കേരളത്തിലെ എല്ലാ നദികളിലും കാണുന്ന മത്സ്യങ്ങളിൽ ഒന്നാണ് കുള്ളൻ കല്ലോട്ടി. ശരീരം നീണ്ടതും, ഉരുണ്ടതുമാണ്. അടിവശം പരന്നിരിക്കും. മുതുകു ചിറകിന്റെ സ്ഥാനം, കാൽച്ചിറകിന് നേരെ മുകളിൽ നിന്ന് അൽപം മുമ്പിലായിരിക്കും. മാത്രവുമല്ല ശിരസ്സിന്റെ അഗ്രത്തോടടു ത്തായിട്ടാണ് മുതുകു ചിറകു കാണപ്പെടുന്നത്. കൈച്ചിറകുകൾ ശരീരത്തിന് തിരശ്ചീനമായി പാർശ്വങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
രണ്ടു ജോടി മിശ രോമങ്ങളുണ്ട്. വായ് അടിവശത്താണ്. കീഴ്ത്താടിയിൽ തളികപോലുള്ള തടിപ്പുകാണാം. നല്ല കുത്തൊഴുക്കിലും പാറ പോലുള്ള പ്രതലത്തിൽ ഒട്ടി ചേർന്നിരിക്കുവാൻ ഈ തളിക സഹായിക്കുന്നു. ഈ തളികക്കു ചുറ്റും കട്ടിയുള്ള, വൃത്താകൃതിയിൽ തന്നെയുള്ള ചർമ്മം കാണാം. നാസികാഗ്രം നാസികയിൽ നിന്നും ചെറുതായി വിട്ടുനിൽക്കുന്നുവെന്നു തോന്നുമാറ്, ഒരു വിടവു കാണാം.
നാസികയുടെ അഗ്രത്തിൽ തടിപ്പുകളും, വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള ചെറിയ മുള്ളുകളും കാണാം. ചെതുമ്പലുകൾ വലുതാണ്. പാർശ്വരേഖ പൂർണ്ണവും, 32-34 ചെതുമ്പലുകളിലായും കാണ പ്പെടുന്നു. അടിവശത്തും വായ്ക്കും കൈച്ചിറകിനോട് ചേർന്ന ഭാഗങ്ങളിലും ചെതുമ്പലുകൾ തീരെയില്ല. വാൽച്ചിറകിന്റെ തുറന്ന ഭാഗം അത് അവതല മല്ല
1839 ൽ കേണൽ സെക്സ്, ഭീമാ നദിയിൽ നിന്നും കണ്ടെത്തി നാമകരണം ചെയ്തു (Sykes, 1839), അന്നാട്ടുകാർ ഇതിനെ “മുള്ളിയ' എന്നു വിളിക്കുന്നതിനാൽ, ഈ പ്രാദേശിക നാമം തന്നെ ശാസ്ത്രനാമമായി നൽകുകയായിരുന്നു. കേരളത്തിൽ സമുദ്രനിരപ്പിൽ നിന്നും, 100 മീറ്റർ ഉയരമുള്ള നദികളിൽ ധാരളാമായി കാണുന്നു. ഏകദേശം 15 സെ.മീ വരെ വലുപ്പം വരുന്ന ഇവ ഭക്ഷ്യയോഗ്യമാണ്.
ജൈവസമ്പത്തുകൾ വികസനത്തിന്റെ അസംസ്കൃത വസ്തുക്കളും കൂടിയാണ്. അതി പ്രധാനമായ ആരോഗ്യമേഖല മുതൽ കരകൗശല നിർമ്മാണത്തിൽ വരെ ജൈവവസ്തുക്കളുടെ ഉപയോഗം കാണാം, മത്സ്യങ്ങളുടെ ചൂഷണവും ഉപയോഗവും, ഈയവസരത്തിൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. അലങ്കാരം, ആതുരസേവനം, വിനോദം, ആഹാരം ഇവയെല്ലാം വേണ്ടി ചൂഷണം ചെയ്യപ്പെടുന്ന മത്സ്യങ്ങൾ നിരവധിയാണ്.
ആധുനികസാങ്കേതിക ഉപകരണങ്ങളുടെ ആവിർഭാവത്തോടു കൂടി, ഉപഭോഗവും ഉൽപാദനവും തമ്മിലുണ്ടായിരുന്ന സൂക്ഷ്മമായ സമവാക്യങ്ങളിൽ മാറ്റം വരുകയും ജൈവ സമ്പത്തിനുമേൽ കനത്ത ആഘാത മേൽപ്പിക്കുകയും ചെയ്തു. മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞു വന്നു. കീടനാശിനി പ്രയോഗങ്ങൾ നെൽപ്പാടങ്ങളിലെ മത്സ്യസമ്പത്തിനെ ശിഥിലമാക്കിയപ്പോൾ മലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധനവും, ജലസമ്പത്തിന്റെ ശോഷണവും. അണക്കെട്ടുകളും ഒന്നു ചേർന്ന് നദികളിലെ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി മാറി.
അന്യാദൃശ്യമായ നമ്മുടെ മത്സ്യസമ്പത്ത് വരും തലമുറയുടേതു കൂടിയാണ്. അതു കൊണ്ടു തന്നെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുടേതും. ഉത്തരവാദിത സന്തുലിത വിഭവവിനിയോഗ മാതൃകകളാണ് നാം അവലംബിക്കേണ്ടത്. ശാസ്ത്രീയമോ പരമ്പരാഗതമോ ആയ ഏതു രീതികൾ പിൻതുടർന്നാലും വരും കാലങ്ങളിൽ മത്സ്യസമ്പത്ത് സംരക്ഷിക്കണമെങ്കിൽ ചില അറിവുകൾ അനിവാര്യമാണ്.