Updated on: 10 November, 2022 4:54 AM IST
തീറ്റപ്പുല്ല് കൃഷി

സങ്കരനേപ്പിയർ, Co-2, Co-3, കിള്ളിക്കുളം എന്നിവ പ്രധാനപ്പെട്ട തീറ്റപ്പുല്ലിനങ്ങളാണ്. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകളനുസരിച്ച് തീറ്റപ്പുല്ലിനങ്ങളെ തിരഞ്ഞെടുക്കാം.

തീറ്റപ്പുല്ല് കൃഷി ചെയ്യുമ്പോൾ

തീറ്റപ്പുല്ല് കൃഷി ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിത്തിടുന്നതിനേക്കാൾ തീറ്റപ്പുല്ലിന്റെ കട നടുന്നതാണ് നല്ലത്. കട നടുമ്പോൾ ഒന്നരയടി അകലത്തിൽ ആയിരിക്കണം. ഒരു തവണ നട്ടാൽ ജലസേചനത്തിലൂടെ 3-4 വർഷങ്ങാളം തീറ്റപ്പുല്ല് ലഭിക്കും. ചാണകപ്പൊടി, ബയോഗ്യാസിൽ
നിന്നുള്ള സ്ലറി, ഗോമൂത്രം എന്നിവ തീറ്റപ്പുല്ലിന് മികച്ച വളമായി ഉപയോഗിക്കാം. രാസവളമായി യൂറിയയും ഉപയോഗിക്കുന്നത് നല്ലതാണ്.

തീറ്റപ്പുല്ല് ഒന്നര മാസത്തിനകം ആദ്യ വിളവെടുപ്പ് നടത്താം. തീറ്റപ്പുല്ല് നൽകുന്നതിലൂടെ പാലുല്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാം. മൊത്തം ആവശ്യമായി വരുന്ന സമീകൃത തീറ്റയുടെ പകുതി ഇതിലൂടെ കുറയ്ക്കാൻ സാധിക്കും.

എന്നാൽ സ്ഥലമില്ലാത്തിടത്ത് തീറ്റപ്പുൽ കൃഷി പ്രായോഗികമല്ല. കേരളത്തിൽ 90% പാലും ചെറുകിട നാമമാത്ര യൂണിറ്റുകളിൽ നിന്നാണ്. ഇവർ 2-3 പശുക്കളെ വളർത്തുന്നു. ഒരു പശുവിനെ ലാഭകരമായി വളർത്താൻ കുറഞ്ഞത് അഞ്ച് സെന്റെങ്കിലും തീറ്റപ്പുൽ കൃഷിയ്ക്ക് നീക്കി വെക്കണം. ഒരു കിലോഗ്രാം തീറ്റയ്ക്ക് പകരമായി 10 കി.ഗ്രാം തീറ്റപ്പുല്ല് നൽകാം. ഉദാഹരണമായി പത്ത് ലിറ്റർ പാലുല്പാദിപ്പിക്കുന്ന പശുവിന് 5 ലിറ്റർ പാലിനു വേണ്ടി 60-70 കി.ഗ്രാം തീറ്റപ്പുല്ലും അഞ്ച് കിലോഗ്രാം പാലിന് രണ്ട് കി.ഗ്രാം സമീകൃത തീറ്റ എന്ന തോതിലും നൽകാം. കുറഞ്ഞ സ്ഥലത്ത് പശുവളർത്തുന്നവർക്ക് കിണറിനു ചുറ്റുമോ അതിർത്തി വരമ്പുകളിലോ തീറ്റപ്പുല്ല് കൃഷി ചെയ്യാം.

അസോള കൃഷി

അസോള കൃഷി ചെയ്യുന്നത് കുറഞ്ഞ സ്ഥലത്ത് പശു വളർത്തുന്നവർക്ക് ഏറെ ആദായകരമാണ്. അസോളയിൽ 25% ത്തിലധികം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പാലുല്പാദനം കൂട്ടാനും, പാലിലെ കൊഴുപ്പിന്റെ അളവ് ഉയർത്താനും ഉപകരിക്കും. വീട്ടുമുറ്റത്ത് രണ്ട് മീറ്റർ സമചതുരാകൃതിയിൽ ഒന്നര മീറ്റർ അഴത്തിലുള്ള കുഴിയെടുത്ത് അസോള കൃഷി ചെയ്യാം. കുഴിയുടെ ചുറ്റും ഇഷ്ടിക വെക്കണം. കുഴിയിൽ സിൽപ്പാളിൻ ഷീറ്റ് വിരിച്ച് മണ്ണും ചാണകപ്പൊടിയുമിടണം. പിന്നീട് വെള്ളം നിറയ്ക്കണം. തുടർന്ന് അസോള നടീൽ വസ്തുക്കൾ വിതറാം.

വിത്തിനായി അസോള കൃഷി ചെയ്യുന്ന സ്ഥലത്തു നിന്നും ഒരുപിടി എടുത്താൽ മതിയാകും. അസോളയുടെ വളർച്ച ത്വരിതപ്പെടുത്താൻ യൂറിയ വിതറാം. സൂര്യപ്രകാശം ലഭിയ്ക്കുന്ന സ്ഥലത്ത് മാത്രമെ അസോള കൃഷി ചെയ്യാവൂ. മൂന്നാഴ്ചക്കുശേഷം അസോള വളർന്ന് ടാങ്കിലാകെ പടരും . ഈ സമയത്ത് ദിവസേന 2 കിലോ അസോള എടുത്ത് കഴുകി പശുകൾക്ക് നേരിട്ട് നൽകാം. ഒരു കിലോഗ്രാം തീറ്റയ്ക്ക് പകരമായി നാലു കിലോഗ്രാം അസോള നൽകാം.

English Summary: Napier fodder grass can be cultivated by analysing the trait of soil
Published on: 09 November 2022, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now