Updated on: 13 October, 2023 11:49 AM IST
ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്

ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്. സമുദ്ര നിരീക്ഷണങ്ങളിലൂടെയും ചിട്ടയായതും മെച്ചപ്പെട്ടതുമായ ഗവേഷണത്തിലൂടെയും സാധ്യമായ ഏറ്റവും മികച്ച സമുദ്ര വിവരങ്ങളും നിർദേശക സേവനങ്ങളും നൽകുന്നു.

ആവാസവ്യവസ്ഥ സേവനങ്ങൾ

പൊട്ടൻഷ്യൽ ഫിഷിംഗ് സോൺ (PFZ) നിർദേശങ്ങള് സമുദ്രത്തിലെ മത്സ്യങ്ങളുടെ ശേഖരണത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.

കോറൽ ബ്ലീച്ചിംഗ് അലേർട്ട് സിസ്റ്റം (CBAS) പവിഴപ്പുറ്റുകളിൽ അടിഞ്ഞു കൂടിയ താപസമ്മർദ്ദം വിലയിരുത്തുകയും പവിഴം ബ്ലീച്ചിംഗിന്റെ തീവ്രതയുടെയും വ്യാപ്തിയുടെയും ആദ്യ കാല സൂചനകൾ നൽകുകയും ചെയ്യുന്നു.

ആൽഗൽ ബ്ലൂം ഇൻഫർമേഷൻ സർവീസസ് (എബിഐഎസ്)

ഇന്ത്യൻ മഹാസമുദ്രത്തിലെ പായലിന്റെ ദ്രുത വളർച്ച കണ്ടെത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നു, കൂടാതെ വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിലെ പായലിന്റെ ദ്രുത വളർച്ചയുടെ സ്ഥാനിക-കാലിക അസ്ഥിത്വത്തെ കുറിച്ചും വ്യാപനത്തെക്കുറിച്ചും തത്സമയവിവരങ്ങൾ നൽകുന്നു.

പല വിധ അപകട മുൻകൂർ മുന്നറിയിപ്പ് സേവനങ്ങൾ

സുനാമി എർലി വാണിംഗ് സിസ്റ്റം

10 മിനിറ്റിനുള്ളിൽ ഭൂകമ്പങ്ങൾ കണ്ടെത്തുകയും സുനാമിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. തീരദേശവാസികൾക്കും ദുരന്തനിവാരണ ഏജൻസികൾക്കും 25 ഇന്ത്യൻ മഹാസമുദ്ര രാജ്യങ്ങൾക്കും സേവനങ്ങൾ നൽകുന്നതിനായി ഈ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുന്നു. ചക്രവാതകുഴി മൂലമുള്ള തീരപ്രദേശത്തെ വെള്ളപ്പൊക്ക മുൻകൂർ മുന്നറിയിപ്പ് നൽകുന്നു.

ഓഷ്യൻ സ്റ്റേറ്റ് പ്രവചനങ്ങൾ (OSFs)

അടുത്ത അഞ്ച് ദിവസത്തേക്ക് ദിവസേന ഓരോ 3/6 മണിക്കൂറിലും കാറ്റ്, തിരമാലകൾ, സമുദ്ര പ്രവാഹങ്ങൾ, ജലത്തിന്റെ താപനില മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.

സമുദ്രത്തിലെ തീവ്രമായ / പരുക്കൻ കാലാവസ്ഥയിൽ ഉയർന്ന തിരമാല ജാഗ്രത / മുന്നറിയിപ്പുകൾ നൽകുന്നു. ഉയർന്ന തിരമാലകൾ, കടൽ പ്രവാഹങ്ങൾ മുതലായവയുടെ ആഘാത സാധ്യതയുള്ള തീരത്തെയും ദൈർഘ്യത്തെയും കുറിച്ചുള്ള വിശദാംശങ്ങൾ ഈ സേവനം നൽകുന്നു.

ഓൺലൈൻ ഓയിൽ സ്പിൽ അഡ്വൈസറി സർവീസ്

 സമുദ്രത്തിൽ എണ്ണയൊഴുകുന്ന ഏത് സംഭവത്തിലും എണ്ണ ചോർച്ചയുടെ പാത പ്രവചിക്കുന്നു. ശുചീകരണവും നിയന്ത്രണ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട പങ്കാളികളെ ഈ വിവരങ്ങൾ മുൻകൂട്ടി സഹായിക്കുന്നു.

അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഇന്ത്യൻ തീരക്കടലിൽ പ്രവർത്തിക്കുന്ന ചെറുകിട കപ്പലുകൾക്ക് നിർദേശങ്ങൾ നൽകുന്നു.

മറൈൻ ഹീറ്റ് വേവ് അഡ്വൈസറി സർവീസ്

മറൈൻ ഹീറ്റ് വേവ് തീവ്രതയുടെയും വ്യത്യസ്ത തീവ്രത വിഭാഗങ്ങളുടെയും മാപ്പുകൾ ദിവസേന നൽകുന്നു.

English Summary: No need to be afraid of Zunami - Ocen Information service has become active
Published on: 13 October 2023, 11:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now