Updated on: 10 September, 2024 10:47 PM IST
എലി

വയൽ പണിക്കാരുടെ രോഗം ചെളിയിൽ പണിയെടുക്കുന്നവരുടെ രോഗം, കരിമ്പുവെട്ടുകാരുടെ രോഗം, പന്നിവളർത്തൽ കർഷകരുടെ രോഗം എന്നൊക്കെയുള്ള അപരനാമങ്ങളും എലിപ്പനിക്കുണ്ട്. ചെളിയും വെള്ളവും കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ കൃഷി-അനുബന്ധ ജോലികളിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ വ്യക്തിഗത സുരക്ഷാമാർഗങ്ങളായ വെള്ളം കയറാത്ത കാലുറകളും കൈയ്യുറകളും ധരിക്കണം. കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുഖവും വായും കഴുകുന്നതും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം.

ചർമ്മത്തിൽ മുറിവോ വ്യണമോ പോറലോ ഉണ്ടെങ്കിൽ എലിപ്പനി രോഗാണുവിന് അനായാസം ശരീരത്തിനുള്ളിൽ കടക്കാനാവും. പാദം വിണ്ടുകീറിയവർ, ഏറെ നേരം വെള്ളത്തിൽ പണിയെടുത്ത് കൈകാലുകളിലെ ചർമ്മം മൃദുലമായവർ തുടങ്ങിയവരിലും എലിപ്പനി രോഗാണുവിന് ശരീരത്തിനകത്തേക്കുള്ള പ്രവേശനം എളുപ്പമാണ്. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ ജോലിയ്ക്ക് മുൻപും ശേഷവും മുറിവിൽ ആന്റി സെപ്റ്റിക് ലേഖനങ്ങൾ പുരട്ടി ബാൻഡേജ് ഒട്ടിക്കുകയോ കെട്ടുകയോ വേണം. അയഡിൻ അടങ്ങിയ ലേപനങ്ങൾ ഇതിനായി യോഗിക്കാവുന്നതാണ്.

ചിലർക്ക് ഡോക്‌സിസൈക്ലിൻ വയറിൽ അസ്വസ്ഥതയുണ്ടാക്കാം. അങ്ങിനെയുള്ളവർ ഡോക്ടറെ സമീപിച്ച് ഫലപ്രദമായ മറ്റ് ആന്റിബയോട്ടിക്കുകൾ സ്വീകരിക്കണം. പ്രതിരോധ മരുന്നുകൾ കഴിച്ചവരും ചെളിയിലും കെട്ടി നിൽക്കുന്ന വെള്ളത്തിലും ഇറങ്ങി ജോലിയിൽ ഏർപ്പെടുമ്പോൾ കയ്യുറയും കാലുറയും ഉൾപ്പെടെയുള്ള സ്വയം പരിരക്ഷാമാർഗങ്ങൾ സ്വീകരിക്കണം.

English Summary: Steps to avoid getting affected by rat fever
Published on: 10 September 2024, 10:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now