us have a look at Desi hens which were once very popoular in Kerala. They are Theni ,Thithiri , Kappiri  , Naked neck, Astra , chhattisgarh , kariyila and Thalasseri

തേനി കോഴി

തമിഴ് നാട്ടിലെ തേനി ജില്ലയിലെ ആഗ്രഹാരങ്ങൾക്കു
പ്രിയപ്പെട്ട ഇനമാണിവ.
സ്വർണ്ണ വർണ്ണ കണ്ണിനു ചുറ്റും നേർത്ത പടലം പടരുന്ന മിഴികൾ ആരെയും ആകർഷിക്കും.
കരിങ്കറുപ്പാണ് വാൽനിറം,
കഴുത്തിലാകട്ടെ ശുഭ്ര ശോഭയും.

തിത്തിരി കോഴി

മധ്യ തിരുവിതാംകൂറിലെ പ്രാജീന കോഴികൾ. കറുപ്പും വെളുപ്പും നിറഞ്ഞ ആഴകാണു തിത്തിരി കോഴികൾക്ക്.
വാൽ നീണ്ട കോഴികളാണിവർ. വാലഴകിന്റെ ഭംഗിയാണ് തിത്തിരി കോഴികളെ പ്രസിദ്ധരാക്കിയത്. വർഷത്തിൽ നാല്പതോളം മുട്ടകൾ ഇടും.

കാപ്പിരി കോഴി

എഴുന്നു നിൽക്കുന്നതുപോലെയുള്ള തൂവൽ വിന്ന്യാസം.
ചോര ചുവപ്പൻ ആടകളും പൂവും .ആദിവാസി മേഖലകളായ ഇടമല കുടി , വട്ടകുണ്ട്,
സുഗന്ധ ഗിരി എന്നിവിടങ്ങളിൽ പ്രസിദ്ധരാണിവർ.
കറുപ്പ്, വെളുപ്പ്, ചുവപ്പ് നിറങ്ങളിൽ കാണാം.

നേക്കഡ് നെക്ക്

കഴുത്തിൽ തൂവലുകളെ ഇല്ലാത്ത നാടൻ കോഴി.
കടുത്ത ഉഷ്ണവും ശൈത്യവും അതി ജീവിക്കും , വിവിത മേനി നിറങ്ങളുള്ള ഇവരെ പറ്റി ശാസ്ത്ര ലോകം ഇന്നും ഗവേഷണത്തിലാണ്.
ഇറച്ചിക്കും , മുട്ടക്കും യോജിച്ച ഇനം. വർഷത്തിൽ നൂറോളം മുട്ടകൾ തരും.

ആസ്ട്രാ കോഴികൾ

പുള്ളിയും പോരും പടരുന്നതാണ് ആസ്ട്ര കോഴി സൗന്ദര്യം.
വിവിത ജനസ്സുകളുടെ സങ്കരത്താൽ പരമ്പരാഗ തമായി ജനിച്ച ഇവർ ഇന്ന് ഒരു വ്യവസ്ഥാപിത ജനുസ്സായി മാറിയിട്ടുണ്ട്.
ആസ്ട്ര ചുവപ്പ്, വെളുപ്പ്, കറുപ്പ് എന്നിങ്ങനെ വിവിത ഇനങ്ങൾ.

ഛത്തീസ്ഗഡ് മഞ്ഞ

ഛത്തീസ്‌ഗഡിലെ റായ്പൂരിൽ പിറവിയെടുത്ത ഇവർ വർഷത്തിൽ അറുപതോളം മുട്ടകൾ ഇടും. നല്ല അടയിരിക്കൽ ശേഷിയുമുണ്ട്. തവിട്ടു മേനിയിൽ വെള്ളയും കറുപ്പും പുള്ളികൾ വീഴുന്ന തൂവലുകൾ .

കരിയില കോഴി

കരിയിലകളിൽ മുട്ടയിട്ടു അട ഇരുന്നിരുന്ന കരിയില കോഴി മലബാറിന്റെ സ്വന്തം ഇനമാണ്. ഒരു കാലത്തു കോഴിക്കോട് , വയനാടൻ ചുരങ്ങളിലും സമൃദ്ധമായിരുന്ന ഇവരുടെ എണ്ണം ഇന്ന് ചുരുങ്ങി. കറുപ്പും വെള്ളയും ചേർന്ന അഴകാർന്ന തൂവൽ രാജികളാണ് ഇവരുടെ ലവണൃത്തിന്റെ രഹസ്യം.

തനി നാടൻ

കുഞ്ഞൻ കോഴികളായ തനി നാടൻ കോഴികൾക്കു നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്..
മര പൊത്തുകളിലും , മതിലിടുക്കുകൾകിടയിലും കൂടുകൂടിയിരുന്ന ഇവർ നല്ല ഉയരത്തിലേക്ക് പറന്നുയരാൻ ശേഷിയുള്ളവരാണ് .
പരുന്തും, പ്രാപിടിയന്മാരും ഇവരുടെ ഏഴയലത്ത് വരില്ല. വേണ്ടി വന്നാൽ ആക്രമണകാരിയാവുന്ന ഇവർ വർഷത്തിൽ ഇരുപത്തിയഞ്ചു മുട്ടകൾ ഇടും . നാല്പത്, നാല്പത്തഞ്ചു ഗ്രാം തൂക്കം വരും മുട്ടയ്ക്ക്.

തലശേരി കോഴി

കാപ്പി വർണ്ണത്തിലെ സുന്ദരി കോഴികളാണ് തലശ്ശേരി കോഴികൾ.തലശ്ശേരി, കൊട്ടിയുർ, കണ്ണവം, തില്ലങ്കേരി എന്നീ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന നാടൻ കോഴി.ചെവിയും മുഖവും പനി നീർ വർണ്ണമുള്ള ഇവർ അതിവേഗ ഓട്ടക്കാരാണ്.
അടയിരിക്കുന്ന വിരുതർ , വർഷത്തിൽ എൺപത് മുട്ടകൾ.

Phone - Jhonson - 9526756365

അനുബന്ധ വാർത്തകൾ

170 മുട്ടയിടുന്ന തലശ്ശേരി കോഴികൾ

 

English Summary: Know different types of Indigenious hen types
Published on: 01 August 2020, 05:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now