Updated on: 15 July, 2021 4:45 PM IST
വളർത്തുമൃഗങ്ങളെ വാങ്ങുന്നവർ

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറു മാസത്തിനകം ലൈസൻസെടുക്കണമെന്ന് ഹൈകോടതി.

ആവശ്യമെങ്കിൽ ലൈസൻസ് ഫീസ് ഏർപ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ. കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറു മാസത്തിനകം ലൈസൻസെടുക്കണമെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വേണം ലൈസൻസെടുക്കാൻ. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പൊതു നോട്ടീസ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകണം.

ഇനി വളർത്തുമൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണം. ആവശ്യമെങ്കിൽ ലൈസൻസ് ഫീസ് ഏർപ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ. കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു.

മൃഗ സംരക്ഷണ കേന്ദ്രവും അനുബന്ധ സൗകര്യവുമൊരുക്കാൻ പൊതു -സ്വകാര്യ പങ്കാളിത്തത്തിലൂടെ നടപടി സാധ്യമാണോയെന്ന് പരിശോധിക്കാനും സർക്കാറിനോട് നിർദേശിച്ചു. അടിമലത്തുറ ബീച്ചിൽ വളർത്തുനായയെ കൊലപെടുത്തിയ സംഭവത്തിൽ കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്.

English Summary: LICENSE FOR THOSE WHO CARE PETS AT HOME
Published on: 15 July 2021, 04:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now