പാലുമായി ബന്ധപ്പെട്ടു ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ചില അന്ധവി ശ്വാസങ്ങൾ അനാവശ്യമായി പലരും പിന്തുടരാറുണ്ട്. ഇവയുടെ വസ്തുത മനസിലാക്കിയാൽ ഇത്തരം അന്ധമായ പ്രവർത്തനങ്ങളിൽപ്പെട്ട് സമയം കളയുന്നത് ഒഴിവാക്കാം.
പശുവിന്റെ മറുപിള്ള കെട്ടിത്തൂക്കിയാൽ കൂടുതൽ പാൽ ലഭിക്കും
സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരമൊരു വിശ്വാസം നിലനിൽക്കുന്നു. പശുവിന്റെ മറുപിള്ള ചാക്കിനകത്താക്കി പാലുള്ള കറയുള്ള മരത്തിൽ കെട്ടിക്കുന്നു. ഇപ്രകാരം കെട്ടിത്തൂക്കപ്പെടുന്ന മറുപിള്ള പരിസര മലിനീകരണമുണ്ടാക്കുന്നു.
മണ്ണിൽ ആഴമുള്ള കുഴിയുണ്ടാക്കി പട്ടിയും കുറുക്കനും മറ്റും മാന്തി പുറത്തെടുക്കാത്ത വിധം മറുപിള്ള മറവു ചെയ്യുകയാണു വേണ്ടത്. കറയുള്ള മരത്തിൽ കെട്ടിത്തൂക്കിയതുകൊണ്ടൊന്നും പാൽ കൂടില്ല. അതിന് ശാസ്ത്രീയ പശുപരി പാലനം അവലംബിക്കണം.
കന്നിപ്പാൽ നീറ്റിലൊഴുക്കണം
കന്നുകുട്ടി കുടിച്ചതിനു ശേഷം മിച്ചമുള്ള കന്നിപ്പാൽ കറന്നെടുത്ത് നീറ്റി ലൊഴുക്കുന്ന പ്രവണത പല സ്ഥലങ്ങളിലുമുണ്ട്.
തമിഴ് നാട്ടിലും മറ്റും കന്നിപ്പാൽ കാച്ചിക്കുറുക്കി മധുരവും രൂപി-ഗന്ധദായക വസ്തുക്കളും ചേർത്ത് പല ഹാരങ്ങളുണ്ടാക്കുന്നു. പോഷകസമൃ സമായ കന്നിപ്പാൽ വിവിധ ഉത്പന്ന ങ്ങളാക്കാം. കന്നിപ്പാലിലാണ് എല്ലാ പോഷകങ്ങളുടെയും സാന്ദ്രത ഏറ്റവും ഉയർന്ന തോതിലുള്ളത്.
പാലിൽ അൽപം വെള്ളം ചേർത്തില്ലെങ്കിൽ അകിടിൽ നീരു വരും
വെള്ളം ചേർക്കാൻ വേണ്ടിയുള്ള ന്യായീകരണമെന്നതിൽ കവിഞ്ഞ് ഇതിന് യാതൊരു പ്രാധാന്യവുമില്ല. വെള്ളം ചേർക്കുമ്പോൾ പാൽ വേ ത്തിൽ കേടാകാം. മാത്രവുമല്ല, ലഭി ക്കുന്ന വിലയും കുറയും. പാലിൽ വെള്ളം ചേർക്കുമ്പോൾ ലാക്ടോമീറ്റർ റീഡിംഗിലും വ്യത്യാസം വരുന്നു.
നാലു ശതമാനം കൊഴുപ്പും 8.8 ശതമാനം കൊഴുപ്പിതര ഖരപദാർഥങ്ങളും അടങ്ങിയ പാലിലേക്കാണ് മേൽപറഞ്ഞ പ്രകാരം വെള്ളം ചേർക്കുന്നതെങ്കിൽ കൊഴുപ്പും (ഫാറ്റും) കൊഴു പിതര ഖരപദാർത്ഥങ്ങളും (എസ്. എൻ.എഫ്) താഴെ പറയുന്ന പ്രകാര വ്യത്യാസപ്പെടാം.
