പാൽ ഉല്പാദനത്തിൽ വളരെ വ്യത്യസ്തരായി നിൽക്കുന്ന ഇനം എരുമകൾ ആണ് നീലി രാവി. നമ്മുടെ പല സംസ്കാരങ്ങളും പുരാതന നാഗരികതയും നദികളെ ആസ്പദമാക്കി ആയിരുന്നതിനാൽ നമ്മുക്ക് അത്യത്പാദന ശേഷി ഉള്ള ഒരു എരുമ ഇനത്തെ ലഭിച്ചു. പഞ്ചാബിന്റെ മടിത്തട്ടിലൂടെ ഒഴുകുന്ന അഞ്ചു നദികളിൽ സത്ലജ്, രാവി നദി കരകളിൽ കണ്ടുവന്ന നീലി, രാവി എന്ന രണ്ട് ഇനം എരുമകളും പോത്തുകളും ഇന്ത്യയുടെ വിഭജനത്തിനു പതിറ്റാണ്ടുകൾ മുൻപ് കർഷകർ നടത്തിയ ക്രോസ്സ് ബ്രീഡിങ്ങിന്റെ ആധിക്യം മൂലം ഉണ്ടായ സങ്കര ഇനം ആണ് നീലി രാവി.
എന്നാൽ ഇന്ന് അവക്ക് നീലിയുടെയോ രവിയുടെയോ അല്ലാത്ത സ്വന്തമായ സ്വഭാവ, ശാരീരിക പ്രത്യേകതകൾ ഉള്ളതിനാൽ പിന്നീട് അവയെ പുതിയ ഒരു ബ്രീഡ് ആയി അംഗീകരിക്കപ്പെട്ടു. ശരീരത്തിന്റെ പല ഭാഗങ്ങളിലായി വെള്ള പാടുകളോട് കൂടി ഉള്ള ഇവർ മുറ ഇനവുമായി പാലുല്പാദനത്തിലും വലിപ്പത്തിലും സമന്മാർ തന്നെ.
എന്താണ് നീലി, രാവി ഇനങ്ങൾ?
നീലിയും രവിയും മുറയോട് വളരെ സാമ്യം ഉള്ള രണ്ടു ഇനങ്ങൾ ആണ്. സത്ലജ് നദിയുടെ കരയിൽ അധികമായി കണ്ടു വന്നതുകൊണ്ടാവാം ഇവക്കു നീല നിറമുള്ള നാദിയ ഓർമിപ്പിക്കുന്നതുപോലെ നീലി എന്ന് പേര് വന്നത് എന്ന് പറയപ്പെടുന്നു. സാധാരണയായി ശരീര ഭാഗങ്ങളിൽ വെള്ള പാടുകൾ, പ്രത്യേകിച്ച് തലയിൽ ചെറിയൊരു പൊട്ട് ഉള്ളവയാണ് നീലി. നീലി pure ബ്രീഡുകളെ ഇന്ന് ഇന്ത്യയിൽ ലഭിക്കുകയില്ലെങ്കിലും വളരെ വിരളമായി ചില പാക്കിസ്ഥാൻ ഫാമുകൾ സംരക്ഷണത്തിന്റെ ഭാഗമായി പരിപാലിക്കുന്നുണ്ട്. ഇനി രാവി ബ്രീഡ്, വെളുത്ത അല്ലെങ്കിൽ വെള്ളി കണ്ണുകളോട് കൂടിയ മുറ പോത്ത്. അതാണ് രാവി. നീലി രാവി ബ്രീഡിന്റെ വലിയൊരു പങ്കും ഇവയുടെ രൂപവും വലിപ്പവും ആണ് ലഭിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ ഇവ ഇന്നും ധാരാളമായുണ്ട്.
നീലി രവിയെ എങ്ങനെ തിരിച്ചറിയാം?
നീലി രവിയെ തിരിച്ചറിയാൻ സാധാരണ ഇനങ്ങളെക്കാളും വളരെ എളുപ്പം ആണ്. അതിനു കാരണം തന്നെ അവയുടെ ശരീരത്തിൽ ഉള്ള വെളുത്ത പാടുകൾ ആണ്. മുഖത്തും തലയിലും കാലുകളിലും വാലിലും ഉള്ള വെളുത്ത പാടുകൾ ഇവക്കു പാഞ്ച് കല്യാണി എന്നൊരു വിളിപ്പേരും പഞ്ചാബിൽ ഉടനീളം ഉണ്ട്. എന്നാൽ നീലി രാവി എപ്പോഴും ഇങ്ങനെ വെളുത്ത പാടുകൾ പൂർണമായും ഉണ്ടാവണം എന്നില്ല. നല്ല എരുമക്ക് നല്ല പൊത്തിൽ ഉണ്ടാവുന്ന പല കുട്ടികൾക്കും ചിലപ്പോൾ കാലുകളിൽ പാടുകൾ കാണണം എന്നില്ല. ഇതുകൊണ്ട് തന്നെ ഇത് ഒറിജിനൽ അല്ല എന്ന വിലയിരുത്തൽ അല്ല.
