1. Livestock & Aqua

ബ്രിട്ടീഷ് കുതിര പട്ടാളത്തെ വിറപ്പിച്ച രാജപാളയം പ്രൗഢി

നാടൻ നായ ഇനങ്ങളിൽ ഏറ്റവും പേരുകേട്ട ഇനമാണ് രാജപാളയം. തമിഴ്നാട്ടിലെ വിരുതുനഗർ ജില്ലയിലെ രാജപാളയം പട്ടണത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഇവ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ഏറെ സ്വീകാര്യത നേടി. അതിവേഗം ഓടാനുള്ള കഴിവും, ഏകദേശം 25 മുതൽ 30 ഇഞ്ച് ഉയരവും ആണ് ഇവയുടെ പ്രത്യേകത.

Priyanka Menon
നാടൻ നായ ഇനങ്ങളിൽ ഏറ്റവും പേരുകേട്ട ഇനമാണ് രാജപാളയം
നാടൻ നായ ഇനങ്ങളിൽ ഏറ്റവും പേരുകേട്ട ഇനമാണ് രാജപാളയം

നാടൻ നായ ഇനങ്ങളിൽ ഏറ്റവും പേരുകേട്ട ഇനമാണ് രാജപാളയം. തമിഴ്നാട്ടിലെ വിരുതുനഗർ ജില്ലയിലെ രാജപാളയം പട്ടണത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഇവ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ഏറെ സ്വീകാര്യത നേടി. അതിവേഗം ഓടാനുള്ള കഴിവും, ഏകദേശം 25 മുതൽ 30 ഇഞ്ച് ഉയരവും ആണ് ഇവയുടെ പ്രത്യേകത. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ഇവ പായും. ആകാരത്തെ കുറിച്ച് പറഞ്ഞാൽ പിങ്ക് മൂക്കും പാൽ വെള്ള ശരീരവുമാണ്.

പഴയകാല നമ്മുടെ ചരിത്രത്തിൽ ബ്രിട്ടീഷുകാരുടെ കുതിര പട്ടാളത്തിന് ഇടയിലേക്ക് കയറി കുതിരകളെ വിരട്ടിയോടിച്ച ചരിത്രം ഈ ഇനത്തിന് ഉണ്ട്. തമിഴ്നാട്ടിലെ നായ്ക്കർ വിഭാഗത്തിൽപ്പെട്ടവരുടെ ഇഷ്ട വളർത്തുന്നതായി കൂടിയാണ് രാജപാളയം.

പരിചരണം

ഒരു വയസ്സ് പൂർത്തിയായാൽ ഒരു നേരം മാത്രമാണ് ഇവയ്ക്ക് ഭക്ഷണം നൽകേണ്ടത്. രാവിലെ രണ്ട് ചപ്പാത്തി രണ്ട് കഷ്ണം ബ്രെഡ്, മുട്ട ഇവയിലേതെങ്കിലുമൊന്ന് നൽകാം. രാത്രി ചിക്കൻ ചേർത്ത് ഭക്ഷണം നൽകാം.

ആരോഗ്യകാര്യങ്ങൾ

ഫംഗസ് ബാധ ഇവയിൽ ധാരാളമായി കാണുന്നതുകൊണ്ടുതന്നെ ഈർപ്പം കൂടുതലുള്ള സ്ഥലങ്ങളിൽ ഇവയെ പ്രാർപ്പിക്കരുത്. 15 ദിവസം പ്രായമാകുമ്പോൾ ആദ്യ വിരയിളക്കൽ നടത്താം. അതിനു ശേഷം മാത്രം കാൽസ്യം സപ്ലിമെൻറ് നൽകാവൂ. ആറുമാസത്തോളം കാൽസ്യം കൊടുക്കാവുന്നതാണ്. രോഗപ്രതിരോധശേഷിക്ക് വേണ്ടി മഞ്ഞൾ ചേർത്ത് വേവിച്ച് മത്തി ചോറിനൊപ്പം നൽകാം.

പ്രജനനം

വർഷത്തിൽ ഒരു തവണയാണ് പ്രജനനം. ഒറ്റപ്രസവത്തിൽ എട്ടു വരെ കുഞ്ഞുങ്ങൾ ഉണ്ടാകും. നല്ല രീതിയിൽ തീറ്റ കഴിക്കാൻ തുടങ്ങിയാൽ കുഞ്ഞിനെ 12000 രൂപ വരെ വിപണിയിൽ നിന്ന് ലഭ്യമാകുന്നുണ്ട്. പരിശീലന മുറകൾ പഠിപ്പിച്ചതിനുശേഷം വിപണി തേടിയാൽ ഇരട്ടിലാഭം ചെയ്യാവുന്നതാണ്.

നായ വളർത്തൽ ഇഷ്ടപ്പെടുന്നവർക്ക് വിപണി മൂല്യമുള്ള റോട്ട് വീലർ തന്നെ മികച്ച ഇനമായി തെരഞ്ഞെടുക്കാം

English Summary: Rajapalayam pride that shook the British cavalry

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds