പോത്ത് വളർത്തി ലാഭം നേടാൻ അവസരം

Tuesday, 30 January 2018 07:25 PM By Dev

മാംസാഹാര പ്രിയര്‍ ഏറെയുള്ള കേരളത്തില്‍ പോത്തിറച്ചിക്കും എരുമപ്പാലിനുമുള്ള വിപണി മുതലാക്കാന്‍ കര്‍ഷകരും യുവാക്കളും രംഗത്ത്. വിദേശത്തും ഇറച്ചിക്ക് വിപണി സാധ്യതകളേറെയാണെന്നുള്ളത് ഏറെ പ്രതീക്ഷ നല്‍ക്കുന്നു. പോത്ത് കൃഷി നഷ്ടമാവില്ലെന്ന കാഴ്ചപ്പാടാണ് കര്‍ഷകരേയും യുവാക്കളേയും ഈ രംഗത്തേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുന്നത്. ഇതര തൊഴിലുകളില്‍ കടുത്ത മത്സരം നിലനില്‍ക്കുമ്പോള്‍ പോത്തുവളര്‍ത്തലാണ് കൂടുതല്‍ അനുയോജ്യമെന്ന് അവര്‍ കരുതുന്നു.

വിവിധ വര്‍ഗ്ഗത്തില്‍പ്പെട്ട പോത്തുകള്‍ക്കായി കര്‍ഷകര്‍ ഇപ്പോള്‍ നെട്ടോട്ടത്തിലാണ്. പെട്ടന്ന് തൂക്കം വര്‍ദ്ധിക്കുന്ന ഇനത്തില്‍പ്പെട്ടവയോടാണ് കര്‍ഷകര്‍ക്ക് പ്രിയം. പഞ്ചാബിന്റെ ഓമനകളായ മുറ, നീലിരവി, ഗുജറാത്തിലെ സുര്‍ത്തി, മെഹ്‌സാന,ജാഫ്രാബാദി തുടങ്ങി മികച്ച എരുമ ജനുസ്സുകളാണ് കര്‍ഷകര്‍ തിരഞ്ഞെടുക്കുന്നത്.

ആറുമാസം പ്രായമായ കന്നുകുട്ടികളെയാണ് വളര്‍ത്താന്‍ വാങ്ങുന്നതിന് ഉചിതമെന്നാണ് അഭിപ്രായം. 50 60 കിലോഗ്രം ഭാരം ഉള്ളവയാണ് വളര്‍ത്താന്‍ അനുയോജ്യം. നാടന്‍ ഇനത്തിലുള്ളവക്ക് ശരീര ഭാരം കുറവാണ്. അതു കൊണ്ട് പെട്ടെന്ന് തൂക്കം വര്‍ദ്ധിക്കുന്ന മുറെയെയാണ് കൃഷിക്കാര്‍ തെരഞ്ഞെടുക്കുന്നത്. വളര്‍ച്ചയെത്തിയ മുറൈ എരുമക്കും പോത്തിന്നും ഏഴു ക്വിന്റലോളം തൂക്കമുണ്ടാകും. കേരളത്തിലെ കാലാവസ്ഥയുമായി ഇവ ഇണങ്ങി ചേരുമെന്ന് അനുഭവസ്ഥര്‍ പറഞ്ഞു. അതുകൊണ്ട് ഇവയ്ക്ക് കേരളത്തില്‍ അങ്ങോളമിങ്ങോളം സ്വീകാര്യത ലഭിക്കുന്നുണ്ട്. കേരളത്തില്‍ പോത്തിറച്ചി കിലോയ്ക്ക് 300 രൂപയാണ് മാര്‍ക്കറ്റ് വില. 85 രുപ നിരക്കിലാണ് പോത്തുകുട്ടികളെ വാങ്ങുന്നത്. 100 കിലോ തൂക്കമുള്ള പോത്തിന് 9000 രൂപയാണ് വില. ഒന്നര വര്‍ഷം കൊണ്ട് ഇവയുടെ തൂക്കം അഞ്ച് ക്വിന്റല്‍ വരെയാകുമെന്നാണ് കണക്ക്.

