Updated on: 18 May, 2021 8:00 PM IST
മിനി ഡയറി ഫാം തുടങ്ങാൻ ധനസഹായം

കാസർഗോഡ് :പ്രവാസി സംരംഭക ഗ്രൂപ്പുകൾക്ക് മിനി ഡയറി ഫാം തുടങ്ങാൻ ജില്ലാ പഞ്ചായത്ത് അവസരമൊരു ക്കുന്നു. കോവിഡാനന്തര ലോകത്തിലെ തൊഴിൽ നഷ്ടത്തിൽനിന്നും പ്രവാസികളെ കരകയറ്റുക എന്ന ലക്ഷ്യത്തോ ടെയാണ് കാസർഗോഡ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവാസി സംരംഭക ഗ്രൂപ്പുകൾക്ക് മിനി ഡയറി ഫാം തുടങ്ങാൻ ധനസഹായം നൽകുന്നത്.

വിദേശത്തു നിന്നും മടങ്ങിവന്ന പ്രവാസികളുടെ രജിസ്റ്റർ ചെയ്ത സംരംഭക ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. ക്ഷീരവികസനവകുപ്പിന്റെ നിർദേശാനുസരണമാണ് പദ്ധതി നടപ്പിലാക്കേണ്ടത്. ജില്ലയിൽ തെരഞ്ഞെടുക്കപ്പെടുന്ന നാല് ഗ്രൂപ്പുകൾക്കാണ് ധനസഹായം ലഭിക്കുക. ഒരു ഗ്രൂപ്പിനു പരമാവധി അഞ്ച് ലക്ഷം രൂപ പദ്ധതി ധനസഹായമായി അനുവദിക്കും. ബാക്കി തുക ഗുണഭോക്തൃവിഹിതമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക് ക്ഷീരവികസന യൂണിറ്റുകളിലോ കാസർകോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം. അപേക്ഷകൾ മെയ് 31നകം ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം.

Registered entrepreneurial groups of expatriates returning from abroad can apply. The project is to be implemented as per the directions of the Dairy Development Department. Funding will be provided to four selected groups in the district. A maximum of `5 lakh per group will be sanctioned as project financial assistance. The remaining amount will be the beneficiary share.

English Summary: Mini Dairy Farm for Expatriate Entrepreneurial Groups
Published on: 18 May 2021, 06:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now