കണ്ണുകിട്ടിയാൽ പാൽ കുറയും
കൂടുതൽ പാൽ ലഭിക്കുന്ന പശുക്കളെ പ്രദർശിപ്പിച്ചാൽ കണ്ണു കിട്ടുമെന്നും അത് പാൽ കുറയാൻ കാരണമാകുമെന്നും ചിലർ വിശ്വസിക്കുന്നു. തലമുറകളായി കൈമാറിക്കിട്ടിയ ഒരു അന്ധവിശ്വാസമെന്നതിലുപരി ഇതിന് യാതൊരു ശാസ്ത്രീയതയുമില്ല. കെട്ടിടം പണിയുമ്പോൾ കണ്ണു വയ്ക്കുന്നവർ കണ്ണുകിട്ടിയാൽ പാൽ കുറയുമെന്ന് വിശ്വസിക്കുന്നതിൽ അതിശയിക്കേണ്ടതില്ല.
പാൽ തിളച്ച് തൂവിയാൽ ദോഷമാണ് പാലിൽ ഏറ്റവും കൂടുതലായി ട്ടുള്ള ഘടകം വെള്ളമാണല്ലോ. പാൽ ചൂടാക്കുമ്പോൾ ഈ വെള്ളം നീരാവിയാകുകയും, ഈ നീരാവി കുമിള കളായി മുകളിലേക്ക് ഉയരുകയും ചെയ്യുന്നു. ഈ കുമിളകൾ കൊഴു പ്പിന്റെ പാളികളെക്കൂടി മുകളിലേക്ക് ഉയർത്തുന്നു. ഇതാണ് പാൽ തിള യ്ക്കുമ്പോൾ പൊന്തിവരാൻ കാരണം. ഇപ്രകാരം പൊന്തിവന്ന് പാത്രം കവിഞ്ഞൊഴുകിയാൽ, പാലിലെ ഏറ്റവും പോഷകസമൃദ്ധവും വിലകൂ ടിയതുമായ കൊഴുപ്പ് നഷ്ടമാകും. ഇതു കൊണ്ടാണ് പാൽ തിളച്ചു തൂകിയാൽ ദോഷമാണെന്ന് പറയുന്നതെന്നനുമാനിക്കാം.
15 സെക്കന്റ് ചൂടാക്കി അണുവിമുക്തമാക്കിയ പാലാണ് സാധാരണ പായ്ക്ക് റ്റുകളിൽ ലഭിക്കുന്നത്. പാൽ തിള യ്ക്കുന്നത് 100.17 ഡിഗ്രി സെൽഷ്യസിലാണെങ്കിൽ പാലിലെ പല പോഷക ഘടകങ്ങളും നശിക്കാം. അതു കൊണ്ട് പാൽ തിളച്ച് മറിയാൻ നിൽക്കണമെന്നില്ല. ചൂടാക്കുകയും ഇളക്കിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ, പാലിന്റെ ഉപരിതലത്തിൽ കാണാൻ ഭംഗിയുള്ള അനേകം ചെറു കുമിളകൾ പ്രത്യക്ഷമാകും. ഈ സമ യത്ത് പാലിന്റെ താപം 85-90 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. പാലിലെ അണുക്കൾ നശിക്കാൻ ഈ താപം ധാരാളമാണ്.
കറന്നയുടനെ പാൽ കുടിക്കുന്നത് നല്ലതാണ്
കറന്ന പടിയുള്ള പാൽ കുടിക്കു ന്നത് നല്ലതാണെന്ന് ചിലർ കരുതു ന്നു. ഭഗവാൻ ശ്രീകൃഷ്ണൻ ഇപ്രകാരം ചെയ്തിരുന്നു എന്ന കഥ ഇവർക്ക് പ്രചോദനമാകുന്നുണ്ടാകും. ശ്രീക ഷ്ണൻ ദൈവമായതുകൊണ്ട് രക്ഷ പ്പെട്ടു എന്ന് പറയേണ്ടൂ. കറന്നെടുത്ത ഉടനെയുള്ള പാലിൽ 400 മുതൽ 600 വരെ ബാക്ടീരിയകൾ ഉണ്ടാകാം. മാത്രവുമല്ല, പാലിലൂടെ ചില രോഗ ങ്ങൾ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുമുണ്ട്.