ഇറച്ചിക്കും പാലിനും ആവശ്യക്കാര്‍ ഏറിയതോടെ കന്നുകാലി വളര്‍ത്തുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് മുറെ എരുമ വര്‍ഗ്ഗം.പാലും, മാംസവും ലഭിക്കും എന്നതിനാലാണ് ഈ ഇനത്തിന് ആവശ്യക്കാരേറിയത്. ഗുണമേന്മയേറിയ പാലിനും മാംസത്തിനും പുറമേ കൃഷിപ്പണികള്‍ക്കും ഉപയോഗിക്കാം. ഉയര്‍ന്ന രോഗപ്രതിരോധശേഷി, പോഷാകാഹാരക്കുറവിലും ജീവിക്കാനുള്ള ശേഷി, പാലിലെ കൊഴുപ്പിന്റെ കൂടിയ അളവ് ഇവയെല്ലാം മുറെയെ കര്‍ഷകര്‍ക്ക് പ്രിയങ്കരിയാക്കുന്നു.

ഗുജറാത്തിലെ ജാഫറബാദി ജനുസ്സിന് ആയിരം കിലോഗ്രം വരെ ഭാരം വരുമെങ്കിലും വളര്‍ച്ചാ നിരക്ക് മുറെയെ അപേക്ഷിച്ച് കുറവാണ്. അതിനാല്‍ ജാഫറബാദി കര്‍ഷകര്‍ക്ക് ഏറെ പ്രിയങ്കരിയല്ല. ഭ്രാന്തിപ്പശുരോഗം പോലെയുള്ള രോഗങ്ങള്‍ എരുമകളില്‍ കാണാത്തതിനാല്‍ മാംസത്തിന് ആഗോള വിപണിയിലും ആവശ്യക്കാരേറെയുണ്ട്. അകിടുവീക്കം പോലെയുള്ള അസുഖങ്ങള്‍ കുറവായതിനാല്‍ ജൈവ ഉല്‍പ്പന്നമെന്ന ഖ്യാതിയും നേടിയെടുക്കാന്‍ സാധിയ്ക്കും. വിദേശത്ത് നിന്ന് തൊഴില്‍ രഹിതരായെത്തുന്ന യുവാക്കളും പോത്ത് കൃഷിയില്‍ ആകൃഷ്ടരാകുന്നുണ്ട്.

CommentsMore from Livestock & Aqua

മത്സ്യകൃഷി വ്യാപനത്തിന് രണ്ട് പുതിയ പദ്ധതികള്‍; പുന:ചംക്രമണ മത്സ്യകൃഷിയും കൂട് മത്സ്യകൃഷിയും

മത്സ്യകൃഷി വ്യാപനത്തിന് രണ്ട് പുതിയ പദ്ധതികള്‍; പുന:ചംക്രമണ മത്സ്യകൃഷിയും കൂട് മത്സ്യകൃഷിയും മലപ്പുറം ജില്ലയില്‍ ലാഭകരമായി മുന്നേറുന്ന ഉള്‍നാടന്‍ മത്സ്യകൃഷി രംഗത്ത് വീണ്ടും പുത്തനുണര്‍വേകാന്‍ പുതിയ രണ്ട് പദ്ധതികള്‍. നീല വിപ്ലവം പദ്ധതിയുടെ ഭാഗമായി കൂട് മത്സ്യകൃഷിയുടെ പുതിയ നാല് യൂണിറ്റുകളും പുന:ചംക്രമണ …

November 23, 2018

ആടുവളർത്തൽ - മികച്ചയിനങ്ങൾ തിരഞ്ഞെടുക്കാം

  ആടുവളർത്തൽ - മികച്ചയിനങ്ങൾ തിരഞ്ഞെടുക്കാം നാടൻ ആടുകളെ വീട്ടിലെ കഞ്ഞിവെള്ളവും കുറുന്തോട്ടിയും, തൊട്ടാർവാടിയും കൊടുത്തു വളർത്തി ആയൂർവേദ മരുന്നുകൾക്കും പാലിനും വേണ്ടി ഉപയോഗിക്കുന്ന ഒരു പതിവുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. എന്നാൽ വ്യവസായിക രീതിയിൽ ആടുവളർ…

November 05, 2018

ചെലവുകുറഞ്ഞ മത്സ്യത്തീറ്റ വീട്ടിൽ ഉണ്ടാക്കാം

ചെലവുകുറഞ്ഞ മത്സ്യത്തീറ്റ വീട്ടിൽ ഉണ്ടാക്കാം വളർത്തുമൽസ്യങ്ങളോട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയമാണ്. പാക്കറ്റുകളിൽ ലഭിക്കുന്ന തീറ്റ വിലകൊടുത്തു വാങ്ങിയാണ് മിക്കവാറും ഇവയെ വളർത്തുന്നത്. തിരക്കിനിടയിൽ മിക്കവാറും മറന്നുപോയാൽ വേറെ എന്ത് തീറ്റ നൽക…

November 03, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.