അവയുടെ ഫിസിക്കൽ ക്വാളിറ്റിയിൽ മാത്രം ആണ് വ്യതിയാനം സംഭവിച്ചത്.
1. വെളുത്ത പാടുകൾ (മുഖം, കാലുകൾ, നെറ്റി, വാല്)
2. വെള്ളി കണ്ണുകൾ
3. ചെവിയുടെ വശത്തേക്ക് ചെറുതായി താഴ്ന്നു ആഗ്രം ഉരുണ്ട് ഇരിക്കുന്ന കൊമ്പുകൾ. പിന്നീട് വളർച്ച എത്തിയാൽ മുറയുടെ പോലെ തന്നെ വളഞ്ഞു വരുന്ന കൊമ്പുകൾ.
4. പാക്കിസ്ഥാനിൽ കണ്ടുവരുന്നവയിൽ കൂടുതലും വെളുത്ത പാടുകൾ പൊതുവെ കുറവായിരിക്കും.
എരുമയുടെ പ്രത്യേകത.
1. പാൽ ഉത്പാദനം: 18-25 പ്രതിദിനം.
2. കറവ കാലയളവ് : 300-340 ദിവസം
3. കൊഴുപ്പ്(Fat) : 6-8%
4. ശരാശരി ഉത്പാദനം : 1500-2000 ലിറ്റർ
5. കൂടിയ ഉത്പാദനം : 6500 ലിറ്റർ
6. തൂക്കം : 500-700 കിലോ
കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമാണോ?
പൊതുവെ എരുമകൾ എല്ലാ കാലാവസ്ഥയിലും വളരും എങ്കിലും കേരളത്തിൽ സാധാരണയായി എരുമകൾ ഉത്പാദനക്ഷമത താരതമ്യേന കുറവായി കാണിക്കാറുണ്ട്. അതിശൈത്യത്തെയും ഉഷ്ണത്തെയും എരുമകൾ പൊതുവെ പ്രതിരോധിക്കുമെങ്കിലും ഈർപ്പം (humidity) ഉള്ള അന്തരീക്ഷം എരുമകളെ സമ്മർദ്ദത്തിൽ ആക്കുകയും പാൽ ഉല്പാദനം കുറയുന്നതായും കാണാറുണ്ട്. എന്നിരുന്നാലും 12-15 വരെ ശരാശരി കേരളത്തിൽ കിട്ടി വരുന്നുണ്ട്. Humidity ത്വക്ക് രോഗങ്ങൾക്കും പിന്നീട് കാരണമാകുന്നു.
എങ്ങനെ നല്ല എരുമകളെ തിരഞ്ഞെടുക്കാം?
കേരളവുമായി വളരെ അന്തരം ഉള്ള കാലാവസ്ഥയിൽ നിന്നും എരുമകളെ വാങ്ങുമ്പോൾ 1.5-2 വയസുള്ള ആദ്യ ചിന ഉള്ളതോ അല്ലെങ്കിൽ ചിന പിടിക്കാൻ പകമായതോ ആയ എരുമകളെ തിരഞ്ഞെടുക്കുക. ഇതിനായി അവയുടെ തള്ളയുടെ ഉത്പാദന ശേഷിയും ഇവർക്കായി ഉപയോഗിച്ച ബീജത്തിന്റെ ക്വാളിറ്റിയിയും ഇപ്പോൾ കുത്തിവച്ച ബീജത്തിന്റെ ക്വാളിറ്റിയും സ്രെധിച്ചാൽ മതിയാവും. പിന്നെ എരുമയുടെ വലിപ്പവും അകിടുകളുടെ ആരോഗ്യവും രൂപവും. കറവയോടുകൂടി അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്നാൽ നല്ല പരിചരണം ലഭിച്ചില്ലെങ്കിൽ പാലിന്റെ അളവ് കാര്യമായി കുറയുകയോ ചില സാഹചര്യങ്ങളിൽ കറവ വറ്റുകയോ ചെയ്യാം.
പോത്തുകളുടെ പ്രത്യേകത.
നീലി രാവി പോത്തുകൾ സാധാരണയായി നല്ല തീറ്റ പരിവർത്തന ശേഷിയും വലിപ്പവും ഉള്ളവയാണ്. മുറ പോത്തുകളുടെ അതെ വലിപ്പത്തിൽ കാണപ്പെടാറുണ്ട്.
1. തൂക്കം : 700-900 കിലോ (1600കിലോ വരെ വളരുന്നവ ഉണ്ട്) പ്രധാനമായും കണ്ടുവരുന്ന പ്രദേശം
ഇന്ത്യയിൽ പഞ്ചാബിലും , ഹരിയാനയിലും പിന്നെ പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബ്, പിന്നെ പാകിസ്ഥാനിൽ ഉടനീളം കണ്ടുവരുന്നു.