എരുമവളർത്തൽ കേരളത്തിലെ ക്ഷീര മേഖലയ്ക്ക് അഭികാമ്യം 

Monday, 03 September 2018 01:57 PM By KJ KERALA STAFF
കേരളത്തിൽ  പ്രളയത്തിൽ മനുഷ്യജീവനും കെട്ടിടങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾക്കും ഒപ്പം തന്നെയാണ് കാർഷികമേഖലയിൽ  നാശനഷ്ടങ്ങൾ.ഇതിൽ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കന്നുകാലികൾക്കുണ്ടായ നാശനഷ്ടങ്ങളാണ്. പ്രത്ത്യേകിച്ചും പശുക്കളുടെ. കേരളത്തിന്റെ എല്ലാഭാഗത്തും കൂട്ടത്തോടെയാണ് ഇവയുടെ ജഡങ്ങൾ ചത്തുപൊന്തിയത്.നമ്മുടെ ഡയറി ഇൻഡസ്ട്രയുടെ നടുവൊടിക്കുന്ന രീതിയിലുള്ള ആഘാതമാണ് ഇത്  വരുത്തിവെച്ചതു. എന്നൽ ഒരു വസ്തുത നാം ശ്രദ്ധിക്കേണ്ടതായിട്ടുള്ളത് കന്നുകാലികളിൽ പശുക്കളാണ്  കൂട്ടത്തോടെ ചത്തത്.

cow carcassഎരുമകളുടെയും  പോത്തുകളുടെയും മരണനിരക്ക് താരതമ്യേന കുറവായിരുന്നു. ഇതിന്  പ്രധാന കാരണം പശുക്കൾക്ക് തണുപ്പിനെ അതിജീവിക്കാനുള്ള ശേഷി കുറവായതിനാലാണ്. കേരളത്തെപ്പോലെ വെള്ളകെട്ടുകളും ജലാശയങ്ങളും ഏറെയുള്ള ഒരു പ്രദേശത്തിന് ഒരു പരിധി വരെ കൂടുതൽ അഭിക്ക്മയമായിട്ടുള്ളത് എരുമവളർത്തലാണ് എന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.എരുമകളും പോത്തുകളും ദിവസങ്ങളോളം പാടത്തും വെള്ളക്കെട്ടുകളിലും കഴിഞ്ഞു കൂടുന്നത് നമുക്ക് കാണാനാകും. പശുക്കൾക്ക് നൽകേണ്ടുന്ന പരിചരണത്തെക്കാൾ കുറച്ചു പരിചരണമേ ഇവയ്ക്ക് ആവശ്യമുള്ളു . വൻകിട ഫാമുടമകൾ വലിയ മുതൽ മുടക്കി എയർ കണ്ടീഷനുകൾ അടക്കമുള്ള ആധുനികസജീകരണങ്ങൾ ഉപയോഗിച്ചാണ് മുന്തിയ ഇനം ബ്രീഡുകളെ വളർത്തുന്നത്.

buffallo and calf

എന്നാൽ സാധാരണക്കാരന് വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഒരു ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടി അതിൽ വളർത്താനാവുന്നതാണ്  എരുമകൾ.കേരളത്തിൽ ഇവയുടെ മാംസത്തിന്റെ ഉപയോഗം കൂടുതലായതുകൊണ്ടു ആ നിലയിലുള്ള വരുമാനവും ലഭിക്കും. എന്നാൽ നമുക്ക് കാണാൻ കഴിയുന്ന വസ്തുത കേരളത്തിലെ  ജനങ്ങൾ കൂടുതലും പശു വളർത്തലിലാണ് ഏർപ്പെട്ടിട്ടുള്ളത്  എന്നാണ്. ഒരുപക്ഷേ  ഇത് തന്നെയാകും കന്നുകാലിസമ്പത്തിന്റ വലിയതോതിലുള്ള നാശനഷ്ടത്തിനു കാരണവും.വെറ്റിനറി സർവ്വകലാശാലയിലും  മറ്റും കൃത്യമായ പഠനങ്ങൾ നടത്തി ഇതിനു ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ കർഷകർക്ക് നൽകുകയാണെങ്കിൽ നാലൊരു കന്നുകാലിസമ്പത്തു ഉണ്ടാക്കാനും അതുവഴി നല്ല വരുമാനം നേടാനും നമ്മുടെ കർഷകർക്ക് കഴിയും. 

CommentsMore from Livestock & Aqua

മുട്ടക്കോഴി വളര്‍ത്താം....(2) ആദായം നേടാം

മുട്ടക്കോഴി വളര്‍ത്താം....(2) ആദായം നേടാം നമ്മുടെ നാട്ടിലെ കോഴികളില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളായ മാരക്‌സ്, കോഴിവസന്ത, കോഴി വസൂരി, ഐ.ബി.ഡി എന്നിവയ്‌ക്കെതിരെ നിര്‍ബന്ധമായും കുത്തിവയ്പ് എടുക്കണം.

September 19, 2018

മുട്ടക്കോഴി വളര്‍ത്താം ആദായം നേടാം - (1)

 മുട്ടക്കോഴി വളര്‍ത്താം ആദായം നേടാം - (1) വീട്ടുമുറ്റത്തും വാണിജ്യാടിസ്ഥാനത്തിലും ശാസ്ത്രീയ രീതിയില്‍ കോഴി വളര്‍ത്തുമെന്ന നിലയ്ക്ക് സംരംഭമെന്ന നിലയ്ക്ക് വിജയകരമായി ചെയ്യാം.

September 11, 2018

എരുമവളർത്തൽ കേരളത്തിലെ ക്ഷീര മേഖലയ്ക്ക് അഭികാമ്യം 

എരുമവളർത്തൽ കേരളത്തിലെ ക്ഷീര മേഖലയ്ക്ക് അഭികാമ്യം  കേരളത്തിൽ പ്രളയത്തിൽ മനുഷ്യജീവനും കെട്ടിടങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾക്കും ഒപ്പം തന്നെയാണ് കാർഷികമേഖലയിൽ നാശനഷ്ടങ്ങൾ.ഇതിൽ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കന്നുകാലികൾക്കുണ്ടായ നാശനഷ്ടങ്ങളാണ്.

September 03, 2018


FARM TIPS

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…

കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

September 11, 2018

* കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സ…

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.