Updated on: 18 February, 2022 10:31 AM IST
ലാസാ ആപ്സോ - നിലത്ത് മുട്ടി കിടക്കുന്ന രോമവും, ശൗര്യം കാണിക്കുന്ന പ്രകൃതവും,

ഓമനിച്ചു വളർത്തുവാൻ നായ് ഇനങ്ങളിൽ ഏറ്റവും പേരുകേട്ടത് ലാസാ ആപ്സോ ആണ്. നിലത്ത് മുട്ടി കിടക്കുന്ന രോമവും, ശൗര്യം കാണിക്കുന്ന പ്രകൃതവും, ഉടമസ്ഥനോടുള്ള അളവറ്റ സ്നേഹവും ഈ ഇനത്തിന് വിപണിയിൽ ഡിമാൻഡ് കൂടാൻ കാരണമാകുന്നു

പരിചരണമുറകൾ

വൃത്തിയുള്ള ചുറ്റുപാടിൽ വേണം ഇവയെ സംരക്ഷിക്കുവാൻ. രോമം കൂടുതലായതിനാൽ നിത്യേന ചീകി ഒതുക്കണം.

അനുയോജ്യമായ ഉപകരണങ്ങളുപയോഗിച്ച് വേണം ഗ്രൂമിങ്ങ് നടത്തുവാൻ. രണ്ടാഴ്ച കൂടുമ്പോൾ ഇവയെ നിർബന്ധമായും കുളിപ്പിക്കണം. ഇതിനുവേണ്ടി കണ്ടീഷണറുകൾ ഉപയോഗപ്പെടുത്താം. രോമങ്ങൾ ചികി കൊടുക്കുന്നതും, വെട്ടുന്നതും പ്രത്യേകശ്രദ്ധ വേണ്ട കാര്യങ്ങൾ ആണ്. ധാരാളം രോമം ഉള്ളതിനാൽ ചൂട് താങ്ങാനുള്ള ശേഷി കുറവാണ്.

Lhasa Apso is one of the most popular breeds of dogs for petting. Demand for this specialty has grown significantly as a result of recent corporate scandals.

അതുകൊണ്ട് ഈർപ്പം നിറഞ്ഞ അന്തരീക്ഷം ചൂടിന് ചുറ്റും സജ്ജമാക്കണം. കൂടാതെ കൂട്ടിനുള്ളിൽ ശുദ്ധജലം ലഭ്യമാക്കണം. നല്ല രീതിയിലുള്ള വളർച്ചയ്ക്ക് ഇവയ്ക്ക് നൽകുന്ന തീറ്റയുടെ അളവ് പ്രധാനമാണ്. അധികമാകാതെ പ്രോട്ടീൻ ഫുഡ് നൽകിയിരിക്കണം. കൂടാതെ 14 ശതമാനത്തിനു മുകളിൽ കൊഴുപ്പുള്ള ഭക്ഷണമാണ് ഇവയ്ക്ക് പ്രധാനമായും നൽകുന്നത്. കുള്ളൻ ഇനങ്ങൾ ആയതിനാൽ പ്രജനന രീതിയിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. ഇതിന് ആൺപെൺ നായ്ക്കളുടെ വലുപ്പം കണക്കിലെടുക്കണം. കുറഞ്ഞ സ്ഥല സൗകര്യത്തിൽ വളർത്തുവാൻ മികച്ചത് ആയതിനാൽ ധാരാളം പേർ ഈ ഇനം വാങ്ങിക്കാറുണ്ട്. ഉടമസ്ഥനോട് ഉള്ള അതിരറ്റ സ്നേഹം ആണ് ഇവയുടെ മറ്റൊരു പ്രത്യേകത. ഉടമസ്ഥത സ്നേഹ ലാളനകൾ ഇഷ്ടപ്പെടുന്നവരാണ് ലാസാ ആപ്സോ. ആക്രമാസക്തരായി കാണപ്പെടാത്ത ഈ ഇനം സ്ത്രീകൾക്കും, കുട്ടികൾക്കും കൈകാര്യം ചെയ്യുവാൻ എളുപ്പമാണ്. അതീവ ബുദ്ധിശാലികളായ ഇവ അന്യർ വീടിൻറെ അകത്തേക്ക് വരുമ്പോൾ വലിയ ശൗര്യം കാണിക്കുന്നു. ഇവയുടെ ചരിത്രം പരിശോധിച്ചാൽ ലോകത്താകമാനം ഇവയ്ക്ക് ആരാധകർ കൈവന്ന ഒരു സംഭവമാണ് 1940ൽ പതിനൊന്നാം ദലൈലാമ സമ്മാനമായി അമേരിക്ക നൽകിയ നായ്ക്കളിൽ ഈ ഇനം ഉണ്ടായിരുന്നുവെന്നത്.

ടിബറ്റൻ നാടുകളിൽ അവിടത്തുകാർ ലാസാ ആപ്സോ ഹിമ സിംഹത്തിനെ ഭൂമിയിലെ പ്രതിനിധികളായി ഇതിനെ കണക്കാക്കുന്നു.

English Summary: Lhasa Apso dog for home guard dog breeding
Published on: 18 February 2022, 09:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now