തിരുവനന്തപുരം :പാറശ്ശാല പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നവീകരിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന്(03 ഫെബ്രുവരി) വൈകിട്ട് 4.30ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി കെ. രാജു നിര്‍വഹിക്കും.
പരശുവയ്ക്കല്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കെട്ടിടം നവീകരിക്കുന്നത്. മലബാറി ആടുകളുടെ സംരക്ഷണത്തിനായുളള സംസ്ഥാനത്തെ ആദ്യത്തെ ഈ കേന്ദ്രം വളര്‍ച്ചയുടെ നാള്‍വഴിയിലാണ്.
1,000 ആടുകളെ വളര്‍ത്താനും ഉത്പാദിപ്പിക്കുന്ന ആട്ടിന്‍ കുട്ടികളെ കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കാനും വൈകാതെ ഈ കേന്ദ്രത്തിന് സാധിക്കും.
സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെന്‍ഡാര്‍വിന്‍, പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നൂറുമേനിയില്‍ കൊടുമണ്‍ റൈസ്