വെള്ളം ചേർത്ത് പാൽ തിളപ്പിക്കണം
കറന്നശേഷം ബാക്ടീരിയകളുടെ പ്രവർത്തനഫലമായി പാലിൽ അമ്ലത ഉണ്ടാകാം. ഇങ്ങനത്തെ പാൽ ചൂടാ ക്കിയാൽ പരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. വെള്ളമൊഴിച്ച് പാൽ നേർപ്പിച്ച് അമ്ലതയുടെ കാഠിന്യം കുറച്ച് ചൂടാക്കിയാൽ പിരിയാനുള്ള സാധ്യത കുറയും.
പായ്ക്കറ്റ് പാൽ ചണ്ടിപ്പാലാണ്
പായ്ക്കറ്റ് പാലുകൾ നിയമ പര മായി ചില സ്റ്റാന്റാർഡുകൾ പാലിച്ചി രിക്കണം. ഉദാഹരണത്തിന് ടോൺഡ് മിൽക്ക്. ടോൺഡ് മിൽക്കിൽ മൂന്നു ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖരപദാർഥങ്ങളും ഉണ്ടാ യിരിക്കണം. കർഷകരിൽ നിന്ന് സംഭ രിക്കുന്ന പാലിൽ 4 ശതമാനം കൊഴുപ്പും 8.3 ശതമാനം കൊഴുപ്പിതര ഖരപദാർത്ഥങ്ങളും ഉണ്ടെന്നിരിക്കട്ടെ. ഈ പാൽ ഉപയോഗിച്ച് ടോൺഡ് മിൽക്ക് ഉണ്ടാക്കണമെങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്യണം.
1. കൊഴുപ്പ് മൂന്നു ശതമാനമായി നിജപ്പെടുത്തുന്നതിനു വേണ്ടി കൂടുതലുള്ള കൊഴുപ്പ് എടുത്തുമാറ്റണം.
2. കൊഴുപ്പിതര ഖരപദാർഥങ്ങൾ 8.5 ശതമാനമായി നിജപ്പെടുത്തുന്നതിനു വേണ്ടി കുറവുള്ള കൊഴുപ്പിതര ഖര പദാർഥം ലഭിക്കുന്നതിനായി പാൽപ്പൊടി ചേർക്കണം. അതായത് എടുത്തു മാറ്റൽ മാത്രമല്ല, കുട്ടി ച്ചേർക്കൽ കൂടിയുണ്ട്. അതുകൊണ്ട് പായ്ക്കറ്റ് പാൽ ചണ്ടിപ്പാലല്ല.
രാത്രിയിൽ പാൽ കൊടുക്കാൻ പാടില്ല
പശുവുള്ള വീട്ടിൽ നിന്നു പാൽ വാങ്ങാൻ നേരം ഇരുട്ടിക്കഴിഞ്ഞ് ആരെങ്കിലും വന്നാൽ പാൽ കൊടുലിച്ചി മൂന്നുക്കാറില്ല. നേരം ഇരുട്ടിക്കഴിഞ്ഞ് പാൽ കൊടുത്താൽ പശുവിന്റെ പാൽ കുറ യുമെന്ന് ചിലർ വിശ്വസിക്കുന്നു.
വീടിനു പുറത്തു പോകുന്നതിനു മുമ്പ് പാൽ കുടിക്കരുത്
വീടിനു പുറത്തു പോകുന്നതിനു മുമ്പ് പാൽ കുടിക്കുന്നതും, വീടിനു പുറത്തു പോകുന്നതിന് മുമ്പ് സ്വന്തം ശരീരം തട്ടി പാൽ തൂവിപ്പോകു ന്നതും ദോഷമാണെന്നു ചിലർ കരു തുന്നു.
അതിശക്തമായി മനസിൽ ബല പ്പെട്ടു നിൽക്കുന്ന അന്ധവിശ്വാസ ങ്ങളെ ഒറ്റയടിക്ക് തുടച്ചു നീക്കുക സാധ്യമല്ല. ക്ഷമയോടെയുള്ള ബോധ വത്കരണം ആവശ്യമാണ്.