Updated on: 18 December, 2020 3:34 PM IST

കൃഷിയിടവും പുരയിടവും കുറവുള്ളവർക്ക് കൃഷിചെയ്യാൻ പുതിയ സാങ്കേതികവിദ്യയുമായി കേരള വെറ്ററിനറി സർവകലാശാല. എളുപ്പത്തിൽ കൃഷിചെയ്യാനുള്ള ഐ ഫാം യൂണിറ്റ് സർവകലാശാലയുടെ വയനാട് പൂക്കോട് കാമ്പസിൽ പരീക്ഷിച്ചുവിജയിച്ചിട്ടുണ്ട്.

വന്യമൃഗശല്യം കൂടുതലുള്ള സ്ഥലങ്ങളിലും പന്നി, എലി, കുരങ്ങുശല്യം ഉള്ളവർക്കും മയിൽ ഉൾപ്പെടെയുള്ള പക്ഷികളുടെ ശല്യം ഉള്ളവർക്കും ഐ ഫാം യൂണിറ്റ് ഉപയോഗിക്കാം. വീട്ടുമുറ്റത്തോ ടെറസിലോ കൃഷിയിടത്തിലോ യൂണിറ്റ് സ്ഥാപിക്കാവുന്നതാണ്.

ഏറ്റവും എളുപ്പത്തിൽ എല്ലാതരം കൃഷിയും ചെയ്യാം. സർവകലാശാലയുടെ ഗോത്രമിഷൻ പദ്ധതിയുടെ ഭാഗമായി വന്യജീവി പഠനകേന്ദ്രമാണ് യൂണിറ്റ് വികസിപ്പിച്ചത്. എത്ര വലുപ്പത്തിലും നിർമിക്കാമെന്നതിനാൽ സ്ഥലം കൂടുതലുള്ളവർക്ക് വൻതോതിൽ കൃഷിചെയ്യുന്നതിനും ഐ ഫാം യൂണിറ്റ് ഉപയോഗിക്കാം.

താത്‌പര്യമുള്ളവർക്ക് പൂക്കോട് വന്യജീവി പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ യൂണിറ്റുകൾ നിർമിച്ച് സ്ഥാപിച്ചുനൽകും.

സ്വന്തം ആവശ്യത്തിനും വ്യാവസായിക അടിസ്ഥാനത്തിൽ പച്ചക്കറി കൃഷിചെയ്യുന്നവർക്കും ഉപയോഗിക്കാം.

വിവരങ്ങൾക്ക്: ഡോ. ജോർജ് ചാണ്ടി. 9946734408

English Summary: NEW TECHNOLOGY BY KERALA UNIVERSITY
Published on: 18 December 2020, 03:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now