Updated on: 23 February, 2021 11:00 AM IST
ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിച്ചതോടെ മത്സ്യങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

തിരുവനന്തപുരം:വര്‍ക്കല ഓടയം അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാ ടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു.

മത്സ്യക്കുഞ്ഞുങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് മൂന്നു ലാബുകളാണ് സംസ്ഥാന ത്ത് ആരംഭിക്കുന്നത് . ഇതില്‍ ദക്ഷിണ മേഖലയിലെ ലാബാണ് വര്‍ക്കല ഓടയത്ത് യാഥാര്‍ഥ്യ മായത്.

ടൂറിസം വികസന സാധ്യതകള്‍ കൂടി കണക്കിലെടുത്ത് സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വര്‍ക്കല ഓടയം ഹാച്ചറി പരിസരത്ത് അഡാക്കിന്റെ മേല്‍നോട്ടത്തിലാണ് പുതിയ അക്വാട്ടിക് ഹെല്‍ത്ത് സെന്റര്‍ സ്ഥാപിച്ചത്.

1.32 കോടിയാണ് കെട്ടിട നിര്‍മാണത്തിനും അനുബന്ധ സജ്ജീകരണങ്ങള്‍ക്കുമായി ചെലവ ഴിച്ചത്. മത്സ്യങ്ങളുടെ രോഗ നിര്‍ണയവും പ്രതിവിധിയും അക്വാട്ടിക് ഹെല്‍ത്ത് സെന്ററിലൂ ടെ സാധ്യമാകും.

ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിച്ചതോടെ മത്സ്യങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പുതിയ ലാബ് ഇതിനു പരിഹാരമാകും.

മത്സ്യ രോഗനിര്‍ണയത്തിന് പുറമേ കൃഷി ചെയ്യുന്ന കുളങ്ങളിലെ വെള്ളത്തിന്റെയും മണ്ണിന്റെയും ഗുണനിലവാരം പരിശോധിക്കാനും ലാബില്‍ സാധിക്കും. ഇതിനായി മൈക്രോബയോളജി, പി.സി.ആര്‍ എന്നീ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളും ഉണ്ട്.

English Summary: New Aquatic Animal Health Center in Varkala
Published on: 23 February 2021, 10:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now